കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ ബ​ലം​പ്ര​യോ​ഗി​ച്ച് മോ​ചി​പ്പി​ച്ച സം​ഭ​വം ! എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രേ കേ​സ്‌

കൊ​ച്ചി: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് മോ​ചി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചാ​ല​ക്കു​ടി എം​എ​ല്‍​എ സ​നീ​ഷ് കു​മാ​ര്‍, അ​ങ്ക​മാ​ലി എം​എ​ല്‍​എ റോ​ജി എം. ​ജോ​ണ്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ്. എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ലം പ്ര​യോ​ഗി​ച്ച് ലോ​ക്ക​പ്പ് തു​റ​ന്നാ​ണ് പ്ര​തി​ക​ളെ ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യ​ത്. കാ​ല​ടി ശ്രീ ​ശ​ങ്ക​ര കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രാ​യ രാ​ജീ​വ്, ഡി​ജോ​ണ്‍ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ​യാ​ണ് എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ 15 അം​ഗ സം​ഘം ബ​ലം പ്ര​യോ​ഗി​ച്ച് ഇ​റ​ക്കി​യ​ത്. എം​എ​ല്‍​എ​മാ​ര​ട​ക്കം 15 പേ​ര്‍​ക്കെ​തി​രെ ഐ​പി​സി 506 (ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍), ഐ​പി​സി 353 (ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍) ഐ​പി​സി 294 (അ​സ​ഭ്യം പ​റ​യ​ല്‍) വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘം ചേ​ര്‍​ന്ന് ഭീ​ക​രാ​ന്ത​രീ​ക്ഷം സ്യ​ഷ്ടി​ച്ചു, ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി, അ​സ​ഭ്യം പ​റ​ഞ്ഞ് ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും എ​ഫ് ഐ ​ആ​റി​ലു​ണ്ട്.

Read More

ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ ലോ​ക്ക​പ്പ് തു​റ​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത കെ​എ​സ്യു പ്ര​വ​ര്‍​ത്ത​ക​രെ സ്റ്റേ​ഷ​നി​ല്‍ ക​യ​റി ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍. കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​ന്ന് രാ​വി​ലെ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി​യും എം​എ​ല്‍​എ​മാ​രാ​യ റോ​ജി എം ​ജോ​ണും സ​നീ​ഷ് ജോ​സ​ഫു​മാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കെ​എ​സ്യു പ്ര​വ​ര്‍​ത്ത​ക​രെ മോ​ചി​പ്പി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ഏ​ഴു വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ദ്യാ​ര്‍​ഥി സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കെ​എ​സ്യു പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് മ​ര്‍​ദ്ദി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ സ്റ്റേ​ഷ​നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ റോ​ജി ജോ​ണ്‍ എം​എ​ല്‍​എ ലോ​ക്ക​പ്പി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ര്‍​ഥി​ക​ളെ സെ​ല്ലി​ല്‍ നി​ന്നും പു​റ​ത്തി​റ​ക്കി​യ​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് റോ​ജി എം ​ജോ​ണ്‍ പ്ര​തി​ക​രി​ച്ചു. ത​ന്റെ പ്ര​വ​ര്‍​ത്തി മ​റ്റു​ള്ള​വ​ര്‍ വി​ല​യി​രു​ത്ത​ട്ടെ. വ​ലി​യ കു​റ്റ​വാ​ളി​ക​ളോ​ട് എ​ന്ന പോ​ലെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളോ​ട്…

Read More

എന്നെ പിടിക്കാതെ അവനെപ്പോയി പിടിക്കെടോ ? ഇത് സ്‌നേഹ, തീയില്‍ കുരുത്ത കെഎസ്‌യുകാരി; മന്ത്രി ജലീലിനെതിരായ സമരത്തില്‍ തടയാനെത്തിയ പോലീസിനെ വിറപ്പിച്ച ആ തീപ്പൊരി വളര്‍ന്ന കനല്‍ വഴികള്‍ ഇങ്ങനെ…

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കേരളം മുഴുവന്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കെ.എസ്.യു.വിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസിനെ വെല്ലുവിളിച്ച സ്നേഹ എന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തീയില്‍ കുരുത്ത കെ.എസ്.യുകാരി എന്ന് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ച ആ യുവതി ഒരു തീപ്പൊരി തന്നെയാണ്. ആരാണ് സ്‌നേഹ എന്ന് അറിയേണ്ടതുണ്ട്. മുമ്പ് ഒരു പ്രമുഖ ചാനലിന്റെ പരിപാടിയില്‍ എത്തിയപ്പോള്‍ സ്‌നേഹ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വീഡിയോയും വൈറലാകുകയാണ്. അന്ന് തന്റെ ജീവിതത്തെക്കുറിച്ച് സ്നേഹ പറഞ്ഞത് ഇങ്ങനെ…അച്ഛനും അമ്മയും ഞാനും മാത്രം അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. വീട് പള്ളിപ്പാടാണ്, അച്ചന്‍കോവിലാറിന്റെ തീരത്ത്. അച്ഛന്‍ വീടുകളില്‍ പോയി ചൂരല്‍ കസേര ഉണ്ടാക്കി കിട്ടുന്ന വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളു. സമ്പാദ്യങ്ങള്‍ ഒന്നും ഇല്ല. ഞാന്‍ പത്താം…

Read More

യൂണിവേഴ്‌സിറ്റി കോളജിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല ! എസ്എഫ്‌ഐ വധഭീഷണി മുഴക്കുന്നതായി കെഎസ്‌യു…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. കോളജില്‍ എസ്.എഫ്.ഐ വധഭീഷണി മുഴക്കുന്നുവെന്ന് ഡി.ജി.പിക്ക് കെ.എസ്.യു പരാതി നല്‍കി. യൂണിയന്‍ തെരഞ്ഞെടുപ്പിനുശേഷം ആക്രമിക്കുമെന്ന് എസ്എഫ്‌ഐ. ജില്ലാ നേതാക്കള്‍ ഭീഷണി മുഴക്കുന്നതായാണ് കെഎസ്‌യുവിന്റെ കത്തിലുള്ളത്. പരാതിയില്‍ അന്വേഷണം നടത്തുമെന്നും സംരക്ഷണം ഉറപ്പാക്കുമെന്നും ഡി.ജി.പി. അറിയിച്ചു. യൂണിവേഴ്‌സിറ്റി കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ. പ്രവര്‍ത്തകനുമായ അഖിലിനെ എസ്എഫ്‌ഐ. നേതാക്കള്‍ കുത്തി വീഴ്ത്തിയ സംഭവത്തിന് പിന്നാലെയാണ് യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐക്കെതിരായ പരാതികള്‍ ഓരോന്നായി പുറത്തുവന്ന് തുടങ്ങിയത്. മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്ന ആക്ഷേപങ്ങളും ഉയര്‍ന്നതോടെ എസ്എഫ്‌ഐ സംസ്ഥാന നേതാക്കളടക്കം ഇടപെട്ട് തിരുത്തല്‍ നടപടികളും മുന്നോട്ടുവച്ചു. എന്നാല്‍ കോളജില്‍ കെഎസ്‌യു. യൂണിറ്റ് ആരംഭിച്ചതുമുതല്‍ എസ്എഫ്‌ഐ. ജില്ലാ നേതാക്കളുടെയടക്കം ഭീഷണിയാണെന്നാണ് പരാതി. സംഘടനാ പ്രവര്‍നവുമായി മുന്നോട്ടുപോയാല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അനുഭവമുണ്ടാകുമെന്നും ഭീഷണിയുയര്‍ന്നു. ഇതോടെയാണ് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചത്.…

Read More