തലനാരിഴയ്ക്ക് മാറിയപ്പോൾ..! ത​ടി​ലോ​റി​യു​ടെ പി​ന്നി​ൽ ജീ​പ്പ് ഇ​ടി​ച്ചു​ക​യ​റി; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ അജിൻ

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട-​പാ​ലാ റോ​ഡി​ൽ മേ​ല​ന്പാ​റ​യ്ക്കു സ​മീ​പം ത​ടി​ലോ​റി​യു​ടെ പി​ന്നി​ൽ ജീ​പ്പ് ഇ​ടി​ച്ചു​ക​യ​റി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മേ​ല​ന്പാ​റ ദീ​പ്തി​യി​ലു​ള്ള മി​ല്ലി​ലേ​ക്ക് തി​രി​ഞ്ഞു ക​യ​റി​യ ലോ​റി​യു​ടെ പി​ന്നി​ലു​ണ്ടാ​യി​രു​ന്ന മ​ര​ത്ത​ടി​യി​ലാ​ണ് ബൊ​ലേ​റോ ഇ​ടി​ച്ച​ത്. വ​ൻ​ദ നു​ര​ന്ത​ത്തി​ൽ​നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്.

ചി​ല്ലു തു​ള​ച്ചു​ക​യ​റി​യ ത​ടി ഡ്രൈ​വ​റു​ടെ സീ​റ്റി​നു തൊ​ട്ട​ടു​ത്തു​കൂ​ടെ പി​ൻ​സീ​റ്റി​ലെ സൈ​ഡ് ചി​ല്ല് ത​ക​ർ​ത്ത് പു​റ​ത്തെ​ത്തി. പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ പ​ത്ത​നം​തി​ട്ട മേ​ച്ചു​വീ​ട് അ​ജി​നെ (32) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഏ​റെ നേ​രം റോ​ഡ് ഗതാഗതക്കുരുക്കിലായി.

Related posts

Leave a Comment