കോവി​ഡ് കാ​ല​ത്ത് വി​ശ്ര​മ​മി​ല്ലാ​തെ കേ​ബി​ൾ ടിവി ഓ​പ്പ​റേ​റ്റ​ർ​മാ​ർ; വൈറസ് ബാധിച്ച് മരിച്ച പത്തോളം പേർ


മു​ക്കം: കോ​വി​ഡ് കാ​ല​ത്ത് വി​ശ്ര​മ​മി​ല്ലാ​തെ ദി​വ​സം മു​ഴു​വ​ൻ ജോ​ലി ചെ​യ്യേ​ണ്ട അ​വ​സ്ഥ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി ചെ​റു​കി​ട കേ​ബി​ൾ ടിവി ഓ​പ്പ​റേ​റ്റ​ർ​മാ​ർ.

മ​റ്റ് തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ നി​ന്നൊ​ക്കെ വി​ഭി​ന്ന​മാ​യി കോ​വി​ഡ് കാ​ല​ത്ത് ഏ​റെ ജാ​ഗ്ര​ത​യോ​ടെ ജോ​ലി ചെ​യ്യേ​ണ്ടി വ​രി​ക​യും അ​തേ​സ​മ​യം ത​ന്നെ വ​രു​മാ​നം നി​ല​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ലെ പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന ചെ​റു​കി​ട കേ​ബി​ൾ ടിവി ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കു​ള്ള​ത്.

ആ​ളു​ക​ൾ ബ​ഹു​ഭൂ​രി​പ​ക്ഷ​വും വീ​ടു​ക​ളി​ൽ ഒ​തു​ങ്ങു​ന്ന കോ​വി​ഡ് കാ​ല​ത്ത് അ​വ​ർ​ക്കു​ള്ള ഏ​ക വി​നോ​ദോ​പാ​ധി​യാ​യ ടെ​ലി​വി​ഷ​നും ഇ​ന്‍റ​ർ​നെ​റ്റും ത​ട​സം കൂ​ടാ​തെ എ​ത്തി​ക്കു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കു​ള്ള​ത്.

വ​ർ​ക്ക് ഫ്രം ​ഹോ​മും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​വും കൂ​ടി​യാ​യ​തോ​ടെ അ​തീ​വ ജാ​ഗ്ര​ത​യി​ൽ സേ​വ​നം എ​ത്തി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​വും ഇ​വ​ർ​ക്കു​ണ്ട്. ക്വാ​റ​ൻ്റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും വി​വി​ധ രോ​ഗാ​വ​സ്ഥ​യി​ൽ ഉ​ള്ള​വ​ർ​ക്കും സേ​വ​നം എ​ത്തി​ക്കേ​ണ്ടി വ​രു​ന്ന അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​വും ഇ​വ​ർ നേ​രി​ടു​ന്നു​ണ്ട്.

അ​തേ​സ​മ​യം ഏ​ക വ​രു​മാ​ന​മാ​യ കേ​ബി​ൾ ടിവി, ഇ​ന്‍റർ​നെ​റ്റ് വ​രി​സം​ഖ്യ പി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ഇ​വ​രെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

കോവി​ഡ് ബാ​ധി​ച്ച് ഇ​തു​വ​രെ പ​ത്ത് കേ​ബി​ൾ ടിവി ഓ​പ്പ​റേ​റ്റ​ർ​മാ​രാ​ണ് കേ​ര​ള​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ചി​കി​ത്സ​യി​ലു​മു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​നേ​ഷ​നി​ൽ ഏ​റ്റ​വും മു​ന്തി​യ പ​രി​ഗ​ണ​ന അ​ടു​ത്ത ഘ​ട്ട​ത്തി​ലെ​ങ്കി​ലും ത​ങ്ങ​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന​താ​ണ് കേ​ബി​ൾ ടിവി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം ത​ന്നെ കേ​ബി​ൾ ടിവി ഉ​പ​ഭോ​ക്താ​ക്ക​ൾ അ​വ​രു​ടെ വ​രി​സം​ഖ്യ ഓ​ൺ​ലൈ​നാ​യോ ഗൂ​ഗി​ൾ പേ ​പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യോ അ​തത് പ്ര​ദേ​ശ​ത്തെ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നും സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

Related posts

Leave a Comment