വിവാഹദിനത്തില്‍ രജിസ്ട്രാര്‍ ഓഫീസില്‍ എത്താഞ്ഞ എംഎല്‍എകൂടിയായ വരനെതിരേ പരാതി നല്കി പ്രതിശ്രുത വധു. ഒഡീഷയിലെ ബിജെഡി എംഎല്‍എ ബിജയ് ശങ്കര്‍ ദാസിനെതിരെയാണ് വധുവിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ബിജയ് ശങ്കര്‍ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ജഗത്സിങ്പൂരിലെ ടിര്‍ട്ടോളില്‍ നിന്നുള്ള ബിജെഡി നിയമസഭാംഗമായ ബിജയ് ശങ്കര്‍ ദാസും കാമുകിയായ സോമാലിക ദാസും വിവാഹരജിസ്ട്രേഷനായി മെയ് 17ന് അപേക്ഷ നല്‍കിയിരുന്നു. ജൂണ്‍ 17ന് വിവാഹ രജിസ്ട്രേഷന് നിശ്ചയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാവിലെ യുവതിയും ബന്ധുക്കളും ചേര്‍ന്ന് രജിസ്ട്രാര്‍ ഓഫീസില്‍ എത്തി. സമയം കഴിഞ്ഞും ബിജയ് ശങ്കറോ കുടുംബമോ രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയില്ല. തുടര്‍ന്ന് പിറ്റേദിവസം യുവതി വീട്ടുകാരുമായി എത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐപിസി 430, 195 എ, 294, 509, 341, 120 ബി, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ്…
Read MoreTag: MLA
നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് എംഎല്‍എയുടെ ചെറുമകനെന്ന ബോര്‍ഡ് ! നാടുചുറ്റുന്ന യുവാവിനെ ഒടുവില്‍ കണ്ടെത്തി…
വാഹന നമ്പറിന് സ്ഥാനത്ത് നാഗര്‍കോവിലില്‍ എംഎല്‍എയുടെ കൊച്ചുമകനെന്ന് ബോര്‍ഡ് വെച്ച ബൈക്കില്‍ കറങ്ങുന്ന യുവാവിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നാഗര്‍ കോവിലില്‍ എംഎല്‍എ എം ആര് ഗാന്ധിയുടെ കൊച്ചുമകനെന്നാണ് നമ്പര്‍ പ്ലേറ്റിലുളളത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ മണ്ഡലത്തിലെ ബിജെപിയുടെ എംഎല്‍എയാണ് എം ആര് ഗാന്ധി. എന്നാല്‍ ഗാന്ധി എന്നാല്‍ വിവാഹിതനല്ലെന്നതാണ് വസ്തുത. 1980 മുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം ആര് ഗാന്ധി തുടര്‍ച്ചയായി ആറ് തവണ തോറ്റു. 2021 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഗര്‍കോവിലില്‍ വിജയം നേടിയാണ് നിയമസഭയിലെത്തിയത്. ലളിതമായ ജീവിതം നയിക്കുന്ന ഗാന്ധി ജുബ്ബയും ധോതിയും മാത്രമാണ് ധരിക്കുക. പാദരക്ഷകള്‍ ധരിക്കാതെയാണ് സഞ്ചാരം. ഇതുകൊണ്ടുതന്നെ അവിവാഹിതനായ ഗാന്ധിയുടെ ചെറുമകനെന്ന പേരില്‍ സഞ്ചരിക്കുന്ന യുവാവാരെന്ന് സോഷ്യല്‍മീഡിയയിലുടനീളം ചോദ്യം ഉയര്‍ന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ആളെ കണ്ടെത്തിയത്. എം ആര് ഗാന്ധിയുടെ…
Read Moreഇതാ കാവി നിക്കര്‍ ശരിക്ക് കണ്ടോളൂ!എംഎല്‍എയ്ക്കു മുമ്പില്‍ ഉടുതുണി അഴിച്ചുകാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; മുണ്ട്പൊക്കി കാട്ടിയവര്‍ക്കെതിരേ പോലീസ് കേസെടുത്തു…
കോവൂര്‍ കുഞ്ഞുമോന് എംഎല്‍എക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. എംഎല്‍എയുടെ ‘കാവി നിക്കര്‍’ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഉടുതുണി അഴിച്ചിട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്, ഇവര്‍ എംഎല്‍എയെ കരിങ്കൊടിയും കാണിച്ചു. യുഡിഎഫുകാരുടെ മുണ്ട് നീക്കി നോക്കിയാല്‍ കാവി നിക്കര്‍ കാണാമെന്ന എംഎല്‍എയുടെ പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ‘മുണ്ട്പൊക്കി പ്രതിഷേധം’. കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ നിയമസഭയിലാണ് ഈ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് മുണ്ട് പൊക്കി കാണിച്ച സംഭവത്തില്‍ ശാസ്താംകോട്ട പോലീസ് കേസെടുത്തു.
Read Moreപൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തി മുന്‍ എംഎല്‍എയുടെ ഡ്രൈവര്‍ ! കേസ് ഒത്തുതീര്‍പ്പാക്കാനുള്ള പോലീസിന്റെ ശ്രമം നാട്ടുകാര്‍ പൊളിച്ചടുക്കി…
പൊതു സ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ മുന്‍ എംഎല്‍എയുടെ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പുനലൂര്‍ മധുവിന്റെ ഡ്രൈവര്‍ വിഷ്ണുപ്രസാദിനെതിരെയാണ് പരാതി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങാഞ്ഞതോടെ പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി. അഞ്ചല്‍ ചന്തമുക്കിനു സമീപത്തെ സ്കൂളിനു മുന്നില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കോണ്‍ഗ്രസ് നേതാവായ പുനലൂര്‍ മധുവുമായി അഞ്ചലില്‍ എത്തിയതായിരുന്നു വിഷ്ണു പ്രസാദ്. മുന്‍ എംഎല്‍എയെ ഓഫിസില്‍ ഇറക്കിയ ശേഷം കാറില്‍ സ്കൂളിന് മുന്നിലെത്തിയ വിഷ്ണു പ്രസാദ് വാഹനത്തിലിരുന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച വിഷ്ണു പ്രസാദിനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ആരോപണം ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി കൊല്ലം റൂറല്‍ എസ്.പി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത മുന്‍ എംഎല്‍എയുടെ കാറ് വിട്ടു…
Read Moreഎംഎല്‍എയെ വിമര്‍ശിച്ചാല്‍ അറസ്റ്റ് ചെയ്യുമോ..!? വീണാ ജോര്‍ജിനെതിരേ പ്രതിഷേധം ശക്തമാകുന്നു; ഫേസ്ബുക്കില്‍ #അറസ്റ്റ് മീ കാമ്പയിന്; പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന്റെ സ്ഥിതി അതീവ ശോചനീയം…
പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എംഎല്‍എ വീണ ജോര്‍ജിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു. ഇലന്തൂര്‍ സ്വദേശി സൂരജിനെയാണ് എംഎല്‍എയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. ജൂണ്‍ രണ്ടിന് ബസ് സ്റ്റാന്‍ഡിന്റെ ചിത്രങ്ങള്‍ സഹിതമാണ് ബിജെപി ഇലന്തൂര്‍ എന്ന പേജില്‍ പ്രതിഷേധക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. എംഎല്‍എക്കെതിരേ രൂക്ഷവിമര്‍ശനമാണ് പോസ്റ്റില്‍ ഉയര്‍ത്തിയത്. ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വീണാ ജോര്‍ജ് എംഎല്‍എ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൂരജിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ എംഎല്‍എയ്ക്കെതിരേ വന്‍ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ച് പരാതിപ്പെട്ടാല്‍ നിങ്ങളും അറസ്റ്റ് ചെയ്യപ്പെടാമെന്നാണ് ചില പോസ്റ്റുകള്‍. എംഎല്‍എയുടെ ഫേസ്ബുക്ക് പേജിലെ…
Read Moreഅനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുടുങ്ങാന്‍ പോകുന്നത് ഏഴ് എംപിമാരും 98 എംഎല്‍എമാരും; കണക്കെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന് സൂചന…
ന്യൂഡല്‍ഹി: അനധികൃതമായി സ്വത്തു സമ്പാദിച്ച ജനപ്രതിനിധികള്‍ക്ക് പിടിവീഴുമെന്ന് ആദായനികുതി വകുപ്പ്. രാജ്യത്തെ ഏഴ് ലോക്സഭാ എംപിമാരുടെയും 98 എംഎല്‍എമാരുടെയും സ്വത്തില്‍ വന്‍വര്‍ധനയുണ്ടായതായി ആദായനികുതി വകുപ്പ് കണ്ടെത്തി. ഇക്കാര്യം അന്വേഷിക്കുമെന്നു സിബിഡിടി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്) സുപ്രീം കോടതിയെ അറിയിച്ചു. ആരോപണവിധേയരായ ജനപ്രതിനിധികളുടെ പേരുകള്‍ പുറത്തിവിട്ടിട്ടില്ല. ഇവര്‍ ഏതു പാര്‍ട്ടിക്കാരാണെന്നതും രഹസ്യമാണ്. സ്വത്തില്‍ വര്‍ധനവുണ്ടായ എംപിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍ മുദ്രവച്ച കവറില്‍ ചൊവ്വാഴ്ച സിബിഡിടി സുപ്രീം കോടതിക്കു കൈമാറും. ആദായനികുതി വകുപ്പ് പ്രാഥമിക അന്വേണം നടത്തിയ ശേഷമാണ് പട്ടിക തയാറാക്കിയത്. എംഎല്‍എമാരെ അപേക്ഷിച്ച് എംപിമാരുടെ സ്വത്തിലാണ് ഭീമമായ വര്‍ധന. ഇവരെക്കൂടാതെ ഒമ്പത് ലോക്സഭാ എംപിമാര്‍, 11 രാജ്യസഭാ എംപിമാര്‍, 42 എംഎല്‍എമാര്‍ എന്നിവരുടെ സ്വത്തുക്കളെപ്പറ്റി പ്രാഥമിക കണക്കെടുക്ക് പുരോഗമിക്കുകയാണെന്നും സിബിഡിടി സുപ്രീം കോടതിയെ അറിയിച്ചു. ലക്നൗ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോക് പ്രഹരി എന്ന എന്‍ജിഒയുടെ പരാതിയെത്തുടര്‍ന്നാണ്…
Read Moreകോണ്‍ഗ്രസിന് ഫണ്ട് നല്കുന്നതു നിര്‍ത്തലാക്കി വ്യവസ്യായികള്; ഇനി ഉടനെങ്ങും അധികാരത്തില്‍ എത്താന്‍ സാധ്യതയില്ലെന്ന് വിലയിരുത്തല്‍;രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്നും ഒരു ലക്ഷം രൂപ വീതം പിരിക്കാനുറച്ച് എഐസിസി
ബിഹാറിലെ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെയും തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെയെയും ഒപ്പം കൂട്ടിയതോടെ, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് മുന്നേറുകയാണ് ബിജെപിയും എന്‍.ഡി.എയും. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തന്ത്രങ്ങളില്‍ ബിജെപി അടിക്കടി വളര്‍ച്ച നേടുമ്പോള്‍ തളര്‍ച്ചയിലായത് കോണ്‍ഗ്രസാണ്. പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികളെ ഒപ്പം കൂട്ടി അതിജീവനത്തിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെങ്കിലും അത് എത്രത്തോളം വിജയിക്കുമെന്ന് ഉറപ്പിക്കാന്‍ സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും സാധിക്കുന്നില്ല. കോണ്‍ഗ്രസിന്റെ ശക്തിക്ഷയം മനസിലാക്കിയ കോര്‍പ്പറേറ്റുകള്‍ പാര്‍ട്ടിയ്ക്ക സംഭാവന നല്കാന് മടിക്കുകയാണ്. അസോസിയേഷന് ഓഫ് ഡമോക്രാറ്റിക് റിഫോംസ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കനുസരിച്ച് കോണ്‍ഗ്രസ്സിന് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ലഭിച്ചിട്ടുള്ള സംഭാവന 198.16 കോടി രൂപയാണ്. ഇതില്‍ 167 കോടി രൂപയാണ് കോര്പറേറ്റുകളുടേതായുള്ളത്. ബിജെപിക്ക് ഇക്കാലയളവില്‍ ലഭിച്ചത് 705.81 കോടി രൂപയാണെന്നറിയുമ്പോഴാണ് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം പ്രകടമാകുന്നത്. അധികാരത്തില്‍ ഉടനെങ്ങും തിരിച്ചെത്തിയേക്കില്ലെന്ന ആശങ്കയില്‍ കോണ്‍ഗ്രസിന് സംഭാവന നല്കാന് കോര്‍പറേറ്റുകളും…
Read Moreഅന്തസുണ്ടോടാ… ദിലീപിനെ കണ്ടത് സഹോദരനെപ്പോലെ; പള്‍സര്‍ സുനിയെ ഡ്രൈവര്‍ സ്ഥാനത്തു നിന്നു നീക്കിയത് അമിത വേഗം കാരണം; ദിലീപ് ഇത്തരക്കാരനാണെന്ന് ഒരിക്കലും കരുതിയില്ലെന്ന് മുകേഷ്
കൊല്ലം: ഒരു സഹോദനെപ്പോലെയാണ് താന്‍ ദിലീപിനെ കണ്ടതെന്നും ഇത്തരക്കാരനാണെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും മുകേഷ് എംഎല്‍എ. ഈ വിവരം തനിക്ക് വലിയൊരു ഷോക്കാണെന്നും മുകേഷ് പറയുന്നു. പള്‍സര്‍ സുനി തന്റെ ഡ്രൈവറായി കൂടെയുണ്ടായിരുന്നത് ഒരു വര്‍ഷം മാത്രമാണെന്നും ഓവര്‍ സ്പീഡു കാരണമാണ് സുനിയെ പറഞ്ഞു വിട്ടതെന്നും മുകേഷ് വ്യക്തമാക്കി. അന്നൊന്നും ഇയാള്‍ ക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും മുകേഷ് മാധ്യമങ്ങളോടു പറഞ്ഞു. തന്റെ സഹപ്രവര്‍ത്തക കൂടിയായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ താന്‍ നേരിട്ട് ഫോണില്‍ വിളിച്ചിരുന്നുവെന്നും മുകേഷ് പറഞ്ഞു. അന്വേഷണത്തില്‍ തൃപ്തിയുണ്ടോ എന്ന് അന്ന് കൃത്യമായി ആരായുകയും ചെയ്തു.പൊലീസ് അന്വേഷണം നേര്‍വഴിയിലാണ് പോകുന്നതെന്നും പറഞ്ഞു. ഇതിനിടെ മറ്റൊരു നടി ചാനല്‍ ചര്‍ച്ചയില്‍ ഇതേക്കുറിച്ച് പറയുകയുണ്ടായി. കുട്ടിയുടെ അമ്മ നിറകണ്ണുകളോടെ കരഞ്ഞു പറഞ്ഞു എന്നു പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് നടിയോട് അന്വേഷിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടിയെന്നും മുകേഷ് വ്യക്തമാക്കി. ദിലീപ് കുറ്റക്കാരനാണെന്ന് അറിഞ്ഞപ്പോള്‍…
Read Moreപമ്പുകാരന് പണി പറ്റിച്ചു; എംഎല്‍എയുടെ 1.65 കോടിയുടെ വോള്‍വോ കാര്‍ വാങ്ങിയതിന്റെ രണ്ടാം ദിവസം ഷെഡിലായി
മംഗളുരു: ആശിച്ചു വാങ്ങിച്ച കാര്‍ രണ്ടാം ദിവസം തന്നെ കേടായതിന്റെ നിരാശയിലാണ് മംഗളുരു എം.എല്‍.എ മൊഹിദീന് ബാവ. 1.65 കോടി രൂപ വിലയുള്ള ബാവയുടെ വോള്‍വോ എക്സ്.സി ടി9കാര്‍ കേടാകാന്‍ കാരണം പെട്രോള്‍ പമ്പിലെ ഒരു ജീവനക്കാരന് സംഭവിച്ച കൈയ്യബദ്ധമാണ്. പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാണ് ഇയാള്‍ പണി പറ്റിച്ചത്. സംഭവ സമയത്ത് എം.എല്‍.എയുടെ മകനാണ് കാറുമായി പമ്പില്‍ എത്തിയത്. ഉടന്‍ തന്നെ പമ്പ് ജീവനക്കാരന് കാറിനുള്ളില്‍ ഡീസല്‍ നിറച്ചു. എം.എല്‍.എയുടെ മകന് പമ്പ് ജീവനക്കാരന് സംഭവിച്ച അബദ്ധം തിരിച്ചറിയുമ്പോഴേക്കും പെട്രോള്‍ ടാങ്കില്‍ ഡീസല്‍ നിറഞ്ഞിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം എസ്.യു.വികളും ഡീസല്‍ കാറുകളാണ്. ഈ ധാരണയിലാകാം പമ്പ് ജീവനക്കാരന് അബദ്ധം പറ്റിയതെന്ന് എം.എല്‍.എയുടെ മകന് പറയുന്നു. എന്നിരുന്നാലും ഇതിന്റെ പേരില്‍ പമ്പ് ജീവനക്കാരനെ പഴിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വാഹനം ഉടന്‍ സര്‍വീസ് സെന്ററില്‍ എത്തിക്കുകയും ചെയ്തു. പെട്രോള്‍…
Read More