ഓവര്‍ടേക്ക് ചെയ്യാന്‍ പരമാവധി ശ്രമിച്ച് ടിപ്പര്‍! ഒരിഞ്ച് വിട്ടുകൊടുക്കാതെ കെഎസ്ആര്‍ടിസി ഡ്രൈവര്‍; പണി കിട്ടിയത് മറ്റ് യാത്രക്കാര്‍ക്ക്; വീഡിയോ വൈറല്‍

റോഡിലെ രണ്ട് കൊലകൊമ്പന്മാരായാണ് ടിപ്പര്‍ ലോറിയെയും കെഎസ്ആര്‍ടിസി ബസിനെയും കണക്കാക്കുന്നത്. പലപ്പോഴും വില്ലന്‍ പരിവേഷം തന്നെയാണ് ഈ രണ്ട് വാഹനങ്ങള്‍ക്കും ലഭിക്കാറുള്ളതും. ഇത്തവണയും വില്ലന്‍ പരിവേഷമാണ് ഏറ്റവും പുതുതായി പുറത്തു വന്നിരിക്കുന്ന വീഡിയോയിലും ഇരു വാഹനങ്ങള്‍ക്കും ലഭിച്ചിരിക്കുന്നത്.

ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ മരണപാച്ചില്‍ നടത്തുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും ടിപ്പര്‍ ലോറിക്കാരും നിരത്തില്‍ പലപ്പോഴും ജീവനെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ടിപ്പര്‍ ലോറിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ടിപ്പറും കെഎസ്ആര്‍ടിസിയും തമ്മില്‍ തെരുവില്‍ നടന്ന ഒരു ഓവര്‍ടേക്കിങ് വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ച. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ലോറിക്ക് കെഎസ്ആര്‍ടിസി സൈഡ് കൊടുക്കാതെ മുന്നോട്ടുപോവുകയാണ്. തിരക്കുള്ള റോഡിലും ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ലോറിയുടെ ഡ്രൈവര്‍ പരമാവധി പരിശ്രമിക്കുന്നുമുണ്ട്.

എന്നാല്‍ ബസ് ഡ്രൈവറും ഒട്ടും വിട്ടുകൊടുക്കാതെ മുന്നോട്ടു പോവുകയാണ്. ഒടുവില്‍ അപകടകരമാം വിധം രണ്ടുപേരും മുന്നോട്ടുപോയതോടെ നാട്ടുകാര്‍ ഇടപെടുന്നതും വിഡിയോയില്‍ കാണാം. ഈ മുന്നേറ്റങ്ങള്‍ക്കിടയില്‍ പെട്ടുപോയ നിര്‍ഭാഗ്യവാനായ യാത്രക്കാരനാണ് ഈ രംഗം ക്യാമറയില്‍ പകര്‍ത്തിയത്. വിഡിയോ കാണാം.

Related posts