വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റിയില്ല! ചോ​ദ്യം ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങിപ്പോയി; സ്വ​കാ​ര്യ ബ​സ് ഡ്രൈ​വര്‍ക്ക് കിട്ടിയത് മുട്ടന്‍പണി

കൊ​ച്ചി: വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റാ​തി​രി​ക്കാ​ന്‍ ബ​സ് സ്റ്റോ​പ്പി​ല്‍ നി​ര്‍​ത്താ​തെ പോ​കു​ക​യും ഇ​ത് ചോ​ദ്യം ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങി പോ​വു​ക​യും ചെ​യ്ത സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് മൂ​ന്ന് മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കി.

എ​ട​ത്ത​ല കു​ഴി​വേ​ലി​പ്പ​ടി സ്വ​ദേ​ശി കെ.​എ​സ്. സു​ധീ​റി​നെ​തി​രേ​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ന​ട​പ​ടി. ഇ​യാ​ള്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങി പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.

മേ​യ് 19 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​റ​ണാ​കു​ളം – പു​ക്കാ​ട്ടു​പാ​ടി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് കു​ഴി​വേ​ലി​പ്പ​ടി കെ​എം​ഇ​എ കോ​ള​ജി​നു സ​മീ​പ​ത്തെ സ്റ്റോ​പ്പി​ൽ നി​ര്‍​ത്തി​യി​ല്ല.

ഇ​തു വി​ദ്യാ​ർ​ഥി​ക​ൾ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ബ​സ് നി​ര്‍​ത്തി വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ഡ്രൈ​വ​ർ ഇ​റ​ങ്ങി​പ്പോ​യ​ത്. ഇ​ത് പ്ര​ദേ​ശ​ത്തു ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ന്ന​തി​നും കാ​ര​ണ​മാ​യി.

സു​ധീ​റി​നെ കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ലൈ​സ​ന്‍​സിം​ഗ് അ​ഥോ​റി​റ്റി വി​ളി​ച്ച സ​മ​യ​ത്ത് ലൈ​സ​ന്‍​സി​ന്‍റെ അ​സ​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നി​ല്ല.

15 ദി​വ​സ​ത്തി​ന​കം ലൈ​സ​ന്‍​സ് ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും സു​ധീ​ര്‍ അ​തി​നു ത​യാ​റാ​യി​ല്ല. മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ങ്ങ​ളും ലൈ​സ​ന്‍​സിം​ഗ് അ​ഥോ​റി​റ്റി നി​ര്‍​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച​തി​നാ​ണു ന​ട​പ​ടി.

Related posts

Leave a Comment