ഔദ്യോഗിക യാത്രയ്ക്കിടെ കണ്ടുമുട്ടിയ യുവതിയ്‌ക്കൊപ്പം കിടക്കപങ്കിട്ടു ! ശാരീരിക ബന്ധത്തിനിടെ ഹൃദയാഘാതം വന്നു മരിച്ച ഉദ്യോഗസ്ഥന് അനുകൂലമായ കോടതി വിധി ഇങ്ങനെ…

നീതിപീഠമായ കോടതിയുടെ പലവിധികളും പൊതുജനങ്ങളെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിലൊരു വിധിയിലൂടെ ഇപ്പോള്‍ സകലരെയും ഞെട്ടിച്ചിരിക്കുന്നത് ഫ്രഞ്ച് കോടതിയാണ്. ഔദ്യോഗിക യാത്രയ്ക്കിടെ കണ്ടുമുട്ടിയ യുവതിയുമൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചയാളുടെ കുടുംബത്തിന് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് ഫ്രഞ്ച് കോടതിയുടെ വിധി. ജോലിസ്ഥലത്തെ അപകടമായി കണ്ടാണ് കോടതിയുടെ ഉത്തരവ്.

സേവ്യര്‍ എന്നയാളാണ് 2013ല്‍ മരണപ്പെട്ടത്. ടിഎസ്ഒ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനായ സേവ്യര്‍ ലൊയിറെറ്റില്‍ കമ്പനിയ്ക്കു വേണ്ടി ബിസിനസ് യോഗത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അവിടെവച്ച് പരിചയപ്പെട്ട ഒരു അപരിചിതയുമായി ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിനിടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായുമായിരുന്നു. നഷ്ടപരിഹാരമാവശ്യപ്പെട്ട് കമ്പനിക്കെതിരെ സേവ്യറിന്റെ കുടുംബം കോടതിയെ സമീപിച്ചു. പാരീസിലെ അപ്പീല്‍ കോടതിയാണ് മരണം തൊഴിലിടത്തെ അപകടമായി കണക്കാക്കി നഷ്ടപരിഹാരം നല്‍കാന്‍ ഇക്കഴിഞ്ഞ മേയില്‍ വിധിച്ചത്. ഹര്‍ജിക്കാരുടെ അഭിഭാഷക സാറാ ബല്ല്യൂട്ട് വിധിപ്പകര്‍പ്പ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ഫ്രാന്‍സിലെ പ്രദേശിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സേവ്യര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ജോലിയുടെ ഭാഗമായല്ലെന്നും കമ്പനി ഏര്‍പ്പെടുത്തിയ ഹോട്ടലിലല്ല, മറ്റൊരു ഹോട്ടലില്‍ വച്ചാണ് മരണമെന്നും അതിനാല്‍ കമ്പനിക്ക് ബാധ്യതയില്ലെന്നുമായിരുന്നു ടിഎസ്ഒയുടെ വാദം. സ്വന്തം താല്‍പര്യപ്രകാരമാണ് സേവ്യര്‍ പോയതെന്നും അതിനാല്‍ അത് ബിസിനസ് യാത്രയായി കാണാന്‍ കഴിയില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി. ജോലിയുമായി ബന്ധപ്പെട്ടല്ല ഹൃദയാഘാതം സംഭവിച്ചത്. തികച്ചും അപരിചിതയായ ഒരാളുമായുള്ള ലൈംഗിക ബന്ധത്തിനിടെയാണെന്നും വാദിച്ചിരുന്നു.

എന്നാല്‍ ബിസിനിസ് യാത്രയ്ക്കിടെ സംഭവിച്ച മരണം അത് ജോലിക്കിടെയാണോ വ്യക്തിപരമായി ചെലവഴിച്ച സമയത്താണോ എന്ന് നോക്കാനാവില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. വ്യക്തിഗത കാരണങ്ങളാല്‍ അയാള്‍ തന്റെ ചുമതലകള്‍ക്ക് ഭംഗം വരുത്തിയെന്ന് കമ്പനിക്ക് തെളിയിക്കാനും കഴിഞ്ഞിട്ടില്ല. ലൈംഗികബന്ധം കുളിക്കുന്നതും ഭക്ഷണം കഴിക്കുന്നതും പോലെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും കോടതി വിലയിരുത്തി. വിധികേട്ട് കമ്പനിയുടെ കിളിപോയെന്നു പറഞ്ഞാല്‍ മതിയല്ലോ.

Related posts