സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു ! മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ പ​രാ​തി​യി​ല്‍ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്തു…

ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്തു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന കേ​സി​ല്‍ ന​ട​നെ ചോ​ദ്യം ചെ​യ്യും.

അ​ഭി​മു​ഖ​ത്തി​നി​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും അ​ധി​ക്ഷേ​പി​ച്ചെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം.

ശ്രീ​നാ​ഥ് നാ​യ​ക​നാ​കു​ന്ന ച​ട്ട​മ്പി​യെ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്റെ പ്രൊ​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.

ചോ​ദ്യം ഇ​ഷ്ട​പ്പെ​ടാ​ത്ത​ത് മൂ​ലം കാ​മ​റ ഓ​ഫാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട ന​ട​ന്‍ മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടും ശ്രീ​നാ​ഥ് സ​ഹ​ക​രി​ച്ചി​ല്ലെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മ​ര​ട് പൊ​ലീ​സി​ലും വ​നി​ത ക​മ്മീ​ഷ​നി​ലു​മാ​ണ് യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്.

അ​തി​നി​ടെ ശ്രീ​നാ​ഥ് ഭാ​സി നാ​യ​ക​നാ​യ ച​ട്ട​മ്പി ഇ​ന്ന് റി​ലീ​സി​നെ​ത്തും. ക​റി​യ ജോ​ര്‍​ജ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ശ്രീ​നാ​ഥ് ഭാ​സി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഹ​ര്‍​ത്താ​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​ത്ര​ത്തി​ന്റെ ആ​ദ്യ പ്ര​ദ​ര്‍​ശ​നം ന​ട​ക്കു​ക വൈ​കി​ട്ട് ആ​റ് മ​ണി​ക്കാ​യി​രി​ക്കും.

Related posts

Leave a Comment