ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. നെഞ്ചിന്റെ നടുക്ക് ഇരുശ്വാസകോശങ്ങളുടെയും ഇടയിൽ മുഷ്ടിയുടെ വലിപ്പത്തിൽ ഹൃദയം സ്ഥിതി ചെയ്യുന്നു. ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. ഹൃദ്രോഗങ്ങള്‍ ഹൃദയത്തെ ബാധിക്കുന്ന ഒന്നിലധികം അസുഖങ്ങളാണ് ഹൃദ്രോഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. രക്തധമനികളെ ബാധിക്കുന്ന രോഗങ്ങള്‍, ഹൃദയ താളത്തെ ബാധിക്കുന്ന രോഗങ്ങള്‍, ജന്മനായുള്ള ഹൃദയ വൈകല്യങ്ങള്‍ ഇവയെല്ലാം ഹൃദ്രോഗങ്ങളില്‍ പെടുന്നു. വില്ലന്മാർ!പുകവലി, അമിത വണ്ണം, കൂടിയ അളവിലുള്ള കൊളസ്ട്രോള്‍, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും. ഹൃദ്രോഗം ചെറുക്കാൻ* വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക.* ദിവസവും അര മണിക്കൂര്‍ നടക്കുക.* സൈക്കിള്‍ ചവിട്ടുക * നീന്തുക *ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. ഉപ്പുംഅന്നജവും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക.മുഴുവനായോ, സാലഡുകളായോ ആവിയില്‍ വേവിച്ചോ പച്ചക്കറികളും പഴവര്‍ഗങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.* പുകവലി, മദ്യപാനം, മയക്കുമരുന്ന്…
Read MoreTag: heart attack
ഹാർട്ട് അറ്റാക്ക് (3) ഹൃദ്രോഗസാധ്യത മുൻകൂട്ടി തിരിച്ചറിയാൻ ബയോ സൂചകങ്ങൾ
ഹൃദ്രോഗമുണ്ടാക്കുന്നതിൽ ഏറ്റവും അപകടകാരിയെന്ന് പരക്കെ മുദ്രകുത്തപ്പെടുന്ന കൊളസ്ട്രോൾ ഹാർട്ടറ്റാക്കുണ്ടാകുന്ന 40-50 ശതമാനം പേരിലും സാധാരണ നിലയിലായിരിക്കുമെന്നതാണ് വസ്തുത. പക്ഷേ, ഹൃദ്രോഹം തടയാനും അറ്റാക്ക് വീണ്ടും വരുന്നത് പ്രതിരോധിക്കാനും എല്ലാ വൈദ്യശാസ്ത്രസംഘടനകളും ഉന്നം വയ്ക്കുന്നത് രക്തത്തിലെ എൽഡിഎൽ കോളസ്ട്രോൾ പരമാവധി കുറയ്ക്കാനാണ്. കൊളസ്ട്രോൾ കുറവായിട്ടും…നവജാത ശിശുക്കളിൽ എൽഡിഎൽ 25 മില്ലിഗ്രാം/ സെഡിലിറ്ററാണ്. അതുകൊണ്ട് നവജാതർക്ക് ഹൃദയാഘാതമേ ഉണ്ടാകില്ല എന്ന് വാദിക്കുന്നു. അപ്പോൾ ഹൃദ്രോഗത്തെ ഒഴിവാക്കാൻ എൽഡിഎൽ എത്രത്തോളം കുറയാമോ അത്രയും നന്ന് എന്നു പലരും വാദിക്കുന്നു. പക്ഷേ, കൊളസ്ട്രോൾ കുറവായിട്ടും അറ്റാക്ക് ഉണ്ടാകുന്നതോ? ബയോ സൂചകങ്ങൾഈ സാഹചര്യത്തിലാണ് ഹൃദ്രോഗസാധ്യത മുൻകൂട്ടി തിരിച്ചറിയാൻ ബയോസൂചകങ്ങളുടെ പ്രസക്തി കടന്നുവരുന്നത്. ഹൃദയധമനികളിലെ പരോഷമായ ജനിതകാവസ്ഥയുടെ പ്രാധാന്യം എത്രത്തോളമുണ്ട്്? കോശങ്ങളുടെ വീക്കത്തോടെ സജീവമാകുന്ന സി റിയാക്ടീവ് പ്രോട്ടീൻ, ഇന്റർലുക്കിൻ -6, ഫോസ്ഫോ ലിപ്പെയ്സ് എ രണ്ട്, ഓക്സീകരിക്കപ്പെട്ട എൽഡിഎൽ, നൈട്രോ തൈറോസിൻ, ലൈപ്പോപ്രോട്ടീൻ –…
Read Moreചെറുപ്പക്കാരിലെ ഹാർട്ട് അറ്റാക്ക് (2) ബ്ലോക്കില്ലാതെയും ഹൃദയാഘാതം!
എത്രയായാലും അറ്റാക്കിനു പിന്നിലെ ആപത്ഘടകങ്ങളുടെയും രോഗലക്ഷണങ്ങളുടെയും അഭാവവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഇപ്പോഴും നിലനിൽക്കുന്നു. ശാരീരിക ഫിറ്റ്നസുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന അറ്റാക്കിന്റെ തോത് എട്ടു വർഷം കൊണ്ട് (2006-2014) 11ൽ നിന്ന് 27 ശതമാനമായി ഉയർന്നെന്ന് സിഡ്നി യൂണിവേഴ്സിറ്റിയിൽ നടന്ന പഠനം സ്ഥിരീകരിക്കുന്നു. ഹൃദയധമനികളിൽ പ്ലാക്ക് ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലും അപ്രതീക്ഷിതമായി ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) ഉണ്ടാകുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പുതിയ ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്റെ അനിവാര്യത പ്രസക്തമാകുന്നു. ബ്ലോക്കില്ലാതെയും ഹൃദയാഘാതം!ഹൃദയധമനികളിൽ കാര്യമായ ബ്ലോക്കില്ലാതെയും ഹൃദയാഘാതം ഉണ്ടാകാം എന്ന തിരിച്ചറിവ് പ്രബലമാകുന്നു. ഈ അവസ്ഥയെ ‘മിനോക്ക’ എന്നു പറയുന്നു. അഞ്ച്, ആറ് ശതമാനം ആൾക്കാരിലാണ് ഇപ്രകാരം അറ്റാക്കുണ്ടാകുന്നത്. പ്രത്യേകിച്ചും പ്രായം കുറഞ്ഞവരിൽ ഇതിനുള്ള കാരണങ്ങൾ പലതാണ്. താത്കാലികമായ ചെറിയ ബ്ലോക്കുകൾ ഹൃദയധമനികളിൽ ഉണ്ടായി അവിടെചെറിയ രക്തക്കട്ടകൾ പ്രത്യക്ഷപ്പെടുന്നു. ചിലരിൽ കുറച്ചുനേരത്തേക്ക് ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു. സൂഷ്മധമനികളെ ബാധിക്കുന്ന മൈക്രോ…
Read Moreചെറുപ്പക്കാരിലെ ഹാർട്ട് അറ്റാക്ക്(1) ശാരീരികമായി ഏറെ “ഫിറ്റ്” ആയ ഒരാൾക്ക് ഹൃദ്രോഗം ഉണ്ടാകില്ല എന്ന ധാരണ തെറ്റ്
കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ ആകസ്മിക മരണവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ ആരോഗ്യരംഗത്ത് നടന്നുകൊണ്ടിരിക്കുന്നു. യാതൊരു രോഗവും ഇല്ലാതിരുന്ന, ആരോഗ്യപരമായി തികച്ചും ഫിറ്റ് എന്നു കരുതിയിരുന്ന, കേവലം 46 വയസുള്ള ചെറുപ്പക്കാരൻ എപ്രകാരം മരിച്ചു? പ്രമേഹവും പ്രഷറും ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബഡോക്ടർ പറഞ്ഞു. വൈദ്യശാസ്ത്രപരമായി ഇതിന് വിശദീകരണങ്ങളുണ്ടോ? ആ ധാരണ തെറ്റ്ഹാർട്ടറ്റാക്കും പെട്ടെന്നുള്ള മരണവും സംഭവിക്കുന്ന 50 ശതമാനത്തോളം ആളുകളിലും നേരത്തെ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ ഹാർട്ടറ്റാക്കുണ്ടാക്കുന്ന 40-50 ശതമാനത്തോളം രോഗികൾക്കും സാധാരണ ആപത്ഘട്ടങ്ങൾ ഉണ്ടാകണമെന്നില്ല. നാം സാധാരണ പറയാറുള്ള “ഫിസിക്കൽ ഫിറ്റ്നസ് ” എന്ന പ്രതിഭാസവും ഹൃദയാരോഗ്യവുമായി വലിയ ബന്ധമില്ലെന്ന് ഓർക്കണം. കുറച്ചുകൂടി വ്യക്തമാക്കിയാൽ ശാരീരികമായി ഏറെ “ഫിറ്റ്” ആയ ഒരാൾക്ക് ഹൃദ്രോഗം ഉണ്ടാകില്ല എന്ന ധാരണയും തെറ്റ്. നേരത്തേ തിരിച്ചറിയൽ ശ്രമകരംരോഗം ഗുരുതരമായവർക്ക് വളരെ ചെലവേറിയ ചികിത്സകൾ നൽകുന്ന സന്പ്രാദയമാണ്…
Read Moreഹൃദ്രോഗസാധ്യത കുറയ്ക്കാൻ ചെയ്യേണ്ടത്….
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. നെഞ്ചിന്റെ നടുക്ക് ഇരുശ്വാസകോശങ്ങളുടെയും ഇടയിൽ മുഷ്ടിയുടെ വലിപ്പത്തിൽ ഹൃദയം സ്ഥിതി ചെയ്യുന്നു. ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. ഹൃദ്രോഗങ്ങള്‍ ഹൃദയത്തെ ബാധിക്കുന്ന ഒന്നിലധികം അസുഖങ്ങളാണ് ഹൃദ്രോഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. രക്തധമനികളെ ബാധിക്കുന്ന രോഗങ്ങള്‍, ഹൃദയ താളത്തെ ബാധിക്കുന്ന രോഗങ്ങള്‍, ജന്മനായുള്ള ഹൃദയ വൈകല്യങ്ങള്‍ ഇവയെല്ലാം ഹൃദ്രോഗങ്ങളില്‍ പെടുന്നു. വില്ലന്മാർ!പുകവലി, അമിത വണ്ണം, കൂടിയ അളവിലുള്ള കൊളസ്ട്രോള്‍, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും. ഹൃദ്രോഗം ചെറുക്കാൻ* വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക.* ദിവസവും അര മണിക്കൂര്‍ നടക്കുക.* സൈക്കിള്‍ ചവിട്ടുക * നീന്തുക *ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. ഉപ്പും അന്നജവും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക.മുഴുവനായോ, സാലഡുകളായോ ആവിയില്‍ വേവിച്ചോ പച്ചക്കറികളും പഴവര്‍ഗങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.* പുകവലി, മദ്യപാനം, മയക്കുമരുന്ന്…
Read Moreസ്ത്രീകളും ഹൃദ്രോഗങ്ങളും-2; മാനസിക സംഘർഷം ഒഴിവാക്കാം; വീട്ടിലും ജോലിസ്ഥലത്തും
ശാരീരികമായി ഒട്ടും അധ്വാനിക്കാതിരിക്കുക, വ്യായാമം ചെയ്യാതിരിക്കുക, അമിതമായി ആഹാരം കഴിക്കുക, ജനിതക പ്രശ്നങ്ങൾ എന്നിവ സ്ത്രീകളിൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു. സ്ത്രീകളിൽ ഹൃദ്രോഗമുണ്ടാകുമ്പോൾകൂടുതൽ ശ്രദ്ധിക്കണം. കാരണം, ആദ്യത്തെ ഹൃദയാഘാതത്തിൽ നിന്ന് അവർ രക്ഷപ്പെട്ടാലും ഒരു കൊല്ലത്തിനുള്ളിൽ തന്നെ അടുത്ത ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതകൂടുതലായിരിക്കും എന്നാണു പറയുന്നത്. ആഹാരനിയന്ത്രണം, വ്യായാമംഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ശരീരഭാരം കൂടാതെ ശ്രദ്ധിക്കണം. അമിത ശരീരഭാരം ഉള്ളവർ അത് കുറയ്ക്കാൻ ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ആഹാരത്തിൽ ചില ക്രമീകരണങ്ങൾ ആവശ്യമായി വരുന്നതാണ്. പിന്നെ വ്യായാമവും പ്രധാനം. പിരിമുറുക്കം വേണ്ടനീണ്ട കാലം മാനസിക സംഘർഷം അനുഭവിക്കുന്നത് ഹൃദ്രോഗങ്ങൾ ഉണ്ടാകാൻ വ്യക്തമായ കാരണമാണ്. അതുകൊണ്ട് സംഘർഷം ഒഴിവാക്കിയ മാനസികാവസ്ഥ സൂക്ഷിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണം. വീട്ടമ്മമാരിലും ഉദ്യോഗസ്ഥകളിലും ഹൃദ്രോഗ സാധ്യത ഒരുപോലെ ആണെന്നാണ് പറയുന്നത്. എന്നാൽ, മാനസിക സംഘർഷം ഉണ്ടാകാനുള്ള കാരണങ്ങൾ ഇരു കൂട്ടരിലും വ്യത്യസ്തമായിരിയ്ക്കും എന്നും പറയുന്നുണ്ട്. സാമ്പത്തിക…
Read Moreസ്ത്രീകളും ഹൃദ്രോഗങ്ങളും- 1; ആർത്തവവിരാമശേഷം ഹൃദ്രോഗസാധ്യത കൂടുന്നത്…
പ്രായം കൂടുന്നതിന്റെ ഭാഗമായി ശരീരത്തിൽ ഒരുപാടുമാറ്റങ്ങൾ ഉണ്ടാകുന്നതാണ്. അതിന്റെ ഭാഗമായി ശരീരത്തിലെ അവയവങ്ങളുടെ കാര്യക്ഷമത കുറയുകയും ചെയ്യും. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇതിന്റെ അനന്തര ഫലമായി പല രോഗങ്ങളും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. അസ്ഥി സന്ധികൾ, അസ്ഥിസന്ധികളോടനുബന്ധിച്ചുള്ള പേശികൾ എന്നിവിടങ്ങളിൽ പ്രശ്നങ്ങൾ, വൈകാരികാവസ്ഥകളിൽ മാറ്റങ്ങൾ എന്നിവയോടൊപ്പം ഹൃദയത്തിലും തലച്ചോറിലും കൂടി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും ഇതിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ഈസ്ട്രജൻ ഇല്ലാതാകുന്പോൾ ആർത്തവവിരാമ ശേഷം സ്ത്രീകളിൽ പ്രത്യേകിച്ച് അണ്ഡാശയങ്ങൾ പ്രവർത്തനരഹിതമാകുന്നതിനെ തുടർന്ന് ശരീരത്തിൽ ഈസ്ട്രജൻ എന്ന ഹോർമോൺ ഇല്ലാതാവുകകൂടി ആകുമ്പോൾ അതിന്റെ തുടർച്ചയായും ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാവുന്നതാണ്. അതുകൊണ്ടാണ് സ്ത്രീകളിൽ, പുരുഷന്മാരെ അപേക്ഷിച്ച് പ്രായം കൂടുന്ന കാലത്ത് ആരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ആർത്തവ വിരാമ ശേഷം സ്ത്രീകളിൽ രക്തസമ്മർദം ഉയരുന്നതിനും ഹൃദ്രോഗങ്ങൾ ഉണ്ടാകുന്നതിനും ഉള്ള സാധ്യത കൂടുന്നതും അങ്ങനെയാണ്. പിടിവാശി നല്ലതാണോ?ചില സ്ത്രീകളുടെ ജീവിതശൈലിയിൽ…
Read Moreകോവിഡ് വാക്സീന് സ്വീകരിച്ചതിനു പിന്നാലെ ഹൃദയാഘാതം ! തമിഴ് നടന് വിവേക് ആശുപത്രിയില്‍;നില ഗുരുതരം
പ്രശസ്ത തമിഴ് നടന് വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സിംസ്(എസ്ഐഎംഎസ്) ആശുപത്രിയിലാണ് ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നടന്റെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കോവിഡ് വാക്സിന് സ്വീകരിച്ചതിനു തൊട്ടുപിന്നാലെയാണ് താരത്തിന് ഹൃദയാഘാതം ഉണ്ടായത്.
Read Moreവയാഗ്ര പുരുഷന്മാര്ക്ക് ദീര്‍ഘായുസ്സ് നല്‍കും ! പുരുഷന്മാരിലെ ഹൃദയാഘാതം തടയാന്‍ വയാഗ്ര സഹായകമാകുമെന്ന് കണ്ടെത്തല്‍…
ലൈംഗിക ബലഹീനത ഉള്ള പുരുഷന്മാര്ക്ക് ഒരു അനുഗ്രഹമാണ് വയാഗ്ര. എന്നാല്‍ പുരുഷന്മാരുടെ ദീര്‍ഘായുസ്സിനും ഈ മരുന്ന് സഹായകമായേക്കാമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പതിവായി വയാഗ്ര ഉപയോഗിക്കുന്ന പുരുഷന്മാരില് ഹൃദയസ്തംഭനത്തിന്റെയും ബൈപാസ് സര്‍ജറിയുടെയുമൊക്കെ സാധ്യത കുറയുമെന്നാണ് കണ്ടെത്തല്‍. പുരുഷ ജനനേന്ദ്രിയത്തിലെ പിഡിഇ5 എന്‍സൈമിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ചാണ് വയാഗ്ര ലിംഗോദ്ധാരണം സാധ്യമാക്കുന്നത്. എന്നാല്‍ രക്ത സമ്മര്‍ദം കുറയ്ക്കുമെന്നതിനാല്‍ ഹൃദയധമനീ രോഗമുള്ള പുരുഷന്മാര്ക്ക് വയാഗ്ര മുന്‍പ് ശുപാര്‍ശ ചെയ്തിരുന്നില്ല. 2017ല്‍ സ്വീഡനിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ മുന്‍പ് ഹൃദയാഘാതം ഉണ്ടായ പുരുഷന്മാര്ക്ക് വയാഗ്രയുടെ പാര്‍ശ്വഫലങ്ങള്‍ പിന്നീട് താങ്ങാനാകുമെന്ന് കണ്ടെത്തിയിരുന്നു. രക്തധമനീ രോഗമുള്ള 18,500 പുരുഷന്മാരില് നടത്തിയ പുതിയ പഠനമാണ് ഒരു പടി കൂടി കടന്ന് വയാഗ്ര ഇവരിലെ ഹൃദയാഘാത സാധ്യത കുറച്ചേക്കാമെന്ന് കണ്ടെത്തിയത്. ലിംഗോദ്ധാരണ ശേഷി നഷ്ടപ്പെട്ട ഇവരില്‍ 16500 പേര് വയാഗ്രയും 2000 പേര് ആല്‍പ്രോസ്റ്റഡീലുമാണ് ഉപയോഗിക്കുന്നത്. വയാഗ്ര…
Read Moreഔദ്യോഗിക യാത്രയ്ക്കിടെ കണ്ടുമുട്ടിയ യുവതിയ്ക്കൊപ്പം കിടക്കപങ്കിട്ടു ! ശാരീരിക ബന്ധത്തിനിടെ ഹൃദയാഘാതം വന്നു മരിച്ച ഉദ്യോഗസ്ഥന് അനുകൂലമായ കോടതി വിധി ഇങ്ങനെ…
നീതിപീഠമായ കോടതിയുടെ പലവിധികളും പൊതുജനങ്ങളെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിലൊരു വിധിയിലൂടെ ഇപ്പോള്‍ സകലരെയും ഞെട്ടിച്ചിരിക്കുന്നത് ഫ്രഞ്ച് കോടതിയാണ്. ഔദ്യോഗിക യാത്രയ്ക്കിടെ കണ്ടുമുട്ടിയ യുവതിയുമൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചയാളുടെ കുടുംബത്തിന് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് ഫ്രഞ്ച് കോടതിയുടെ വിധി. ജോലിസ്ഥലത്തെ അപകടമായി കണ്ടാണ് കോടതിയുടെ ഉത്തരവ്. സേവ്യര്‍ എന്നയാളാണ് 2013ല്‍ മരണപ്പെട്ടത്. ടിഎസ്ഒ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനായ സേവ്യര്‍ ലൊയിറെറ്റില്‍ കമ്പനിയ്ക്കു വേണ്ടി ബിസിനസ് യോഗത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അവിടെവച്ച് പരിചയപ്പെട്ട ഒരു അപരിചിതയുമായി ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിനിടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായുമായിരുന്നു. നഷ്ടപരിഹാരമാവശ്യപ്പെട്ട് കമ്പനിക്കെതിരെ സേവ്യറിന്റെ കുടുംബം കോടതിയെ സമീപിച്ചു. പാരീസിലെ അപ്പീല്‍ കോടതിയാണ് മരണം തൊഴിലിടത്തെ അപകടമായി കണക്കാക്കി നഷ്ടപരിഹാരം നല്കാന് ഇക്കഴിഞ്ഞ മേയില്‍ വിധിച്ചത്. ഹര്‍ജിക്കാരുടെ അഭിഭാഷക സാറാ ബല്ല്യൂട്ട് വിധിപ്പകര്‍പ്പ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍…
Read More