ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ ത​ക​ര്‍​ത്ത​ത് 59 കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ! നി​ര​വ​ധി ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്ക്; ക​ണ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്കു നേ​രെ വ്യാ​പ​ക അ​ക്ര​മം.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ല്ലേ​റി​ല്‍ 11 ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

59 ബ​സു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. ഇ​തി​ല്‍ ഒ​രെ​ണ്ണം ലോ​ഫ്‌​ളോ​ര്‍ എ​സി ബ​സും ഒ​രെ​ണ്ണം കെ-​സ്വി​ഫ്റ്റ് ബ​സു​മാ​ണ്.

പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി പ​ര​മാ​വ​ധി സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്റ​ണി രാ​ജു വ്യ​ക്ത​മാ​ക്കി.

ബ​സു​ക​ള്‍ ത​ക​ര്‍​ത്ത​തി​ലൂ​ടെ 40 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2432 ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി. മൊ​ത്തം സ​ര്‍​വീ​സി​ന്റെ 62 ശ​ത​മാ​നം ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​യ​താ​യി മാ​നേ​ജ്‌​മെ​ന്റ് അ​വ​കാ​ശ​പ്പെ​ട്ടു.

അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്.തിരുവനന്തപുരം ബാലരമപുരം കല്ലമ്പലത്ത് ബൈക്കിലെത്തിയ സംഘം ബസിന് നേരെ കല്ലെറിഞ്ഞു.ഡ്രൈവര്‍ സുനില്‍ കുമാറിന് കണ്ണിനാണ് പരിക്കേറ്റത്.

ഇതിനിടയില്‍ സമരക്കരുത്ത് ആനവണ്ടിയോട് കാണിക്കരുതേയെന്ന് അപേക്ഷിച്ച് കെഎസ്ആര്‍ടിസി ഫേസ്ബുക്കില്‍ കുറിപ്പിട്ടു. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അപേക്ഷ.

കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അരുതേ …
ഞങ്ങളോട് …
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് …
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക …
ഇനിയും ഇത് ഞങ്ങള്‍ക്ക് താങ്ങാനാകില്ല.
പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക … നിങ്ങള്‍ തകര്‍ക്കുന്നത്… നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗത്തെയാണ്…
ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക …
ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ക്കുനേരേയും ജീവനക്കാര്‍ക്കു നേരേയും വ്യാപകമായ അക്രമങ്ങള്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

Related posts

Leave a Comment