കൊച്ചി: സ്വർണ വില സർവകാല റിക്കാർഡും ഭേദിച്ച് കുതിക്കുകയാണ്. പവന് ഇന്ന് 200 രൂപ വർധിച്ച് പുതിയ റിക്കാർഡിലെത്തി. 24,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വർധിച്ച് 3,075 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ ഏറിയതോടെ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം ദൃശ്യമാവുകയായിരുന്നു. വില ഇനിയും ഗണ്യമായി കൂടുമെന്നാണ് റിപ്പോർട്ടുകൾ.
Read MoreCategory: Business
രാഷ്ട്രീയം, കടം; ഓഹരി കന്പോളം ഉലയുന്നു
മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വവും വലിയ ഗ്രൂപ്പുകളുടെ കടക്കെണിയും ഓഹരി വിലകൾ താഴ്ത്തി. ബാങ്കിംഗ്, ധനകാര്യ ഓഹരികൾക്കാണു വലിയ ഇടിവ്. ഐഎൽ ആൻഡ് എഫ്എസിനു പിന്നാലെ കഫേ കോഫീ ഡേയുടെ വി.ജി. സിദ്ധാർഥും സീ ഗ്രൂപ്പിന്റെ സുഭാഷ് ചന്ദ്രയും കടം മൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ്. അദാനി ഗ്രൂപ്പും കടം മൂലം വലയുന്നു. ഐസിഐസിഐ ബാങ്കിൽ പ്രശ്നങ്ങൾ എന്നു സംസാരം. ഇവയെല്ലാം നിരവധി വന്പൻ ഓഹരികളുടെ വിലയിടിച്ചു. കടം പെരുകിയതും രാഷ്ട്രീയ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന ശ്രുതിയുമാണ് അദാനി ഗ്രൂപ്പ് ഓഹരികളെ വലിച്ചു താഴ്ത്തിയത്. മധ്യപ്രദേശിലെ രുചി സോയ വാങ്ങാനുള്ള ശ്രമത്തിൽനിന്നു ഗൗതം അദാനി പിന്മാറും എന്നും റിപ്പോർട്ടുണ്ട്. കഫേ കോഫീ ഡേയുടെ കടം പ്രൊമോട്ടറായ സിദ്ധാർഥിനെ ബുദ്ധിമുട്ടിലാക്കി. അദ്ദേഹം ഐടി കന്പനിയായ മൈൻഡ് ട്രീ വില്ക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. എൽ ആൻഡ് ടിയാണ് മൈൻഡ് ട്രീ വങ്ങാൻ ശ്രമിക്കുന്നവരിൽ മുന്പിൽ. എൽ…
Read Moreടിഡിഎസ് റിട്ടേണുകൾക്ക് പ്രാധാന്യം നല്കണം
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് 2018 ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ നടക്കുന്ന ഇടപാടുകൾക്ക് സ്രോതസിൽ പിടിച്ച് അടച്ച നികുതിയുടെ റിട്ടേണ് ഫോമുകൾ (2018-19 സാന്പത്തികവർഷത്തിലെ മൂന്നാമത്തെ ത്രൈമാസ റിട്ടേണ്) ഈ മാസം 31നു മുന്പ് ഫയൽ ചെയ്യേണ്ടതാണ്. റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് കാലതാമസമോ വീഴ്ചയോ വരുത്തിയാൽ ആദായനികുതി നിയമം വകുപ്പ് 234 ഇ അനുസരിച്ച് നിർദ്ദിഷ്ട തീയതിയായ 31 മുതൽ താമസിക്കുന്ന ഓരോ ദിവസത്തിനും പ്രതിദിനം 200 രൂപ എന്ന നിരക്കിൽ പിഴ ഈടാക്കുന്നതാണ്. പ്രസ്തുത പിഴത്തുക അടച്ചിരിക്കുന്ന നികുതിത്തുകയോളമായി പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്രോതസിൽ പിടിച്ച നികുതി നിശ്ചിതസമയത്തിനുള്ളിൽ അടയ്ക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്യുകയും ചെയ്താൽ മാത്രമേ നികുതിദായകന് അടച്ചിരിക്കുന്ന നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുകയുള്ളൂ. താഴെപ്പറയുന്ന റിട്ടേണ് ഫോമുകളാണ് വിവിധതരത്തിൽ സ്രോതസിൽ നികുതി പിടിക്കുന്പോൾ…
Read Moreഎന്റെ പൊന്നേ! സ്വർണവില സർവകാല റിക്കാർഡിൽ; പവന് 24,400 രൂപ
കൊച്ചി: സ്വർണവില കേരളത്തിൽ പുതിയ റിക്കാർഡിൽ. ഗ്രാമിനു 3050 രൂപയും പവന് 24,400 രൂപയുമായി. വെള്ളിയാഴ്ച രാത്രി അന്താരാഷ്ട്ര വ്യാപാരത്തിൽ വില 1.75 ശതമാനം കുതിച്ചതിനെത്തുടർന്നു ശനിയാഴ്ച കേരളവില കയറി. തലേന്ന് 24,000 രൂപയായിരുന്ന പവൻവില ഒറ്റയടിക്കു 400 രൂപയാണു കയറിയത്. ഒരു ദിവസം വില ഇത്രയും കയറുന്നത് നാലുവർഷത്തിനിടെ ആദ്യമാണ്. 2012 നവംബർ 27ലെ 24,240 രൂപ എന്ന റിക്കാർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഈ മാസം മധ്യത്തിൽ വില 24,200 രൂപ വരെ എത്തിയിരുന്നു. പിന്നീടു താണിട്ടാണ് ഇപ്പോൾ കയറിയത്. 2012 സെപ്റ്റംബർ 15നാണു കേരളത്തിൽ സ്വർണവില 24,000 രൂപ കടന്നത്. അന്നു പവന് 180 രൂപ വർധിച്ച് 24,160 രൂപയായി. മൂന്നു ദിവസം ആ നില തുടർന്നു. പിന്നീട് അക്കൊല്ലം രണ്ടു തവണ കൂടി വില 24,000 മുകളിലെത്തി. നവംബർ 27ലെ 24,240 രൂപ…
Read Moreഎസ്ബിഐ കാർഡ് പ്രീമിയം വിസാ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി
കൊച്ചി: ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്ബിഐ കാർഡ്, ഇത്തിഹാദ് എയർവേസിന്റെ ലോയൽറ്റി പ്രോഗ്രാമായ ഇത്തിഹാദ് ഗസ്റ്റുമായി സഹകരിച്ച് രാജ്യാന്തര യാത്രക്കാർക്കായി പ്രീമിയം വിസാ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. ഇത്തിഹാദ് ഗസ്റ്റ് എസ്ബിഐ കാർഡ്, ഇത്തിഹാദ് ഗസ്റ്റ് എസ്ബിഐ പ്രീമിയർ കാർഡ് എന്ന കാർഡുകളാണുള്ളത്. ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര വിമാനയാത്രികർക്കു റിവാർഡുകളും ലോയൽറ്റി ആനുകൂല്യങ്ങളും കാർഡിലൂടെ ലഭിക്കും.
Read Moreജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണൽ ദേശീയ ബെഞ്ചിന് അംഗീകാരം
ന്യൂഡൽഹി: ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണൽ ദേശീയ ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ന്യൂഡൽഹിയിലാണ് ജിഎസ്ടി സംബന്ധിച്ച കേസുകളിൽ തീർപ്പുണ്ടാക്കുന്നതിനുള്ള ദേശീയ ബെഞ്ച് സ്ഥാപിക്കുന്നത്. ജിഎസ്ടി ട്രൈബ്യൂണൽ അപ്പലേറ്റ് ബെഞ്ചിൽ പ്രസിഡന്റിന് പുറമേ കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിൽ നിന്നുമായി ഓരോ അംഗങ്ങൾ കൂടി ഉണ്ടാകും.
Read Moreറബർ ഇറക്കുമതി ആറു ലക്ഷം ടണ്ണിലേക്ക്
കോട്ടയം: വ്യവസായികളുടെ റബർ ഇറക്കുമതി ഇക്കൊല്ലം റിക്കാർഡിലെത്തും. ആറു ലക്ഷം ടണ്ണായിരിക്കും ഇക്കൊല്ലത്തെ ഇറക്കുമതി. അതേസമയം, ഉത്പാദനം അഞ്ചു ലക്ഷം ടണ്ണിൽ കൂടുകയുമില്ല. അഞ്ചു ലക്ഷം എന്ന കണക്ക് റബർ ബോർഡ് പെരുപ്പിച്ചു കാണിക്കുന്നതാണെന്നും യഥാർഥ ഉത്പാദനം നാലര ലക്ഷം ടണ്ണിൽ കൂടില്ലെന്നുമാണു വ്യാപാരികൾ പറയുന്നത്. 2015-16ൽ 4.58 ലക്ഷം ടണ്ണും 2016-17ൽ 4.26 ലക്ഷം ടണ്ണും 17-18ൽ 4.69 ലക്ഷം ടണ്ണുമായിരുന്നു റബർ ഇറക്കുമതി. മേയ് വരെ ആവശ്യമുള്ള റബർ പ്രമുഖ ടയർ കന്പനികൾ ഇറക്കുമതി ചെയ്തു സ്റ്റോക്കുചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വില 100 രൂപയായിരുന്നപ്പോൾ ഏർപ്പെട്ട വിദേശ കരാറനുസരിച്ചുള്ള ചരക്കാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. മഴ മാറിയതോടെ നവംബർ, ഡിസംബർ മാസങ്ങളിൽ ഉത്പാദനം ഏറെ വർധിച്ചതിനാൽ ആഭ്യന്തരവില കൂടിയാൽ ടയർ കന്പനികൾ ചരക്ക് വാങ്ങാതെ മാർക്കറ്റ് വിട്ടുനിൽക്കുമെന്നാണ് റബർ ബോർഡ് പറയുന്നത്. നികുതിരഹിത ക്വാട്ടയിലും ടയർ കന്പനികൾ…
Read Moreഅന്താരാഷ്ട്ര റബർ വില കയറുന്നു; കേരളത്തിൽ വില 125 രൂപ തന്നെ
കോട്ടയം: അന്താരാഷ്ട്രവിലയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര റബർ വില നിർണയിക്കപ്പെടുന്നതെന്ന റബർ ബോർഡിന്റെ ആവർത്തിക്കുന്ന പ്രസ്താവന പൊള്ളയെന്നു തെളിയുന്നു. ജനുവരി മൂന്നിലെ 103 രൂപയിൽനിന്ന് അന്താരാഷ്ട്രവില ഇന്നലെ 120 രൂപ പിന്നിട്ടപ്പോഴും ആഭ്യന്തര വില 120നും 125നും ഇടയിൽ വട്ടംകറങ്ങുകയാണ്. ഇക്കൊല്ലം ജനുവരിയിൽ മാത്രം അന്താരാഷ്ട്രവില കിലോയ്ക്ക് 17 രൂപ വർധിച്ച ആ നിലയ്ക്ക് ആഭ്യന്തരവില 135 രൂപയ്ക്കു മുകളിലെത്തണം.ഇറക്കുമതി നയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. വിദേശങ്ങളിൽ ഉത്പാദനം കുറഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലും വില ഉയർത്താത്തതിൽ യാതൊരു നീതീകരണവുമില്ലെന്ന് കർഷകർ പറയുന്നു. ആർഎസ്എസ് ഒന്ന് ഗ്രേഡിന് ഇന്നലെ ബാങ്കോക്ക് വില 120 രൂപ കടന്നിട്ടുണ്ട്. ക്രിസ്മസ്, പുതുവർഷ അവധിക്കുശേഷം ചൈനയിൽ ഉൾപ്പെടെ ആഗോള വിപണിയിൽ റബറിന് ഡിമാൻഡ് വർധിച്ചിരിക്കുന്നു. ഡിസംബർ അവസാനം വിദേശവില 102 രൂപയായിരുന്നപ്പോഴും ഇവിടെ 125 രൂപ വരെ ലഭിച്ചിരുന്നു. പിന്നീട് അന്താരാഷ്ട്ര മാർക്കറ്റുകളിലെല്ലാം വില…
Read Moreഇന്ത്യ ബ്രിട്ടനെ പിന്തള്ളും
ലണ്ടൻ: ഇന്ത്യൻ സന്പദ്ഘടന ഇക്കൊല്ലം തിരിച്ചുവരവിന്റെ പാതയിലാകുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ഇന്ത്യ ഇക്കൊല്ലം ബ്രിട്ടനേക്കാൾ വലിയ സാന്പത്തികശക്തിയാകുമെന്ന് ആഗോള കൺസൾട്ടൻസി സ്ഥാപനം പ്രൈസ് വാട്ടർഹൗസ് കുപ്പേഴ്സ് (പിഡബ്ള്യുസി) ഐഎംഎഫ് ഇന്നലെ പുറത്തിറക്കിയ ലോക സാന്പത്തിക പ്രതീക്ഷാ റിപ്പോർട്ടിലാണ് ഇന്ത്യയുടെ വളർച്ച പ്രതീക്ഷ ഉയർത്തിയത്. ഇക്കൊല്ലം 7.5 ശതമാനവും 2020-ൽ 7.7 ശതമാനവും തോതിൽ ഇന്ത്യ വളരുമെന്ന് അതിൽ പറയുന്നു. 2018-ൽ ഇന്ത്യ 7.3 ശതമാനം വളരുമെന്നാണ് ഐഎംഎഫ് പറയുന്നത്. 2017-ൽ 6.7 ശതമാനമായിരുന്നു വളർച്ച. 2017-ൽ 6.8 ശതമാനം വളർന്ന ചൈന 2018-ൽ 6.6 ശതമാനം വളർന്നു. 2019-ലും 20-ലും 6.2 ശതമാനം വീതമാകും ചൈന വളരുക. ഇന്ത്യ 2019-ൽ 7.6 ശതമാനം വളരുന്പോൾ ബ്രിട്ടൻ 1.6 ശതമാനവും ഫ്രാൻസ് 1.7 ശതമാനവും വളരുമെന്ന് പിഡബ്ല്യുസി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ ലോകറാങ്കിംഗിൽ അമേരിക്ക (19.39…
Read Moreചൈനീസ് വളർച്ച മൂന്നു ദശകക്കാലത്തെ ഏറ്റവും താണ നിലയിൽ
ബെയ്ജിംഗ്: മൂന്നു ദശകത്തിനിടയിലെ ഏറ്റവും താണ വളർച്ചയിലേക്കു ചൈന താണു. 2018-ൽ ചൈനീസ് സന്പദ്ഘടന വളർന്നത് 6.6 ശതമാനം മാത്രം. തലേ വർഷം ജിഡിപി വളർച്ച 6.8 ശതമാനം ഉണ്ടായിരുന്നു. 1990-ൽ 3.9 ശതമാനം വളർച്ച കുറിച്ചശേഷമുള്ള ഏറ്റവും കുറഞ്ഞ ജിഡിപി വളർച്ചയാണു 2018ലേത്. 2018-ലേക്കു സർക്കാർ പ്രഖ്യാപിച്ചിരുന്ന വളർച്ച ലക്ഷ്യം 6.5 ശതമാനമായിരുന്നു. അതിനേക്കാൾ മെച്ചമാണു വളർച്ച. ലോകത്തിലെ രണ്ടാമത്തെ വലിയ സന്പദ്ഘടനയുടെ വളർച്ചത്തോത് കുറയുന്നത് മറ്റു രാജ്യങ്ങളെയെല്ലാം ബാധിക്കും. ചൈനയ്ക്കു ലോഹങ്ങൾ അടക്കമുള്ള അസംസ്കൃത പദാർഥങ്ങൾ വിൽക്കുന്ന വികസ്വരരാജ്യങ്ങളാണ് കൂടുതൽ ബുദ്ധിമുട്ടിലാവുക. മുൻകാലങ്ങളിൽ കുറഞ്ഞ പലിശയ്ക്കു വായ്പയെടുത്ത് ആവശ്യത്തിലേറെ ഫാക്ടറികൾ ചൈന ഉണ്ടാക്കിയിരുന്നു. ഇവ അമിതമായതോടെ പല കന്പനികളും പാപ്പരായി. ബാങ്കുകൾക്കും പ്രശ്നമുണ്ടായി. ഇതേത്തുടർന്നു ഗവൺമെന്റും കേന്ദ്ര ബാങ്കും എടുത്ത കർക്കശ നടപടികൾ വളർച്ചത്തോത് കുറയ്ക്കാൻ നിമിത്തമായി. ഇതിനു പിന്നാലെയാണ് അമേരിക്കയുമായുള്ള വ്യാപാരയുദ്ധം. അമേരിക്ക…
Read More