വണ്ണത്തില്‍ എന്തിരിക്കുന്നു! അര്‍ജന്റീനിയന്‍ സൗന്ദര്യമത്സര വിജയിയുടെ ഭാരം 120 കിലോ

estephania.jpg.image.784.411അമിതവണ്ണം ഉണ്ടായതിന്റെ പേരില്‍ വിഷമിച്ചും നിരാശപ്പെട്ടും കഴിയുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അര്‍ജന്റീനയില്‍ നിന്നാണ് അമിതവണ്ണക്കാര്‍ക്ക് പ്രോത്സാഹനമാകുന്ന രീതിയുള്ള വാര്‍ത്ത വന്നിരിക്കുന്നത്.

പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ചുകൊണ്ട് അര്‍ജന്റീനയില്‍ സൗന്ദര്യ മത്സര വിജയിയായിരിക്കുന്ന വനിതയുടെ പ്രായം 120 കിലോയാണ്.  എസ്‌റ്റെഫാനിയ എന്നാണ് ഈ സുന്ദരിയുടെ പേര്. മത്സരാര്‍ത്ഥികളായ മറ്റ് പെണ്‍കുട്ടികളെ അപേക്ഷിച്ച് നോക്കുമ്പോള്‍  രണ്ടിരട്ടി ഭാരമാണ് എസ്‌റ്റെഫാനിയയ്ക്ക് ഉള്ളത്.
എന്നാല്‍ ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ എസ്റ്റെഫാനിയയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് കാണികള്‍ക്ക് പോലും വ്യക്തമായി.

അമിതഭാരത്തിന്റെ പേരില്‍ വിഷമിക്കുന്നവര്‍ക്കും വിവേചനത്തിന് ഇരയാകുന്നവര്‍ക്കും ഏറെ പ്രതീക്ഷയും ആത്മവിശ്വാസവും പകര്‍ന്ന് കൊടുക്കാന്‍ ഈ മത്സരത്തിലൂടെ എസ്റ്റെഫാനിയയ്ക്ക് സാധിച്ചു. മെന്‍ഡോവയിലെ 18 ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പങ്കെടുത്ത മത്സരത്തിലാണ് എസ്റ്റെഫാനിയ ഒന്നാമതെത്തിയത്.

കൊളോണിയ സെഗോവ എന്ന പ്രവിശ്യയെ പ്രതിനിധീകരിച്ചാണ് എസ്റ്റെഫാനിയ മത്സരിച്ചത്. വണ്ണമുള്ളവരോട് സമൂഹം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നാണ് 24 കാരിയായ ഈ അഞ്ചടി മൂന്നിഞ്ചുകാരി ആവശ്യപ്പെട്ടത്. ഈ ആശയം പ്രചരിപ്പിക്കുന്നതിനായാണ് താന്‍ മത്സരത്തില്‍ പങ്കെടുത്തതെന്നും അവര്‍ പറഞ്ഞു. മത്സരത്തില്‍ എസ്റ്റെഫാനിയ നടത്തിയ ടോക്കും ഇതേക്കുറിച്ച് തന്നെയായിരുന്നു.

സൗന്ദര്യ നിര്‍വജനത്തില്‍ നിന്ന് ബാര്‍ബി ക്വീന്‍ സങ്കല്‍പ്പം എടുത്തു മാറ്റണമെന്നും എസ്റ്റെഫാനിയ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്‌ളസ് സൈസ് മോഡലായി പ്രവര്‍ത്തിക്കുകയാണ് എസ്റ്റെഫാനിയ. ഈ മത്സരത്തിലൂടെ വളരെക്കാലമായുള്ള തന്റെ സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്നും എസ്റ്റെഫാനിയ സമ്മതിക്കുന്നു.

Related posts