അമ്പട കള്ളാ… വീട്ടിലെ കാമറ പരിശോധിച്ച ദമ്പതികൾ ഞെട്ടി; അപരിചിതന്‍റെ കുളിസീൻ; പോലീസെത്തിയപ്പോൾ കണ്ടത് അർധ നഗ്നനായ യുവാവിനെ

ന​മ്മു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ക്കു​ന്ന​വ​രെ ക​ള്ള​ൻ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ലെ ഒ​രു വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ‍​യ​ത് വ്യ​ത്യ​സ്ത​മാ​യ ഒ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. സാ​മു​വ​ൽ സ്മി​ത്ത് എ​ന്ന യു​വാ​വ് നാ​ർ​ഡി ദ​മ്പ​തി​ക​ളു​ടെ വീ​ട് കു​ത്തി​തു​റ​ന്ന് അ​ക​ത്ത് ക​യ​റി. എ​ന്നാ​ൽ ഇ​യാ​ൾ മോ​ഷ്ടി​ക്കു​ന്ന​തി​നു വേ​ണ്ടി​യ​ല്ല വീ​ടി​നു​ള്ളി​ൽ ക​യ​റി​യ​ത്. അ​ക​ത്ത് ക​ട​ന്ന് ആ​ദ്യം ബാ​ത്ത്റൂ​മി​ൽ ക​യ​റി അ​തി വി​ശാ​ല​മാ​യൊ​രു കു​ളി പാ​സാ​ക്കി. പി​ന്നീ​ട് സ​ന്ദ​ർ​ശ​ന മു​റി​യി​ലെ സോ​ഫ​യി​ൽ നീ​ണ്ട് നി​വ​ർ​ന്നൊ​രു ഉ​റ​ക്ക​വും പാ​സാ​ക്കി.

വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്ന് ക​രു​തി​യാ​ണ് അ​യാ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്ത​ത്. എ​ന്നാ​ൽ വീ​ട്ടു​കാ​ർ‍ സെ​ക്യൂ​രി​റ്റി കാ​മ​റ​യി​ലൂ​ടെ ഇ​യാ​ളെ കാ​ണു​ക​യും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് എ​ത്തു​മ്പോ​ൾ ഒ​രു തോ​ർ​ത്ത് മാ​ത്ര​മു​ടു​ത്ത് സോ​ഫ​യി​ൽ സു​ഖ​മാ​യി​രു​ന്ന് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ക​ക്ഷി. ജ​നു​വ​രി 27 -ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. അ​ന്നേ ദി​വ​സം വീ​ട്ടു​കാ​ർ സ്ഥ​ല​ത്ത് ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രു​ടെ വീ​ട്ടി​ൽ അ​പ​രി​ചി​ത​ർ ആ​രെ​ങ്കി​ലും എ​ത്തി​യാ​ൽ വി​വ​രം ന​ൽ​കു​ന്ന​തി​നാ​യി ഫോ​ണു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

സാ​മു​വ​ൽ സ്മി​ത്ത് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ത​ന്നെ വീ​ട്ടു​കാ​രു​ടെ ഫോ​ണി​ൽ അ​ലാ​റം അ​ടി​ച്ചു. ത​ങ്ങ​ളു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ച​ല​നം തെ​റ്റാ​യി സെ​ൻ​സ​ർ ചെ​യ്ത​താ​കാം എ​ന്നാ​ണ് അ​വ​ർ വി​ചാ​രി​ച്ച​ത്. എ​ന്നാ​ൽ അ​ലാ​റം വീ​ണ്ടും അ​ടി​ച്ച​തോ​ടെ ഇ​രു​വ​രും ത​ങ്ങ​ളു​ടെ ഫോ​ണി​ൽ സു​ര​ക്ഷാ കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ഒ​രു അ​പ​രി​ചി​ത​ൻ ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ ക​ട​ന്നി​ട്ടു​ണ്ടെ​ന്നും വീ​ട്ടു സാ​ധ​ന​ങ്ങ​ളെ​ല്ലാം എ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തും ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ അ​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ സോ​ഫ​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

 

Related posts

Leave a Comment