പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് നാ​ലാ​യി​രം വീ​ടു​ക​ൾ സ​ഹ​ക​ര​ണ വ​കു​പ്പ് നി​ർ​മി​ച്ചു ന​ല്കുമെന്ന് മ​ന്ത്രി

ക​ണ്ണൂ​ർ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് നാ​ലാ​യി​രം വീ​ടു​ക​ൾ സ​ഹ​ക​ര​ണ വ​കു​പ്പ് നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ന​വ​കേ​ര​ള നി​ർ​മി​തി​ക്ക് ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം ന​ൽ​കി​യ 12.5 ല​ക്ഷം രൂ​പ ഏ​റ്റു​വാ​ങ്ങി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​യ​ർ ഹോം ​എ​ന്ന പേ​രി​ൽ നി​ർ​മി​ക്കു​ന്ന 2000 വീ​ടു​ക​ൾ ഡി​സം​ബ​റി​ൽ മു​ഖ്യ​മ​ന്ത്രി ചെ​ങ്ങ​ന്നൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും സം​ഘ​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് വീ​ടു​ക​ൾ പ​ണി​യു​ന്ന​ത്.

ഒ​രു വീ​ടി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് വ​ന്ന തു​ക ഇ​ന്ത്യ​യി​ലെ ഒ​രു മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് വ​ന്നി​ട്ടി​ല്ലെ​ന്നും പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും ജ​ന​ങ്ങ​ൾ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ങ്ങ​ൾ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ പ​ണം അ​ന്പ​ല​ത്തി​ലോ പ​ള്ളി​യി​ലോ കൊ​ണ്ടി​ട്ട​താ​യി ചി​ന്തി​ച്ചാ​ൽ മ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts