ന്യൂഡൽഹി: ഇന്ത്യയിലെ കർഷകരുടെ വരുമാനം കുറയുകയും ചെലവുകൾ കൂടുകയുമാണെന്ന് കേന്ദ്രസർക്കാരിന്റെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) കണക്കുകൾ വ്യക്തമാക്കി. കാർഷിക മേഖലയിലെ ജിഡിപി ഗണ്യമായി കുറഞ്ഞതായും 2018-19ലെ കേന്ദ്ര സ്റ്റാറ്റിറ്റിക്സ് ഓഫീസ് (സിഎസ്ഒ) പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിലുണ്ട്. രാജ്യത്തെ കാർഷിക പ്രതിസന്ധിയുടെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നതാണു ജിഡിപിയിലെ കാർഷിക മേഖലയുടെ വിവരങ്ങളെന്നു കാർഷിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. 2018-19 വർഷത്തിൽ രാജ്യത്ത് 3.8 ശതമാനം മാത്രമാണു കാർഷിക വളർച്ച രേഖപ്പെടുത്തിയത്. 2016- 17ന്റെ തുടക്കത്തിൽ 7.1 ശതമാനം വളർച്ച നേടിയ ശേഷമാണു കാർഷികമേഖല വീണ്ടും തളർന്നത്. പണപ്പെരുപ്പം കണക്കിലെടുത്താലും ഇല്ലെങ്കിലും 2018-19ലെ 3.8 ശതമാനം വളർച്ചാനിരക്കിൽ മാറ്റമില്ല. വെറുമൊരു സംഖ്യ മാത്രമല്ല ഇതെന്നും കർഷകരുടെ വരുമാനം കുറയുന്നതിന്റെയും ചെലവുകൾ കൂടുന്നതിന്റെയും വ്യക്തമായ തെളിവുകൂടിയാണിതെന്നും ജവഹർലാൽ നെഹ്റു സർവകലാശാലയിലെ കൃഷി ശാസ്ത്രജ്ഞനായ പ്രഫ. ഹിമാൻഷു വിശദീകരിച്ചു. കർഷകരുടെ വരുമാനത്തിലെ കുറവാണു കാർഷികമേഖലയിലെ…
Read MoreCategory: Business
60 ഡോളറിനു മുകളിൽ ക്രൂഡ് വില
ലണ്ടൻ: ക്രൂഡ് ഓയിൽ വില വീണ്ടും കയറുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ വീപ്പയ്ക്ക് 60 ഡോളറിനു മുകളിലെത്തി. നാലാഴ്ചയ്ക്കുള്ളിലെ ഏറ്റവും കൂടിയ വിലയാണിത്.രണ്ടാഴ്ച മുന്പത്തെ അപേക്ഷിച്ച് ക്രൂഡ് വില 20 ശതമാനത്തോളം കയറിയിട്ടുണ്ട്. എന്നാൽ, ഒക്ടോബർ പകുതിയിലെ വിലയിൽനിന്ന് 26 ഡോളർ താഴെയാണ് ഇപ്പോഴത്തെ വില. അമേരിക്കയും ചൈനയും തമ്മിൽ നടത്തുന്ന വ്യാപാര ചർച്ചകൾ രമ്യമായ ഒത്തുതീർപ്പിലേക്കു വഴിതെളിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് ക്രൂഡ് വില കൂടാൻ കാരണം. യുഎസ് -ചൈന വ്യാപാരയുദ്ധം വളർച്ചയെ ബാധിക്കുമെന്ന ആശങ്ക പൊതുവെ അകന്നിട്ടുണ്ട്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ഉത്പാദനം കുറച്ചതും വില കൂടാൻ സഹായിച്ചു. ദിവസേന 12 ലക്ഷം വീപ്പ ഉത്പാദനമാണു കുറയ്ക്കുക. വില വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഒപെകിനുള്ളത്. ഒപെകിൽ അംഗമല്ലെങ്കിലും റഷ്യയും ഉത്പാദനം കുറയ്ക്കും. അമേരിക്ക, റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ക്രൂഡ് ഉത്പാദനത്തിൽ…
Read Moreലോകബാങ്ക് പ്രസിഡന്റ് ജിം രാജിവച്ചു
യുനൈറ്റഡ് നേഷൻസ്: ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവച്ചു. നാലു വർഷം കാലാവധി ശേഷിക്കെയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നു പറയുന്നുണ്ടെങ്കിലും യുഎസ് ഭരണകൂടവുമായുള്ള അഭിപ്രായവ്യത്യാസം കാരണമാകാം രാജി എന്നു കരുതുന്നവരുണ്ട്. കാലാവസ്ഥാമാറ്റത്തെ നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് 20,000 കോടി ഡോളർ 2021-25 കാലത്ത് നൽകുമെന്നു ജിം പറഞ്ഞിരുന്നു. കാലാവസ്ഥാമാറ്റത്തെ അംഗീകരിക്കാത്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അത് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ വിഷയം രാജിയിലേക്കു നയിച്ചുകാണുമെന്ന് പലരും കരുതുന്നു. ദക്ഷിണകൊറിയയിൽനിന്നുള്ള ഈ അന്പത്തൊന്പതുകാരനെ 2012ൽ പ്രസിഡന്റ് ബറാക് ഒബാമയാണു നിയമിച്ചത്. (ലോകബാങ്ക് പ്രസിഡന്റിനെ അമേരിക്കൻ പ്രസിഡന്റാണ് നിയമിക്കാറ്. അന്താരാഷ്ട്ര നാണ്യനിധി – ഐഎംഎഫ് – മാനേജംഗ് ഡയറക്ടറെ യൂറോപ്യൻ രാജ്യങ്ങളും). ഫെബ്രുവരി ഒന്നിനു ജിം വിരമിക്കും. ഇടക്കാല പ്രസിഡന്റായി ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ക്രിസ്റ്റലീന ജോർജിയേവ അന്ന് സ്ഥാനമേൽക്കും. ബൾഗേറിയക്കാരിയായ അവരെ പ്രസിഡന്റായി…
Read Moreവളർച്ചത്തോത് താഴും; 7.2 ശതമാനമേ വളരൂ
ന്യൂഡൽഹി: ഈ മാർച്ചിൽ അവസാനിക്കുന്ന സാന്പത്തികവർഷം ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ച 7.2 ശതമാനമായിരിക്കുമെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ). 2017-18 ൽ 6.7 ശതമാനമായിരുന്നു വളർച്ച. ഗവൺമെന്റ് നേരത്തേ പ്രതീക്ഷിച്ചിരുന്നത് 7.5 ശതമാനമാണ്. റിസർവ് ബാങ്ക് കഴിഞ്ഞമാസം 7.4 ശതമാനം എന്ന പ്രതീക്ഷ നിലനിർത്തി. വിദേശ റേറ്റിംഗ് ഏജൻസികൾ വളർച്ചപ്രതീക്ഷ 7.1-7.3 ശതമാനം നിരക്കിലേക്ക് താഴ്ത്തിയിരുന്നു. ഈ സാന്പത്തികവർഷം ആദ്യ ത്രൈമാസത്തിൽ 8.2 ശതമാനവും രണ്ടാം ത്രൈമാസത്തിൽ 7.1 ശതമാനവുമായിരുന്നു വളർച്ച. അതായത് ഏപ്രിൽ മുതൽ സെപ്റ്റംബർ 30 വരെ 7.7 ശതമാനം വളർന്നു. വാർഷിക വളർച്ച 7.2 ശതമാനമായാൽ രണ്ടാം പകുതിയിലെ വളർച്ച ഏഴു ശതമാനത്തിനു താഴെയാകുക എന്നാണർഥം. ഒക്ടോബർ-ഡിസംബർ ത്രൈമാസ വളർച്ചയുടെ കണക്ക് ഫെബ്രുവരി 28-നേ പുറത്തുവരൂ. വാർഷിക കണക്ക് മേയ് 31നും. സിഎസ്ഒയുടെ ഇന്നലത്തെ പ്രഖ്യാപനം ഇന്ത്യൻ വളർച്ച…
Read Moreകമ്പോളങ്ങളുടെ ഭാവി കോർപറേറ്റ് മേഖലയിൽ
ഓഹരി അവലോകനം/സോണിയ ഭാനു വൻ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ പുതുവർഷത്തിന്റെ ആദ്യവാരം ഓഹരിസൂചിക നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് പ്രതിരോധത്തിനും താങ്ങിനുമിടയിൽ ശക്തമായ ചാഞ്ചാട്ടം കാഴ്ചവച്ച ശേഷം 381 പോയിന്റും നിഫ്റ്റി 133 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. വരാരംഭദിനങ്ങളിൽ 36,200നു മുകളിൽ ബോംബെ സെൻസെക്സ് നീങ്ങിയെങ്കിലും വാരമധ്യം പിന്നിട്ടതോടെ ചാഞ്ചാട്ടത്തിനു വേഗമേറി. ഒരവസരത്തിൽ സെൻസെക്സ് 35,382 വരെ ഇടിഞ്ഞെങ്കിലും മുൻവാരം സൂചിപ്പിച്ച 35,328ലെ താങ്ങ് നിലനിർത്താനായത് ഓപ്പറേറ്റർമാരെ പുതിയ ബയിംഗിന് പ്രേരിപ്പിച്ചു. ഇതോടെ 35,700 റേഞ്ചിലേക്കു തിരിച്ചുവരവ് കാഴ്ചവച്ച സെൻസെക്സ് ക്ലോസിംഗിൽ 35,695 പോയിന്റിലാണ്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ 35,070ലെ സപ്പോർട്ട് നിലനിർത്താനായാൽ വരും മാസങ്ങളിൽ സൂചിക 37,600നെ ലക്ഷ്യമാക്കി നീങ്ങാം. ഈ വാരം സെൻസെക്സിന് 36,172ൽ ആദ്യ തടസം നേരിടാം. ഇത് മറികടന്നാലും 50 ഡിഎംഎ ആയ 36,647ൽ അടുത്ത പ്രതിരോധമുണ്ട്. നിഫ്റ്റി സൂചിക 10,800 റേഞ്ചിൽ ഓപ്പൺ…
Read Moreഹർത്താൽ: കണ്ടെയ്നർ മേഖലയ്ക്കു കഴിഞ്ഞവർഷം നഷ്ടം `111 കോടി
കൊച്ചി: സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്നായ കണ്ടെയ്നർ കടത്തു മേഖലയിൽ ഹർത്താലും പണിമുടക്കും മൂലം കഴിഞ്ഞ ഒരു വർഷമുണ്ടായതു 111.60 കോടി രൂപയുടെ നഷ്ടം. കഴിഞ്ഞ വർഷത്തെ 93 പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെടുത്തിയ ഹർത്താലുകൾ പ്രളയത്തിൽ തകർന്ന ഈ മേഖലയുടെ ഉയർത്തെഴുന്നേൽപ്പിനു തിരിച്ചടിയായി. കണ്ടെയ്നർ കയറ്റിയിറക്ക് മേഖലയിൽ 50 കോടിയുടെ നഷ്ടമുണ്ടായപ്പോൾ തൊഴിൽവേതനം വാടക തുടങ്ങിയ ഇനങ്ങളിലാണു ശേഷിക്കുന്ന നഷ്ടം. തിട്ടപ്പെടുത്താനാകാത്ത കണക്കുകൾ കൂടി ചേർത്താൽ നഷ്ടം ഇതിലും ഏറെയാകുമെന്നു കൊച്ചിൻ സ്റ്റീമർ എജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രകാശ് ഐയ്യർ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന കണ്ടെയ്നർ കടത്തു മേഖലയായ വല്ലാർപാടംവഴി ഒരു വർഷം 4000 കണ്ടെയ്നറുകളാണു കടന്നുപോകുന്നത്. ഹർത്താൽ ദിനങ്ങളിൽ കണ്ടെയ്നറുകൾ എത്തിച്ചേരാത്തതുമൂലം കപ്പലുകൾ കാലിയായി തിരിച്ചയയ്ക്കേണ്ടി വന്നതിലൂടെ കോടികളുടെ നഷ്ടമുണ്ടായി. ചരക്കുകൾ കയറ്റാതെ ഒരു കപ്പൽ തിരിച്ചയ്ക്കേണ്ടി വരുന്പോൾ 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകും.…
Read More2000 രൂപ നോട്ട് സർക്കാരിനു തലവേദന സൃഷ്ടിക്കുന്നു!, അച്ചടി നിർത്തി
മുംബൈ: 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തി. പ്രചാരത്തിൽനിന്ന് സാവധാനം പിൻവലിക്കുക എന്ന ലക്ഷ്യത്തോടെയാണ് അച്ചടി നിർത്തിയത്. എന്നാൽ, 2000 രൂപ റദ്ദാക്കുമെന്ന് ഇപ്പോൾ കരുതേണ്ടെന്നും അധികൃതർ പറയുന്നു. വലിയ നോട്ടുകൾ പൂഴ്ത്തിവയ്പ്, നികുതിവെട്ടിപ്പ്, പണമിടപാട് എന്നിവയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്നു എന്നതിനാലാണ് പ്രചാരത്തിൽനിന്നു സാവധാനം 2000 രൂപ പിൻവലിക്കാനുള്ള സർക്കാരിന്റെ നീക്കം. പ്രചാരത്തിലുള്ള 500 രൂപ, 1000 രൂപ നോട്ടുകൾ റദ്ദാക്കിയതിനുശേഷം 2016 നവംബറിലാണ് 2000 രൂപ നോട്ട് സർക്കാർ പുറത്തിറക്കിയത്. കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കമെങ്കിലും കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടലുകൾ ഉദ്ദേശിച്ചതുപോലെ ഫലം കണ്ടില്ല. 2018 ഡിസംബറിലെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് 20,24,940 കോടി രൂപയുടെ കറൻസി പ്രചാരത്തിലുണ്ട്. ഇതിൽ ഏഴു ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളും ഒന്പതു ലക്ഷം കോടിയുടെ 500 രൂപ നോട്ടുകളുമുണ്ട്. ശേഷിക്കുന്നവ ചെറിയ മൂല്യത്തിന്റെ നോട്ടുകളാണ്.
Read Moreചരിത്രം ആവർത്തിക്കുന്നു! റെയ്മണ്ട് ഗ്രൂപ്പിൽ അച്ഛനും മകനും തമ്മിലടി
ന്യൂഡൽഹി: ചരിത്രം ആവർത്തിക്കുന്നു. കുടുംബപരമായുള്ള ബിസിനസ് സാമ്രാജ്യത്ത് തമ്മിലടി നടക്കുന്നത് രാജ്യത്ത് ആദ്യത്തെ സംഭവമൊന്നുമല്ല. മുന്പ് അംബാനി സഹോദരന്മാർ തമ്മിലായിരുന്നെങ്കിൽ ഇപ്പോൾ ടെക്സ്റ്റൈൽ കമ്പനിയായ റെയ്മണ്ട് ഗ്രൂപ്പിന്റെ വിജയ്പത് സിംഘാനിയയും മകൻ ഗൗതം സിംഘാനിയയും തമ്മിലാണ് പോര്. റെയ്മണ്ട് ഗ്രൂപ്പിന്റെ നിയന്ത്രാണാധികാരം സിംഘാനിയ മൂന്ന് വർഷങ്ങൾക്കു മുന്പ് മകനായ ഗൗതമിന് നല്കിയിരുന്നു. എന്നാൽ, മകൻ തന്നെ വഞ്ചിച്ചെന്നാണ് സിംഘാനിയയുടെ ആരോപണം. താമസിക്കുന്ന അപ്പാർട്ട്മെന്റിൽനിന്നു തന്നെ പുറത്താക്കിയെന്നും കമ്പനി ഓഫീസുകളിൽ വിലക്കേർപ്പെടുത്തിയെന്നും തൊണ്ണൂറ്റിമൂന്നുകാരനായ സിംഘാനിയ ആരോപിച്ചു. 2015ൽ മകന് കമ്പനിയുടെ അധികാരം കൈമാറിയതിൽ താൻ ഇപ്പോൾ ദുഃഖിക്കുന്നുവെന്നും തന്നെ മാനസികമായി സമ്മർദത്തിലാക്കിയതുകൊണ്ടാണ് ഗൗതത്തിന് ഭരണം നല്കിയതെന്നും അദ്ദേഹം പറയുന്നു. ലോകത്തിലെതന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായ റെയ്മണ്ടിലെ ഈ തമ്മിലടി ഇന്ത്യൻ കോർപറേറ്റ് മേഖലയിൽത്തന്നെ വലിയൊരു മുറിപ്പാടാകും. വിജയ്പത് സിംഘാനിയയുടെ പ്രശ്നം തുടങ്ങുന്നത് 2015ൽ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന 37 ശതമാനം…
Read More2018 രൂപ താണു; ഓഹരികൾക്കു നേരിയ നേട്ടം
മുംബൈ: രൂപയ്ക്കു 2018ൽ 9.23 ശതമാനം താഴ്ച. ഓഹരികൾക്കു തുടർച്ചയായ മൂന്നാം വർഷവും നേട്ടം കുറിക്കാനായെങ്കിലും നേട്ടം വളരെ ചെറുതായി. ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് 2017 ഡിസംബർ 31നെ അപേക്ഷിച്ച് 9.23 ശതമാനം താഴ്ന്നു. ഡോളർ വില 73.87 രൂപയിൽനിന്ന് 69.77 രൂപയായി. 5.09 രൂപ കൂടുതൽ. ഒരിടയ്ക്ക് 74 രൂപവരെ എത്തിയതാണു ഡോളർ. ക്രൂഡ് ഓയിൽ വില ഇടിഞ്ഞതാണ് രൂപയ്ക്കു സഹായകമായത്. ഒക്ടോബറിൽ വീപ്പയ്ക്ക് 86.56 ഡോളർവരെ ഉയർന്ന ക്രൂഡ് വില ഇപ്പോൾ 54 ഡോളറിനു സമീപമാണ്. സെൻസെക്സും നിഫ്റ്റിയും ഇന്നലെ കയറിയിറങ്ങിയശേഷം ചെറിയ മാറ്റങ്ങളോടെ ക്ലോസ് ചെയ്തു. സെൻസെക്സിന് 2018ൽ 2011 പോയിന്റ് (5.9 ശതമാനം) കയറ്റമാണുള്ളത്. 2017ൽ 28 ശതമാനം കുതിപ്പു കാണിച്ചിരുന്നു. 2016ൽ രണ്ടു ശതമാനമേ നേട്ടമുണ്ടായുള്ളൂ. നിഫ്റ്റി 2018ൽ 332 പോയിന്റ് (3.2 ശതമാനം) നേട്ടമുണ്ടാക്കി. 2017ൽ 28.5 ശതമാനവും…
Read Moreഇന്ന് 2018ലെ അവസാന ദിനം; പുതു വർഷത്തെ ഉറ്റുനോക്കി നിക്ഷേപകർ
ഓഹരി അവലോകനം/ സോണിയ ഭാനു വൻ പ്രതീക്ഷകളോടെ പുതു വർഷത്തെ ഉറ്റുനോക്കുകയാണ് നിക്ഷേപകർ. ആറു ശതമാനത്തോളം നേട്ടം കടന്നുപോകുന്ന വർഷം കൈവരിച്ച ആവേശത്തിലാണ് ബോംബെ സെൻസെക്സ്. ഏഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽ മികവ് കാണിക്കാൻ ഇന്ത്യൻ മാർക്കറ്റിനായത് വൻനേട്ടമാണ്. ആഗോള തലത്തിൽ ബ്രസീലിയൻ സൂചികയാണ് ഏറെ തിളങ്ങിയത്. തൊട്ടുപുറകിൽ ഇടം കണ്ടെത്താൻ ബോംബെ സൂചികയ്ക്കായി. ദീപിക 2018 ജനുവരി ഒന്നിലെ ലക്കത്തിൽ സൂചിപ്പിച്ചതാണ് ബോംബെ സെൻസെക്സ് 38,000 റേഞ്ചിലേക്ക് ഉയരുമെന്ന കാര്യം. 2017 ഡിസംബർ അവസാനം സൂചിക 34,056 പോയിന്റിലായിരുന്നു. വിലയിരുത്തലുകൾ ശരിവയ്ക്കുംവിധം സെൻസെക്സ് സർവകാല റിക്കാർഡ് ആയ 38,989.65 പോയിന്റ് വരെ കയറി. നിഫ്റ്റി സൂചിക താഴ്ന്ന നിലവാരമായ 9951ൽനിന്ന് 11,760.20 വരെ ഉയർന്ന് റിക്കാർഡ് സ്ഥാപിച്ചു. എന്നാൽ 12,000ലേക്ക് ഉയരാനായില്ല. യുഎസ്-ചൈന വ്യാപാരയുദ്ധ ഭീഷണി ഇല്ലായിരുന്നെങ്കിൽ നിഫ്റ്റിക്ക് 12,000 പോയിന്റിനു മുകളിൽ ഇടം കണ്ടെത്താൻ…
Read More