ഒ​​രേ​​യൊ​​രു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക

ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് വേ​​ദി​​യി​​ൽ 1992ൽ ​​അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​തു മു​​ത​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​ന്നും ആ​​രാ​​ധ​​ക​​രു​​ടെ ഇ​​ഷ്ട ടീ​​മാ​​ണ്. ഓ​​രോ ത​​വ​​ണ​​യും ശ​​ക്ത​​മാ​​യ ടീ​​മു​​മാ​​യി എ​​ത്താ​​റു​​ണ്ടെ​​ങ്കി​​ലും കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ടാ​​ൻ അ​​വ​​ർ​​ക്ക് ഇ​​തു​​വ​​രെ സാ​​ധി​​ച്ചി​​ട്ടി​​ല്ല. ഇ​​ത്ത​​വ​​ണ ഒ​​രു പ​​റ്റം പു​​തു​​മു​​ഖ​​ങ്ങ​​ളെ മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​ത്തു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഫേ​​വ​​റി​​റ്റു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ അ​​വ​​ർ ഇ​​ല്ല. ഫേ​​വ​​റി​​റ്റു​​ക​​ള​​ല്ലാ​​തെ​​യെ​​ത്തി ക​​പ്പ് സ്വ​​ന്ത​​മാ​​ക്കു​​ക എ​​ന്ന​​താ​​ണ് ഇ​​ത്ത​​വ​​ണ ഫാ​​ഫ് ഡു​​പ്ല​​സി​​യും സം​​ഘ​​വും ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

വെ​​ടി​​ക്കെ​​ട്ടുകാ​​ര​​നെ​​ന്ന പേ​​രു​​ള്ള എ​​ബി ഡി​​വി​​ല്യേ​​ഴ്സും പേ​​സ​​ർ മോ​​ണ്‍ മോ​​ർ​​ക്ക​​ലും ഒ​​ന്നു​​മി​​ല്ലാ​​തെ​​യാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​ത്തു​​ന്ന​​ത്. അ​​വ​​ർ​​ക്കി​​ത്ത​​വ​​ണ​​യു​​ള്ള​​ത് ഹ​​ഷിം അം​​ല​​യു​​ടെ പ​​രി​​ച​​യ സ​​ന്പ​​ത്തും പ​​രി​​ക്കി​​ന്‍റെ പി​​ടി​​യി​​ലു​​ള്ള പേ​​സ് നി​​ര​​യും വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ ക്വി​​ന്‍റ​​ണ്‍ ഡി​​കോ​​ക്കു​​മെ​​ല്ലാമാ​​ണ്. സ്റ്റെ​​യി​​ൻ ആ​​ദ്യ മ​​ത്സ​​ര​​ങ്ങ​​ളി​​ലി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​യി. ക​​ഗി​​സൊ റ​​ബാ​​ദ​​യു​​ടെ പ​​രി​​ക്ക് ഗൗ​​ര​​വ​​മു​​ള്ള​​ത​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന.

ഓ​​രോ നാ​​ലു വ​​ർ​​ഷം കൂ​​ടു​​ന്പോ​​ഴും പ്ര​​തീ​​ക്ഷ​​ക​​ൾ ഏ​​റെ ന​​ല്കി ക​​ട​​ന്നു പോ​​കാ​​റു​​ള്ള ടീ​​മാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ​​ങ്കി​​ലും ഇ​​ത്ത​​വ​​ണ നേ​​ർ​​വി​​പ​​രീ​​ത​​മാ​​ണ്. 2015ൽ ​​സെ​​മി​​യി​​ലെ​​ത്തി​​യെ​​ങ്കി​​ലും അ​​വ​​സാ​​ന ഓ​​വ​​റി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നു മു​​ന്നി​​ൽ തോ​​ൽ​​ക്കാ​​നാ​​യി​​രു​​ന്നു വി​​ധി.

ഏ​​ക​​ദി​​ന റാ​​ങ്കിം​​ഗി​​ൽ നാ​​ലാം സ്ഥാ​​ന​​ത്താ​​ണ് ആ​​ഫ്രി​​ക്ക​​ൻ സം​​ഘം. ലോ​​ക​​ക​​പ്പി​​ൽ ഏ​​ഴാം ത​​വ​​ണ​​യാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. അ​​തി​​ൽ നാ​​ല് ത​​വ​​ണ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തു​​വ​​രെ ഫൈ​​ന​​ലി​​ൽ ക​​ളി​​ച്ചി​​ട്ടി​​ല്ല. 1999ലെ ​​സെ​​മി ഫൈ​​ന​​ൽ തോ​​ൽ​​വി​​യാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഹൃ​​ദ​​യം നു​​റു​​ക്കി​​യ​​ത്.

അ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​യോ​​ട് ടൈ ​​വ​​ഴ​​ങ്ങി പു​​റ​​ത്താ​​കു​​ക​​യാ​​യി​​രു​​ന്നു. സൂ​​പ്പ​​ർ സി​​ക്സ് ടേ​​ബി​​ളി​​ൽ റ​​ണ്‍ റേ​​റ്റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യാ​​യി​​രു​​ന്നു മു​​ന്നി​​ൽ. അ​​തി​​നാ​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് പു​​റ​​ത്തു​​പോ​​കേ​​ണ്ടി​​വ​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ആ​​രാ​​ധ​​ക​​ർ​​ക്ക് ഇ​​ന്നും ആ ​​പു​​റ​​ത്താ​​ക​​ൽ ക​​ണ്ണീ​​രോ​​ർ​​മ​​യാ​​ണ്.

Related posts