പോലീസ് നായ ‘ഇൻസ്പെക്ടർ കല്യാണി’ യുടേത് കൊലപാതകം; മൂന്ന് പോലീസുകാർക്കെതിരെ നടപടി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോലീ​സി​ലെ ഡോ​ഗ് സ്ക്വാ​ഡ് അം​ഗം ഇ​ൻ​സ്പെ​ക്ട​ർ ക​ല്യാ​ണി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത. ക​ല്യാ​ണി​യു​ടെ മ​ര​ണം വി​ഷം ഉ​ള്ളി​ല്‍ ചെ​ന്നാ​ണെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. എ​ട്ടു വ​യ​സാ​യി​രു​ന്നു ക​ല്യാ​ണി​യു​ടെ പ്രാ​യം. നി​ര​വ​ധി കേ​സു​ക​ൾ​ക്ക് തു​മ്പു​ണ്ടാ​ക്കി​യ കേ​ര​ള പോ​ലീ​സി​ലെ ഡോ​ഗ് സ്ക്വാ​ഡ് അം​ഗ​മാ​ണ് ക​ല്യാ​ണി. വി​ഷം ഉ​ള്ളി​ലെ​ത്തി​യാ​ണ് ക​ല്യാ​ണി മ​ര​ണ​പെ​ട്ട​തെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത ഡോ​ക്ട​ർ മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ൽ ക​ണ്ട് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. പൂ​ന്തു​റ ഡോ​ഗ് സ്ക്വാ​ഡ് എ​സ്ഐ ഉ​ണ്ണി​ത്താ​ൻ, നാ​യ​യെ പ​രി​ശീ​ലി​പ്പി​ച്ച ര​ണ്ട് പോലീ​സു​കാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് വ​കു​പ്പ് ത​ല ന​ട​പ​ടി. സംഭവത്തിൽ പൂ​ന്തു​റ പോലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ന​വം​ബ​ര്‍ 20 നാ​ണ് ക​ല്യാ​ണി മ​രി​ച്ച​ത്. വ​യ​ര്‍ അ​സാ​ധാ​ര​ണ​മാ​യി വീ​ര്‍​ത്ത​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. എ​ങ്ങ​നെ​യാ​ണ് വി​ഷം നാ​യ​യു​ടെ വ​യ​റ്റി​ല്‍ എ​ത്തി​യ​തെ​ന്ന് പോലീ​സ് അ​ന്വേ​ഷി​ക്കും.

നാ​യ​യു​ടെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​സ​പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​ത്തി​ന്‍റെ എ​ന്തെ​ങ്കി​ലും കു​ഴ​പ്പം കൊ​ണ്ടാ​ണോ അ​ല്ലെ​ങ്കി​ല്‍ മ​റ്റ് ദു​രു​ഹ​ത​യു​ണ്ടോ എ​ന്ന​തി​നെ കു​റി​ച്ചും പോലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും.

 

Related posts

Leave a Comment