സ്വതന്ത്രര്‍ ഇല്ല, എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. രാ​വി​ലെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ചേ​ർ​ന്ന് പേ​രു​ക​ൾ അ​ന്തി​മ​മാ​യി അം​ഗീ​ക​രി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

ആ​റ്റി​ങ്ങ​ൽ- വി. ​ജോ​യി എം.​എ​ൽ.​എ, കൊ​ല്ലം- എം.​മു​കേ​ഷ് എം.​എ​ൽ.​എ, പ​ത്ത​നം​തി​ട്ട – ടി.​എം.​തോ​മ​സ് ഐ​സ​ക്, ആ​ല​പ്പു​ഴ- എ.​എം.​ആ​രി​ഫ്, എ​റ​ണാ​കു​ളം- കെ.​ജെ.​ഷൈ​ൻ, ഇ​ടു​ക്കി – ജോ​യ്സ് ജോ​ർ​ജ്, ചാ​ല​ക്കു​ടി – സി.​ര​വീ​ന്ദ്ര​നാ​ഥ്, ആ​ല​ത്തൂ​ർ – മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ, പാ​ല​ക്കാ​ട് – പി.​ബി അം​ഗം എ.​വി​ജ​യ​രാ​ഘ​വ​ൻ, മ​ല​പ്പു​റം – വി.​വ​സീ​ഫ്, പൊ​ന്നാ​നി- കെ.​എ​സ്.​ഹം​സ, കോ​ഴി​ക്കോ​ട്- എ​ള​മ​രം ക​രീം, വ​ട​ക​ര- കെ.​കെ.​ഷൈ​ല​ജ, ക​ണ്ണൂ​ർ – എം.​വി.​ജ​യ​രാ​ജ​ൻ, കാ​സ​ർ​കോ​ട് – എം.​വി.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. 

സി​പി​ഐ​യും ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സി​പി​ഐ മ​ത്സ​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് മു​തി​ര്‍​ന്ന നേ​താ​വ് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍, മാ​വേ​ലി​ക്ക​ര​യി​ല്‍ യു​വ​നേ​താ​വ് സി. ​എ. അ​രു​ണ്‍ കു​മാ​ര്‍, തൃ​ശൂ​ര്‍ വി. ​എ​സ്. സു​നി​ല്‍ കു​മാ​ര്‍, വ​യ​നാ​ട് ആ​നി രാ​ജ എ​ന്നി​വ​ര്‍ മ​ത്സ​രി​ക്കും. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​മാ​ണ് നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്ഥാ​നാ​ര്‍​ഥിക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. കോ​ട്ട​യ​ത്ത് എ​ല്‍​ഡി​എ​ഫി​നു വേ​ണ്ടി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​നേ​താ​വ് തോ​മ​സ് ചാ​ഴി​കാ​ട​നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​യി.

Related posts

Leave a Comment