കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ ബ​ലം​പ്ര​യോ​ഗി​ച്ച് മോ​ചി​പ്പി​ച്ച സം​ഭ​വം ! എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രേ കേ​സ്‌

കൊ​ച്ചി: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് മോ​ചി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ചാ​ല​ക്കു​ടി എം​എ​ല്‍​എ സ​നീ​ഷ് കു​മാ​ര്‍, അ​ങ്ക​മാ​ലി എം​എ​ല്‍​എ റോ​ജി എം. ​ജോ​ണ്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ്. എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ലം പ്ര​യോ​ഗി​ച്ച് ലോ​ക്ക​പ്പ് തു​റ​ന്നാ​ണ് പ്ര​തി​ക​ളെ ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യ​ത്.

കാ​ല​ടി ശ്രീ ​ശ​ങ്ക​ര കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രാ​യ രാ​ജീ​വ്, ഡി​ജോ​ണ്‍ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​വ​രെ​യാ​ണ് എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ 15 അം​ഗ സം​ഘം ബ​ലം പ്ര​യോ​ഗി​ച്ച് ഇ​റ​ക്കി​യ​ത്.

എം​എ​ല്‍​എ​മാ​ര​ട​ക്കം 15 പേ​ര്‍​ക്കെ​തി​രെ ഐ​പി​സി 506 (ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍), ഐ​പി​സി 353 (ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍) ഐ​പി​സി 294 (അ​സ​ഭ്യം പ​റ​യ​ല്‍) വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘം ചേ​ര്‍​ന്ന് ഭീ​ക​രാ​ന്ത​രീ​ക്ഷം സ്യ​ഷ്ടി​ച്ചു, ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി, അ​സ​ഭ്യം പ​റ​ഞ്ഞ് ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും എ​ഫ് ഐ ​ആ​റി​ലു​ണ്ട്.

Related posts

Leave a Comment