കല്യാണം കഴിക്കുന്നതിനുമുമ്പ് ഫുൾ ടൈം വർക്ക് ചെയ്ത് മടുത്തിരുന്നു. എങ്ങനെയെങ്കിലും വിശ്രമിച്ചാൽ മതിയെന്ന ചിന്തയായിരുന്നു. അങ്ങനെയാണ് കല്യാണം കഴിച്ചതെന്ന് നവ്യാ നായർ.
എന്നാൽ വിവാഹം കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി. ഞാൻ അങ്ങനെ ഇരിക്കേണ്ട ഒരാളല്ലെന്ന്. എന്നിട്ടും ഞാൻ ഒമ്പത് വർഷകാലത്തോളം വീട്ടമ്മയായി ഇരുന്നു. ശേഷമാണ് ജോലി ചെയ്തു തുടങ്ങിയതും നാട്ടിലേക്കു വന്നതും. അലസമായ മനസ് പിശാചിന്റെ പണിപ്പുരയാണ് എന്ന ചൊല്ലിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് വെറുതെ ഇരുന്നാൽ പോരായ്മകളെ കുറിച്ചും വിഷമങ്ങളെ കുറിച്ചും ആലോചിക്കാൻ തോന്നും.
അങ്ങനൊരു അവസ്ഥ ഉണ്ടാവാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. എനിക്കും തളർന്നു പോകുന്ന ദിവസങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷേ, അത് പുറത്ത് ആരും അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിക്കും. ഞാൻ എന്നെ എപ്പോഴും ഒരു ഫീനിക്സ് പക്ഷിയായി കാണാനാണ് ആഗ്രഹിക്കുന്നത്. ദുരിതപൂർണമായ അവസ്ഥകൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. അതിൽ നിന്ന് എങ്ങനെയെങ്കിലും ഞാൻ എന്റെ ജീവിതത്തെ പുറത്തുകൊണ്ടുവരും. എനിക്കും എന്റെ വേണ്ടപ്പെട്ടവർക്കും വേണ്ടിയാണ് ഞാൻ അതു ചെയ്യുന്നത് എന്ന് നവ്യ പറഞ്ഞു.
