മന്ത്രി പറഞ്ഞു, എല്ലാം ശരിയാക്കാം;  സ്വകാര്യ ബസ് സമരം മാറ്റിവച്ചു; ഡി​സം​ബ​ർ ആ​ദ്യ​വാ​രം വീ​ണ്ടും ച​ർ​ച്ചയെന്ന് ബസ് ഉടമകൾ

തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 22 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി​വ​ച്ചു. സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ഡി​സം​ബ​ർ ആ​ദ്യ​വാ​രം വീ​ണ്ടും ച​ർ​ച്ച ന​ട​ത്താ​മെ​ന്ന് ബ​സു​ട​മ​ക​ൾ​ക്ക് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ബ​സു​ട​മ​ക​ൾ അ​റി​യി​ച്ചു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. മി​നി​മം ടി​ക്ക​റ്റ് നി​ര​ക്ക് പ​ത്ത് രൂ​പ​യാ​ക്കാ​നും മി​നി​മം നി​ര​ക്കി​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന ദൂ​രം ര​ണ്ട​ര കി​ലോ​മീ​റ്റ​റാ​യി കു​റ​യ്ക്കാ​നു​മാ​ണ് ബ​സു​ട​മ​ക​ള്‍ പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ തു​ക കൂ​ട്ട​മെ​ന്നും ആ​വ​ശ്യ​മുയർന്നു.

Related posts