പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

വൈ​പ്പി​ൻ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തു സം​ബ​ന്ധി​ച്ച് മു​ന​മ്പം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ട് വ്യ​ത്യ​സ്ഥ കേ​സു​ക​ളി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ.

വൈ​റ്റി​ല​യി​ലെ ബേ​ക്ക​റി​യി​ൽ ജൂ​സ് മേ​ക്ക​റാ​യ പാ​ല​ക്കാ​ട് ഷൊ​ർ​ണൂ​ർ കൊ​ള​പ്പു​ള്ളി കൊ​ങ്ങാ​ള​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ ജി​ഷ്ണു (22), വൈ​ക്ക​ത്ത് മൊ​ബൈ​ൽ ഷോ​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​പ്പു​റം വെ​ട്ട​ത്തൂ​ർ കീ​ഴേ​ക്ക​ള​ത്തി​ൽ വീ​ട്ടി​ൽ ജി​ജു (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ള്ളി​പ്പു​റ​ത്തു​നി​ന്നും കം​പ്യൂ​ട്ട​ർ പ​ഠ​ന​ത്തി​നു പോ​യ പ​തി​നേ​ഴ് വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ കാ​ൺ​മാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​റ​ണാ​കു​ള​ത്ത് വ​ച്ച് ജി​ഷ്ണു​വി​നൊ​പ്പം പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് പെ​ൺ​കു​ട്ടി​യി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ത്ത​പ്പോ​ൾ യു​വാ​വി​നെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് അ​റി​യി​ച്ച​ത​ത്രേ.

പെ​ൺ​കു​ട്ടി​യെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ പീ​ഡ​നം ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്നാ​യി​രു​ന്നു ജി​ഷ്ണു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തി​നി​ടെ മൂ​ന്ന് വ​ർ​ഷം മു​മ്പ് ഇ​തേ പോ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത ജി​ജു​വി​നെ കു​റി​ച്ചും പെ​ൺ​കു​ട്ടി പോ​ലീ​സി​നെ അ​റി​യി​ച്ചു.

ഇ​തി​ലും പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് വൈ​ക്ക​ത്ത് നി​ന്ന് ജി​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ കു​റ്റം ചു​മ​ത്തി ഞാ​റ​ക്ക​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ര​ണ്ടു പേ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment