കാ​ർ ത​ട്ടി​യെ​ടു​ത്തു​ള്ള ക​വ​ർ​ച്ച; പി​ന്നി​ൽ അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ​ണ സം​ഘ​മെ​ന്ന് സം​ശ​യം

പി​ലാ​ത്ത​റ: മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ത​ട്ടി​യെ​ടു​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യെ​ന്ന സം​ഭ​വ​ത്തി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത. യാ​ത്രാ സം​ഘ​ത്തി​ന്‍റെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം മാ​ത്ര​മാ​യി​രി​ക്കി​ല്ല മോ​ഷ്ടാ​ക്ക​ൾ ല​ക്ഷ്യ​മി​ട്ട​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

പി​ലാ​ത്ത​റ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ന് സ​മീ​പ​ത്തെ ജ​ന​വാ​സ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് കാ​ര്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ലും സം​ശ​യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. സീ​റ്റു​ക​ളും ഡാ​ഷ്ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​ങ്ങ​ളും ഫ്ലോ​ർ മാ​റ്റു​ക​ളും പൂ​ർ​ണ​മാ​യും അ​ഴി​ച്ചു​മാ​റ്റി​യോ ത​ക​ര്‍​ത്തോ പ​രി​ശോ​ധി​ച്ച നി​ല​യി​ലാ​യി​രു​ന്നു കാ​ർ. ബോ​ണ​റ്റും ഡോ​റു​ക​ളും തു​റ​ന്നി​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​ൻ സ്വ​ർ​ണ​പ്പ​ണി​യു​മാ​യി ബ​ന്ധ​മു​ള്ള ആ​ളാ​ണെ​ന്ന സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. കാ​റി​ന്‍റെ ഉ​ൾ​ഭാ​ഗ​ങ്ങ​ൾ കു​ത്തി​പ്പൊ​ളി​ച്ച​ത് ഒ​രു പ​ക്ഷേ സ്വ​ർ​ണ​മോ മ​റ്റോ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്നി​ട്ടു​ണ്ടോ എ​ന്നു കൂ​ടി പ​രി​ശോ​ധി​ക്കാ​നാ​യി​രി​ക്കാ​മെ​ന്നും ക​രു​തു​ന്നു. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം ക​വ​ര്‍​ച്ച​യ്ക്ക് പി​ന്നി​ലു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്ര​ദേ​ശ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ മ​ന​സി​ലാ​ക്കി​യ​വ​രാ​കാം ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നും ക​രു​തു​ന്നു.

മാ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് പി​ലാ​ത്ത​റ ഭാ​ഗ​ത്ത് സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രും ഇ​വ​രെ കൊ​ള്ള​ട​യ​ടി​ക്കു​ന്ന സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ സം​ഘ​വും ഏ​റ്റു​മു​ട്ടി​യി​രു​ന്നു. കൂ​ടാ​തെ കു​ഴ​ൽ​പ്പ​ണ സം​ഘ​ങ്ങ​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

പ്ര​മാ​ദ​മാ​യ സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ സം​ഭ​വ​ത്തി​ലെ കാ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തും ഇ​പ്പോ​ൾ കാ​ർ ക​ണ്ടെ​ത്തി​യ പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്ത​ര്‍​സം​സ്ഥാ​ന ബ​ന്ധ​മു​ള്ള പ്ര​ഫ​ഷ​ണ​ല്‍ ക​വ​ര്‍​ച്ചാ​സം​ഘ​ങ്ങ​ളാ​ണോ ഈ ​ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന സം​ശ​യ​വും പോ​ലീ​സി​നു​ണ്ട്.

Related posts

Leave a Comment