മലയാള സിനിമാലോകത്തുനിന്ന് അടുത്ത വാര്‍ത്ത! ഇത്തവണ പിടിക്കപ്പെട്ടത് യുവനടന്റെ കാരവാന്‍; തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം പിടികൂടിയത് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന്

സിനിമാ താരങ്ങള്‍ ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയ സംഭവം ഏറെ വിവാദമായിരുന്നു. അതേത്തുടര്‍ന്ന് മലയാളത്തിലെ സിനിമാപ്രവര്‍ത്തകരുടെയിടയില്‍ നടത്തിയ അന്വേഷണത്തില്‍ ഇപ്പോഴിതാ മലയാളത്തിലെ യുവനടന്റെ കാരവാന്‍ കുരുക്കില്‍ പെട്ടിരിക്കുന്നു.

തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കാരവാനാണ് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. യുവനടന് വിശ്രമിക്കുന്നതിനായി കൊച്ചി സ്വദേശി വാടകയ്ക്ക് നല്‍കിയ കാരവാനായിരുന്നു അത്.

ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ വാടകയ്ക്ക് നല്‍കുന്നത് നിയമ വിരുദ്ധമായതിനാലാണ് കാരവന്‍ പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. അനുമതിയില്ലാതെ കാരവാന്‍ ഇവിടെ ഉപയോഗിച്ചതിന് 30,000 രൂപ പിഴയും ഈടാക്കും. കൂടാതെ ഇവിടത്തെ നികുതി അടച്ച് കേരള രജിസ്‌ട്രേഷനാക്കി മാറ്റാനും ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

Related posts