മാണിക്കുന്നത് കാ​റി​നു മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണു; ലൈൻ പൊട്ടിവീണെങ്കിലും വൈദ്യുതി കട്ടായില്ല; യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു; ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരാൻ ചെന്നവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കോ​ട്ട​യം: മാ​ണി​ക്കു​ന്ന​ത്ത് കാ​റി​നു മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണു. കാ​ർ യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു രാ​വി​ലെ ഏ​ഴേ​കാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. വേ​ളൂ​രി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു വ​ന്ന കാ​റി​നു മു​ക​ളി​ലേ​ക്കാ​ണ് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണ​ത്. ഇ​തേ തു​ട​ർ​ന്ന തി​രു​വാ​തു​ക്ക​ൽ-​ഇ​ല്ലി​ക്ക​ൽ റൂ​ട്ടി​ൽ വാ​ഹ​ന ഗ​താ​ഗ​തം തടസ​പ്പെ​ട്ടു.

വൈ​ദ്യു​തി ലൈ​ൻ റോ​ഡി​ൽ പൊ​ട്ടി വീ​ണ​തോ​ടെ അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ നാ​ട്ടു​കാ​ർ​ക്ക് അ​ടു​ക്കാ​ൻ പോ​ലും സാ​ധി​ച്ചി​ല്ല. പെ​ട്ടെ​ന്ന് സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഫ്യൂ​സ് ഉൗ​രി മാ​റ്റാ​ൻ ചെ​ന്ന​വ​രാ​ണ് മ​റ്റൊ​രു വ​ൻ​ദു​ര​ന്ത​ത്തി​ന​രി​കെ എ​ത്തി​യ​ത്. ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഫ്യൂ​സു​ക​ൾ​ക്ക് ഒ​ന്നി​നു പോ​ലും ക​വ​റി​ല്ല. എ​ല്ലാ ഫ്യൂ​സും ക​ന്പി​യി​ട്ട് ഘ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​താ​യ​ത് ക​ന്പി വ​ലി​ച്ചു മാ​റ്റി​യാ​ലേ വൈ​ദ്യു​തി വിഛേ​ദി​ക്കാ​നാ​വു. ക​ന്പി​യി​ൽ തൊ​ട്ടാ​ൽ ഷോ​ക്ക​ടി​ക്കു​ക​യും ചെ​യ്യും. ഒ​ടു​വി​ൽ വൈ​ദ്യു​തി ഓ​ഫീ​സി​ൽ നി​ന്ന് ആ​ളെ​ത്തി​യാ​ണ് വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച​ത്. സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഫ്യൂ​സ് ക​വ​ർ ന​ശി​പ്പി​ക്കു​ന്ന​തെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. മൂ​ന്നി​ട​ത്ത് ലൈ​ൻ ഓ​ഫാ​ക്കി​യ​തോ​ടെ​യാ​ണ് മാ​ണി​ക്കു​ന്ന​ത്തെ റോ​ഡി​ൽ പൊ​ട്ടി വീ​ണ ലൈ​ൻ മാ​റ്റാ​ൻ സാ​ധി​ച്ച​ത്.

Related posts