യാത്രക്കാരനെ ആക്രമിച്ച് ബാഗും പണവും കവർന്നതായി പരാതി; കു​മ്മ​നം സ്വ​ദേ​ശി വി​ജ​യ​കു​മാ​റിന്‍റെ  പരാതിയിൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ട്ട​യം: ഓ​ട്ടോ യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ഡ്രൈ​വ​ർ പ​ണ​വും ബാ​ഗും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തു മ​ണി​യോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ൻ​വ​ശം റോ​ഡി​ൽ വ​ച്ചാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യ​താ​യി കാ​ണി​ച്ച് യാ​ത്ര​ക്കാ​ര​ൻ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്.

പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​മ്മ​നം സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ (50) എ​ന്ന​യാ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. ഇ​യാ​ൾ കു​മാ​ര​ന​ല്ലൂ​ർ മേ​ൽ​പാ​ലം ഭാ​ഗ​ത്തു നി​ന്ന് ഓ​ട്ടോ വി​ളി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ക​വ​ല​യി​ലെ​ത്തി. അ​വി​ടെ ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ച്ച ശേ​ഷം കു​മ്മ​ന​ത്തേ​ക്ക് പോ​കു​ന്പോ​ഴാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച് 8000 രൂ​പ​യും ബാ​ഗും ത​ട്ടി​യെ​ടു​ത്ത​ത്.

ബാ​റി​ൽ നി​ന്നി​റ​ങ്ങി യാ​ത്ര തു​ട​ങ്ങി​യ​പ്പോ​ൾ മ​റ്റൊ​രാ​ൾ കൂ​ടി ഓ​ട്ടോ​യി​ൽ ക​യ​റി​യെ​ന്നും പ​റ​യു​ന്നു. ത​ന്നെ ച​വിട്ടി പു​റ​ത്താ​ക്കി​യ ശേ​ഷം ഓ​ട്ടോ ഓ​ടി​ച്ചു പോ​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കു​മാ​ര​ന​ല്ലൂ​ർ, ഗാ​ന്ധി​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. രാ​ത്രി​യാ​യ​തി​നാ​ൽ എം​സി റോ​ഡ് വ​ഴി വ​ന്ന ഓ​ട്ടോ​യാ​കാ​നാ​ണ് സാ​ധ്യ​ത. ഓ​ട്ടോ ഡ്രൈ​വ​റു​ടെ രൂ​പ​വും ഓ​ട്ടോ​യു​ടെ പേ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള സൂ​ച​ന​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts