വിധവകള്‍ക്ക് സാമ്പത്തിക വാഗ്ദാനം നല്‍കി തട്ടിപ്പ്; കൊട്ടാരക്കരയിലെ സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനം അടപ്പിച്ചു

കൊ​ട്ടാ​ര​ക്ക​ര: പ്ര​ധാ​ന മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നും വി​ധ​വ​ക​ൾ​ക്ക് അ​ൻ​പ​തി​നാ​യി​രം രൂ​പ ല​ഭി​ക്കു​മെ​ന്ന് പ്ര​ച​ര​ണം. കൊ​ട്ടാ​ര​ക്ക​ര മൈ​ലം ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​ംപ്യൂട്ട​ർ സ്ഥാ​പ​ന​ത്തി​ൽ ദി​വ​സ​വും വ​ന്ന് പോ​കു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ആ​യി​ര​ക​ണ​ക്കി​ന് സ്ത്രീ​ക​ൾ. ഇ​തി​നാ​യി 100 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി ഈ​ടാ​ക്കു​ന്ന​ത്.

10 രൂ​പ അ​പേ​ക്ഷ ഫോ​റ​ത്തി​നും അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ന​ൽ​കു​ന്ന​തി​ന് 20 രൂ​പ വേ​റെ​യും ഈ​ടാ​ക്കു​ന്നു. റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യും വാ​ങ്ങു​ന്നു. കോ​പ്പി എ​ടു​ത്ത​ശേ​ഷം അ​പേ​ക്ഷാ​ഫോം ഉ​ൾ​പ്പെ​ടെ തി​രി​ച്ചു​ന​ൽ​കും. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ദി​ക വെബ് സൈ​റ്റി​ലോ ദു​രി​താ​ശ്വാ​സ നി​ധി​യു​ടെ നി​ർ​ദേശ​ങ്ങ​ളി​ലോ ഇ​ങ്ങ​നെ ഒ​രു ആ​നു​കൂ​ല്യ​ത്തെ കു​റി​ച്ച് പ​റ​യു​ന്നി​ല്ല എ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്.

ഒ​രു സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും ഇ​ത്ത​ര​മൊ​രു അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ല. വി​ധ​വ​ക​ൾ​ക്കും ചി​കി​ത്സാ​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും അ​മ്പ​തി​നാ​യി​രം രൂ​പ​വ​രെ കി​ട്ടു​മെ​ന്നാ​ണ് വാ​ഗ്ദാ​നം. മൈ​ല​ത്തു​ള്ള ഈ ​സ്വ​കാ​ര്യ ക​ംപ്യൂട്ട​ർ സെ​ന്‍റ​റി​ൽ മാ​ത്ര​മേ അ​പേ​ക്ഷ സ്വീ​ക​രി​ക്കൂ എ​ന്നും ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യ്ക്ക് ഇ​ത്ത​ര​ത്തി​ൽ അ​ൻ​പ​തി​നാ​യി​രം രൂ​പ ല​ഭി​ച്ചു​മെ​ന്നു​മാ​ണ് പ്ര​ച​ര​ണം അ​ഴി​ച്ചു വി​ട്ട​ത്.

ഈ ​പ്ര​ച​ര​ണം സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ക​ണ​ക്കി​ന് സ്ത്രീ​ക​ൾ ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. രാ​വി​ലെ ആറുമു​ത​ൽ സ്ത്രീ​ക​ൾ ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നി​ൽ കാ​ത്ത് നിൽക്കു​ക​യും പ​ല​രും വ​രി​യി​ൽ നി​ന്ന് ത​ള​ർ​ന്നു വീ​ഴു​ക​യും ചെ​യ്തു.

മൈ​ലം ജം​ഗ്ഷ​നി​ൽ ഇ​ത് മൂ​ലം ഗ​താ​ഗ​ത കു​രു​ക്കും അ​നു​ഭ​വ പെ​ടു​ന്നു. ഇ​തോ​ടെ​നാ​ട്ടു​കാ​രും പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ കൊ​ട്ടാ​ര​ക്ക​ര ഡി.വൈഎ​സ്‌പി ​യു​ടെ നി​ർ​ദേശ പ്ര​കാ​രം പോ​ലീ​സെ​ത്തി സെ​ന്‍റർ അ​ട​ച്ചു പൂ​ട്ടാ​നും രേ​ഖ​ക​ളു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്താ​നും ന​ട​ത്തി​പ്പു​കാ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി.

മൂ​ന്നു മാ​സ​ത്തി​ല​ധി​ക​മാ​യി ഈ ​ത​ട്ടി​പ്പു ന​ട​ന്നു വ​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ സ്ത്രീ​ക​ളി​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

Related posts