നി​യ​ന്ത്രം​വി​ട്ട് കാർ ടൂറിസ്റ്റ് ബസിലിടിച്ച് ഒരാൾക്കു പരിക്ക്;സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോ​ട്ട​യം: കാ​ർ നി​യ​ന്ത്രം​വി​ട്ട് ടൂ​റി​സ്റ്റ് ബ​സി​ലി​ടി​ച്ചു ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. കാ​ർ ഓ​ടി​ച്ചി​രു​ന്ന പാ​റ​ന്പു​ഴ അ​ത്ത​ത​റ​യി​ൽ തോ​മ​സ് ജോ​ർ​ജി​ന്‍റെ മ​ക​ൻ കെ​ൻ തോ​മ​സ് ജോ​ർ​ജി(20)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ 6.10ന് ​നാ​ഗ​ന്പ​ടം പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി ബ​ന്ധു​വി​നെ ഇ​റ​ക്കി​യ​തി​നു​ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ഴാ​ണ് കെ​ൻ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ക്ക​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തി​നു പോ​വു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ലി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കെ​ന്നി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തെ​തു​ട​ർ​ന്നു ഏ​റെ നേ​രം എം​സി റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കോ​ട്ട​യം ഫ​യ​ർ​ഫോ​ഴ്സും ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചു കാ​ർ മാ​റ്റി​യാ​ണ് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ​യും ബ​സി​ന്‍റെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

Related posts

Leave a Comment