എന്റെ അച്ഛനെ കൊന്നതാണോ? എത്രവര്‍ഷമായി… കൊല്ലപ്പെട്ട മാത്യുവിന്റെ മകളും പ്രതിയുടെ അച്ഛനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്; ഫോണ്‍ സംഭാഷണം ഇങ്ങനെ…

Phone-recordഎട്ടു വര്‍ഷം മുന്‍പു കാണാതായ ഗൃഹനാഥനെ കൊലപ്പെടുത്തി കെട്ടിടത്തിന്റെ ഉള്ളില്‍ കുഴിച്ചിട്ട സംഭവം വെളിപ്പെടുത്തിയത് പ്രതിയുടെ പിതാവ്. പ്രതിയായ അനീഷ് ഗൃഹനാഥനായ മാത്യുവിനെ കൊലപ്പെടുത്തിയ വിവരം മാത്യുവിന്റെ മകള്‍ നൈസിയോട് അനീഷിന്റെ പിതാവ് വാസുവാണ് ഫോണ്‍ വഴി കൊലപാതക വിവരം വെളിപ്പെടുത്തിയത്.

നൈസി ഫോണ്‍ കോള്‍ റിക്കാര്‍ഡ് ചെയ്തു.  തുടര്‍ന്ന് തലയോലപറമ്പില്‍ ഫോണ്‍ കോളിന്റെ റിക്കാര്‍ഡിംഗ് സഹിതം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു കള്ളനോട്ട് കേസില്‍ ജയലില്‍ കഴിയുന്ന അനീഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.

കെട്ടിടത്തിന്റെ ഉള്‍വശം പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. അഞ്ചടി കുഴിച്ചിട്ടും തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. നിരവധി ജനങ്ങളാണ് പരിസരത്ത് തടിച്ചുകൂടിയിരിക്കുത്.

ഫോണ്‍ സംഭാഷണം ഇങ്ങനെ…

നൈസി: ചേട്ടന് ഉറപ്പാണല്ലോ എന്റെ അപ്പന്‍ മരിച്ചുവെന്നത്?

വാസു: ഉറപ്പുതന്നെ ഉറപ്പുതന്നെ

നൈസി: കൊന്നതാണോ ശരിക്കും?

വാസു: അതേയതേ.

നൈസി: എത്രവര്‍ഷമായി…. കൊന്നത്?

വാസു: ഏഴുകൊല്ലമായി… ഏഴുകൊല്ലമായി.

നൈസി: എന്നിട്ടു ചേട്ടനിത് അറിയാമായിരുന്നോ നേരത്തേ?

വാസു: എനിക്കറിയാമ്പാടില്ല. ഇപ്പഴായിത് അറിഞ്ഞത്. മോളെ കുഴപ്പമില്ല പറഞ്ഞോളാമെന്നു പറഞ്ഞില്ലേ ഞാന്‍.

നൈസി: ശരി ചേട്ടാ…

Related posts