നി​​റ​​ങ്ങ​​ളി​​ൽ നീ​​രാ​​ടി…

ഇ​​ത്ത​​വ​​ണ​​ത്തെ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് നി​​റ​​ങ്ങ​​ളു​​ടെ ഉ​​ത്സ​​വം കൂ​​ടി​​യാ​​ണ്. ഇ​​തു​​വ​​രെ ലോ​​ക​​ക​​പ്പ് വേ​​ദി​​ക​​ളി​​ൽ ക​​ണ്ടി​​ട്ടി​​ല്ലാ​​ത്ത എ​​വേ ജ​​ഴ്സി സംന്പ്രദാ​​യം ഇ​​ത്ത​​വ​​ണ ലോ​​ക​​ക​​പ്പി​​ൽ ഉ​​ണ്ടാ​​കും. ഫു​​ട്ബോ​​ളി​​നു സ​​മാ​​ന​​മാ​​യി എ​​വേ ജ​​ഴ്സി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ആ​​ദ്യ ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പാ​​ണി​​ത്.

ഈ ​​ലോ​​ക​​ക​​പ്പി​​ൽ ഒ​​രേ നി​​റ​​ത്തി​​ലു​​ള്ള ജ​​ഴ്സി​​യ​​ണി​​ഞ്ഞ് ക​​ളി​​ക്കു​​ന്ന ടീ​​മു​​ക​​ൾ​​ക്കെ​​ല്ലാം എ​​വേ ജ​ഴ്സി നി​​ർ​​ബ​​ന്ധ​​മാ​​ണ്. ലോ​​ക​​ക​​പ്പ് ആ​​രം​​ഭി​​ക്കാ​​ൻ മൂ​​ന്ന് ദി​​വ​​സം മാ​​ത്രം ബാ​​ക്കി നി​​ൽ​​ക്കേ നാ​​ല് ടീ​​മു​​ക​​ൾ ത​​ങ്ങ​​ളു​​ടെ പു​​ത്ത​​ൻ എ​​വേ ജേ​​ഴ്സി കി​​റ്റു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി. ബം​​ഗ്ലാ​ദേ​​ശ്, അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ, ശ്രീ​​ല​​ങ്ക, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ടീ​​മു​​ക​​ളാ​​ണ് ഇ​​തി​​ന​​കം ത​​ങ്ങ​​ളു​​ടെ എ​​വേ ജ​​ഴ്സി പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.

ടീം ​​ഇ​​ന്ത്യ​​യു​​ടെ എ​​വേ ജ​​ഴ്സി​​ക്കാ​​യാ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ കാ​​ത്തി​​രി​​പ്പ്. ഓ​​റ​​ഞ്ച് നി​​റ​​ത്തി​​നു മു​​ൻതൂ​​ക്കം വ​​രു​​ന്ന രീ​​തി​​യി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​വേ ജ​​ഴ്സി എ​​ന്ന് അ​​ഭ്യൂ​​ഹ​​ങ്ങ​​ളു​​ണ്ട്. ഇ​​ന്ത്യ, ശ്രീ​​ല​​ങ്ക, ഇം​​ഗ്ല​ണ്ട്, അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ൾ നീ​​ല ജ​​ഴ്സി​​യ​​ണി​​ഞ്ഞാ​​ണ് ലോ​​ക​​ക​​പ്പി​​ൽ ക​​ളി​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ ഇം​​ഗ്ല​ണ്ട് ആ​​തി​​ഥേ​​യ​​രാ​​യ​​തി​​നാ​​ൽ അ​​വ​​ർ​​ക്ക് ഇ​​ത്ത​​വ​​ണ എ​​വേ ജ​ഴ്സി​​യു​​ടെ ആ​​വ​​ശ്യ​​മി​​ല്ല. ബാ​​ക്കി മൂ​​ന്ന് ടീ​​മു​​ക​​ളി​​ൽ ഇ​​ന്ത്യ ഒ​​ഴി​​ച്ച് ര​​ണ്ട് പേ​​രും എ​​വേ ജ​​ഴ്സി പു​​റ​​ത്തി​​റ​​ക്കി.

പാ​​ക്കി​​സ്ഥാ​​ൻ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ബം​​ഗ്ല​​ാദേ​​ശ് ടീ​​മു​​ക​​ളു​​ടെ ജ​​ഴ്സി നി​​റം പ​​ച്ച​​യാ​​ണ്. എ​​ന്നാ​​ൽ ഇ​​തി​​ൽ പാ​​ക്കി​സ്ഥാ​​ന് പ​​ച്ച ജ​​ഴ്സി ധ​​രി​​ച്ചുത​​ന്നെ മ​​ത്സ​​ര​​ങ്ങ​​ളെ​​ല്ലാം ക​​ളി​​ക്കാ​​ൻ ഐ​​സി​​സി അ​​നു​​മ​​തി ന​​ൽ​​കി. അ​​തി​​നാ​​ൽ ബം​ഗ്ലാ​ദേ​​ശ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​ന്നി​​വ​​യ്ക്ക് എ​​വേ ജ​​ഴ്സി നി​​ർ​​ബ​​ന്ധ​​മാ​​ണ്. ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ മ​​റ്റ് ടീ​​മു​​ക​​ളാ​​യ വെ​​സ്റ്റ് ഇ​ൻ​​ഡീ​​സ്, ഓ​​സ്ട്രേ​​ലി​​യ, ന്യൂ​​സി​​ല​​ൻ​​ഡ് ടീ​​മു​​ക​​ളു​​ടെ ജ​​ഴ്സി നി​​റം മ​​റ്റ് ടീ​​മു​​ക​​ൾ​​ക്ക് ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ അ​​വ​​ർ​​ക്ക് ത​​ങ്ങ​​ളു​​ടെ ഒ​​ന്നാം ന​​ന്പ​​ർ ജ​​ഴ്സി​​യ​​ണി​​ഞ്ഞ് ക​​ളി​​ക്കാം.

Related posts