നാ​ളെ മു​ത​ല്‍ സ്വ​കാ​ര്യ ബ​സ് സ​മ​രം ; വ്യ​വ​സാ​യം മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന് ​ഇ​ള​വ് മാ​ത്രം പോ​രെ​ന്ന നി​ല​പാ​ടി​ൽ ബ​സ് ഉ​ട​മ​ക​ള്‍



കോ​ട്ട​യം/​കൊ​ച്ചി: ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​യു​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് നാ​ളെ മു​ത​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ പ​ണി​മു​ട​ക്കും.

ഇ​ന്ധ​ന​വി​ല​യി​ല്‍ നേ​രി​യ കു​റ​വ് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും വ്യ​വ​സാ​യം മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന് ഈ ​ഇ​ള​വ് മാ​ത്രം പോ​രെ​ന്ന നി​ല​പാ​ടി​ലാ​ണ് ബ​സ് ഉ​ട​മ​ക​ള്‍. ഇ​ന്നു രാ​ത്രി 10നു ​കോ​ട്ട​യ​ത്ത് ബ​സു​ട​മ പ്ര​തി​നി​ധി​ക​ളും ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്.​

ഡീ​സ​ലി​ന് 62 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന 2018ല്‍ ​നി​ശ്ച​യി​ച്ച മി​നി​മം ചാ​ര്‍​ജാ​യ എ​ട്ടു രൂ​പ​യാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്. ഡീ​സ​ലി​ന് 100 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​ക്ക​ണ​മെ​ന്നും ബ​സ് ഉ​ട​മ​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഒ​പ്പം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് ആ​റു രൂ​പ​യാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും, കോ​വി​ഡ് ഒ​ഴി​യും​വ​രെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment