ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ​സ് മു​ന്നോ​ട്ടെ​ടു​ത്തു ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി റോ​ഡി​ലേ​ക്ക് വീ​ണു; വീണത് കണ്ടിട്ടും സ്വ​കാ​ര്യ​ബ​സ് നി​ര്‍​ത്താ​തെ പോ​യി

കോ​ഴി​ക്കോ​ട്: ഏ​ഴ് മാ​സം ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യോ​ട് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ക്രൂ​ര​ത. വ​ട​ക​ര ഇ​രി​ങ്ങ​ലി​ല്‍ ബ​സി​ല്‍നി​ന്നും ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ​സ് മു​ന്നോ​ട്ടെ​ടു​ക്കുകയും ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യുമാ​യി​രു​ന്നു.

കോ​ഴി​ക്കോ​ടുനി​ന്ന് ഇ​രി​ങ്ങ​ലി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​രി​ങ്ങ​ല്‍ എ​ര​ഞ്ഞാ​റ്റി​ല്‍​ സ്വ​ദേ​ശി ദി​വ്യ(26)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി 8.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കോ​ഴി​ക്കോ​ടു​നി​ന്നും ത​ല​ശേ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഡി​ടി​എ​സ് ഫോ​ര്‍ ബ​സാ​ണ് അ​പ​ക​ടം വ​രു​ത്തി​യ​ത്. എ​ന്നാ​ല്‍ ഗ​ര്‍​ഭി​ണി വീ​ഴു​ന്ന​ത് ജീ​വ​ന​ക്കാ​ര്‍ ക​ണ്ടി​ട്ടും സ്വ​കാ​ര്യ ബ​സ് നി​ര്‍​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു.​ ഭ​ര്‍​ത്താ​വ് ഷി​ജി​ത്തും ബ​സി​ലു​ണ്ടാ​യി​രു​ന്നു.

ബ​സ് സ്‌​റ്റോ​പ്പി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ദി​വ്യ​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. തു​ട​ര്‍​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം വി​ട്ട​യ​ച്ചു. ഇ​ന്ന് സ്‌​കാ​നിം​ഗി​നാ​യി എ​ത്താ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​യ്യോ​ളി​പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​താ​യി ബ​ന്ധു​ക്ക​ള്‍ അ​റ​യി​ച്ചു.

Related posts