എന്‍റെ പൊന്നേ! സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​​ഡി​ൽ; പ​വ​ന് 24,400 രൂ​പ

കൊ​ച്ചി: സ്വ​ർ​ണ​വി​ല കേ​ര​ള​ത്തി​ൽ പു​തി​യ റി​ക്കാ​ർ​ഡി​ൽ. ഗ്രാ​മി​നു 3050 രൂ​പ​യും പ​വ​ന് 24,400 രൂ​പ​യു​മാ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​ന്താ​രാ​ഷ്‌​ട്ര വ്യാ​പാ​ര​ത്തി​ൽ വി​ല 1.75 ശ​ത​മാ​നം കു​തി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ശ​നി​യാ​ഴ്ച കേ​ര​ളവി​ല ക​യ​റി. ത​ലേ​ന്ന് 24,000 രൂ​പ​യാ​യി​രു​ന്ന പ​വ​ൻ​വി​ല ഒ​റ്റ​യ​ടി​ക്കു 400 രൂ​പ​യാ​ണു ക​യ​റി​യ​ത്. ഒ​രു ദി​വ​സം വി​ല ഇ​ത്ര​യും ക​യ​റു​ന്ന​ത് നാ​ലു​വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​ണ്.

2012 ന​വം​ബ​ർ 27ലെ 24,240 ​രൂ​പ എ​ന്ന റി​ക്കാ​ർ​ഡാ​ണ് ഇ​പ്പോ​ൾ മ​റി​ക​ട​ന്നി​രി​ക്കു​ന്ന​ത്. ഈ ​മാ​സം മ​ധ്യ​ത്തി​ൽ വി​ല 24,200 രൂ​പ വ​രെ എ​ത്തി​യി​രു​ന്നു. പി​ന്നീ​ടു താ​ണി​ട്ടാ​ണ് ഇ​പ്പോ​ൾ ക​യ​റി​യ​ത്. 2012 സെ​പ്റ്റം​ബ​ർ 15നാ​ണു കേ​ര​ള​ത്തി​ൽ സ്വ​ർ​ണ​വി​ല 24,000 രൂ​പ ക​ട​ന്ന​ത്.

അ​ന്നു പ​വ​ന് 180 രൂ​പ വ​ർ​ധി​ച്ച് 24,160 രൂ​പ​യാ​യി. മൂ​ന്നു ദി​വ​സം ആ ​നി​ല തു​ട​ർ​ന്നു. പി​ന്നീ​ട് അ​ക്കൊ​ല്ലം ര​ണ്ടു ത​വ​ണ കൂ​ടി വി​ല 24,000 മു​ക​ളി​ലെ​ത്തി. ന​വം​ബ​ർ 27ലെ 24,240 ​രൂ​പ എ​ന്ന റി​ക്കാ​ർ​ഡ് വി​ല ഒ​രു ദി​വ​സ​മേ നി​ന്നു​ള്ളൂ. പി​ന്നീ​ട് ഈ ​മാ​സ​മാ​ണ് 24,000നു ​മു​ക​ളി​ൽ ദി​വ​സ​ങ്ങ​ളോ​ളം നി​ന്ന​ത്.

ആ​ഗോ​ള വി​പ​ണി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി വി​ല ഔ​ൺ​സി (31.1 ഗ്രാം) ​ന് 1280 ഡോ​ള​റി​ൽ​നി​ന്ന് 1302 ഡോ​ള​റി​ലെ​ത്തി. ഡോ​ള​റി​ന്‍റെ ക്ഷീ​ണം, അ​മേ​രി​ക്ക​യി​ലെ ഭ​ര​ണ​സ്തം​ഭ​നം, അ​മേ​രി​ക്ക​യി​ലും ചൈ​ന​യി​ലും സാ​ന്പ​ത്തി​ക വ​ള​ർ​ച്ച കു​റ​യു​ന്ന​ത്, അ​മേ​രി​ക്ക​യി​ൽ വി​ല​ക്ക​യ​റ്റ​ത്തോ​ത് വ​ർ​ധി​ക്കു​മെ​ന്ന പ്ര​വ​ച​നം എ​ന്നി​വ​യാ​ണു സ്വ​ർ​ണ​വി​ല അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം 1300 ഡോ​ള​ർ ക​ട​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്.

അ​മേ​രി​ക്ക​ൻ ഭ​ര​ണ​സ്തം​ഭ​നം മൂ​ന്നാ​ഴ്ച​ത്തേ​ക്കു മാ​റ്റി​യ​താ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഡോ​ള​റി​നു ക​രു​ത്തു പ​ക​ർ​ന്നാ​ൽ ഇ​ന്നു സ്വ​ർ​ണ​വി​ല അ​ല്പം താ​ഴും. എ​ങ്കി​ലും സ്വ​ർ​ണ​വി​ല ഇ​ക്കൊ​ല്ലം 1350 ഡോ​ള​റി​നു മു​ക​ളി​ലാ​കും എ​ന്നാ​ണു പ​ര​ക്കെ ധാ​ര​ണ.

ലോ​ക റി​ക്കാ​ർ​ഡ്

കേ​ര​ള​ത്തി​ൽ സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​ണെ​ങ്കി​ലും ആ​ഗോ​ള​വി​പ​ണി സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ നി​ന്നു വ​ള​രെ താ​ഴെ​യാ​ണ്. 2011 സെ​പ്റ്റം​ബ​റി​ൽ വി​ദേ​ശ​ത്തു സ്വ​ർ​ണം ഔ​ൺ​സി​ന് 1921 ഡോ​ള​റി​ൽ എ​ത്തി​യി​രു​ന്നു. അ​തി​നു​ശേ​ഷം താ​ഴോ​ട്ടു നീ​ങ്ങി​യ വി​ല 2015 ഡി​സം​ബ​റി​ൽ 1045 ഡോ​ള​ർ വ​രെ താ​ണു.

ഇ​ന്ത്യ​യി​ലും കേ​ര​ള​ത്തി​ലും വി​ല റി​ക്കാ​ർ​ഡാ​യ​ത് 2012 സെ​പ്റ്റം​ബ​ർ-​ന​വം​ബ​ർ കാ​ല​ത്താ​ണ്. രൂ​പ​യു​ടെ വി​ല​യി​ടി​വാ​ണു കാ​ര​ണം. 2011 സെ​പ്റ്റം​ബ​റി​ൽ സ്വ​ർ​ണം 1921 ഡോ​ള​റാ​യ​പ്പോ​ൾ ഒ​രു ഡോ​ള​റി​നു 45 രൂ​പ​യി​ൽ താ​ഴെ​യാ​യി​രു​ന്നു വി​ല. പി​റ്റേ​വ​ർ​ഷം സ്വ​ർ​ണം 1780 ഡോ​ള​റി​ന​ടു​ത്താ​യ​പ്പോ​ൾ രൂ​പ വി​ല 52 രൂ​പ​യ്ക്ക​ടു​ത്താ​യി. സ്വ​ർ​ണ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം നാ​ലി​ൽ നി​ന്നു 10 ശ​ത​മാ​ന​മാ​ക്കു​ക​യും ചെ​യ്തു.

സ്വർണവില നാഴികക്കല്ലുകൾ

1979 ഡി​സം​ബ​ർ 24/  1000
1987 ഏ​പ്രി​ൽ 16/   2008
1991 ജൂ​ലൈ 4/   3200
1996 ജ​നു​വ​രി 22/ 4016
2005 ഒ​ക്‌ടോ​ബ​ർ 10/ 5040
2006 മാ​ർ​ച്ച് 1/ 6000
2006 ഏ​പ്രി​ൽ 20/ 7216
2008 ജ​നു​വ​രി 3 /8040
2008 ഫെ​ബ്രു​വ​രി 22/ 9040
2008 ഒക്‌ടോ​ബ​ർ 09/ 10,200
2009 ഫെ​ബ്രു​വ​രി 17/ 11,040
2009 ന​വം​ബ​ർ 3/ 12120
2009 ന​വം​ബ​ർ 21/ 13040
2010 ജൂ​ണ്‍ 7/ 14,000
2010 ന​വം​ബ​ർ 8/ 15,000
2011 ഏ​പ്രി​ൽ 6/ 16080
2011 ജൂ​ലൈ 15/ 17,120
2011 ഓ​ഗ​സ്റ്റ് 6/ 18,160
2011 ഓ​ഗ​സ്റ്റ് 9/ 19,520
2011 ഓ​ഗ​സ്റ്റ് 19/ 20,520
2011 ഓ​ഗ​സ്റ്റ് 22/ 21,200
2012 ജൂ​ണ്‍ 2/ 22,120
2012 ഓ​ഗ​സ്റ്റ് 25/ 23,080
2012 സെ​പ്റ്റം​ബ​ർ 14/ 24,160

Related posts