സ്ഥിരം മദ്യപാനിയും പ്രശ്‌നക്കാരനും! സ്ത്രീകളെ ശല്യം ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

മൂ​ല​മ​റ്റം: വീ​ട്ടി​ൽ ക​യ​റി സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത കെ ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മൂ​ല​മ​റ്റം സെ​ന്‍റ​റി​ലെ ഡ്രൈ​വ​ർ കൊ​ല്ലം മ​ര​ത്താ​ന​ത്ത് കി​ഴ​ക്കേ​തി​ൽ ബി​ജു (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ണ​പ്പാ​ടി തെ​ക്കേ​ക്കൂ​ട്ട​ത്തി​ൽ വീ​ട്ടി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​യാ​ൾ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

സ്ഥി​രം മ​ദ്യ​പാ​നി​യും പ്ര​ശ്ന​ക്കാ​ര​നു​മാ​യ ഇ​യാ​ൾ നേ​ര​ത്തേ​യും സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ കേ​സി​ൽ പെ​ട്ടി​ട്ടു​ണ്ട്. നാ​ടോ​ടി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച​തി​ന് മു​ന്പ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. കാ​ഞ്ഞാ​ർ എ​സ്ഐ അ​ലി​യും സം​ഘ​വു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts