കമ്പോളങ്ങളുടെ ഭാവി കോർപറേറ്റ് മേഖലയിൽ

ഓഹരി അവലോകനം/സോണിയ ഭാനു

വ​ൻ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പു​തു​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യവാ​രം ഓ​ഹ​രി​സൂ​ചി​ക ന​ഷ്ട​ത്തി​ൽ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു. സെ​ൻ​സെ​ക്സ് പ്ര​തി​രോ​ധ​ത്തി​നും താ​ങ്ങി​നു​മി​ട​യി​ൽ ശ​ക്ത​മാ​യ ചാ​ഞ്ചാ​ട്ടം കാ​ഴ്ച​വ​ച്ച ശേ​ഷം 381 പോ​യി​ന്‍റും നി​ഫ്റ്റി 133 പോ​യി​ന്‍റും പ്ര​തി​വാ​ര ന​ഷ്ട​ത്തി​ലാ​ണ്.

വ​രാ​രം​ഭ​ദി​ന​ങ്ങ​ളി​ൽ 36,200നു ​മു​ക​ളി​ൽ ബോം​ബെ സെ​ൻ​സെ​ക്സ് നീ​ങ്ങി​യെ​ങ്കി​ലും വാ​ര​മ​ധ്യം പി​ന്നി​ട്ട​തോ​ടെ ചാ​ഞ്ചാ​ട്ട​ത്തി​നു വേ​ഗ​മേ​റി. ഒ​ര​വ​സ​ര​ത്തി​ൽ സെ​ൻ​സെ​ക്സ് 35,382 വ​രെ ഇ​ടി​ഞ്ഞെ​ങ്കി​ലും മു​ൻ​വാ​രം സൂചി​പ്പി​ച്ച 35,328ലെ ​താ​ങ്ങ് നി​ല​നി​ർ​ത്താ​നാ​യ​ത് ഓ​പ്പ​റേ​റ്റ​ർ​മാ​രെ പു​തി​യ ബ​യിം​ഗി​ന് പ്രേ​രി​പ്പി​ച്ചു.

ഇ​തോ​ടെ 35,700 റേ​ഞ്ചി​ലേ​ക്കു തി​രി​ച്ചു​വ​ര​വ് കാ​ഴ്ച​വ​ച്ച സെ​ൻ​സെ​ക്സ് ക്ലോ​സിം​ഗി​ൽ 35,695 പോ​യി​ന്‍റി​ലാ​ണ്. ഡെ‌​യ്‌​ലി ചാ​ർ​ട്ട് വി​ല​യി​രു​ത്തി​യാ​ൽ 35,070ലെ ​സ​പ്പോ​ർ​ട്ട് നി​ല​നി​ർ​ത്താ​നാ​യാ​ൽ വ​രും മാ​സ​ങ്ങ​ളി​ൽ സൂ​ചി​ക 37,600നെ ​ല​ക്ഷ്യ​മാ​ക്കി നീ​ങ്ങാം. ഈ ​വാ​രം സെ​ൻ​സെ​ക്സി​ന് 36,172ൽ ​ആ​ദ്യ ത​ട​സം നേ​രി​ടാം. ഇ​ത് മ​റി​ക​ട​ന്നാ​ലും 50 ഡി​എം​എ ആ​യ 36,647‌ൽ ​അ​ടു​ത്ത പ്ര​തി​രോ​ധ​മു​ണ്ട്.

നി​ഫ്റ്റി സൂ​ചി​ക 10,800 റേ​ഞ്ചി​ൽ ഓ​പ്പ​ൺ ചെ​യ്ത ശേ​ഷം 10,915 വ​രെ ഉ​യ​ർ​ന്ന അ​വ​സ​ര​ത്തി​ലെ വി​ല്പ​ന​ത​രം​ഗ​ത്തി​ൽ 10,628 വ​രെ താ​ഴ്ന്നു. മാ​ർ​ക്ക​റ്റ് ക്ലോ​സിം​ഗി​ൽ 10,727 പോ​യി​ന്‍റി​ലാ​ണ്. 10,540 ൽ ​സ​പ്പോ​ർ​ട്ട് നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ഹ്ര​സ്വ​കാ​ല​യ​ള​വി​ൽ 11,342നെ​യാ​ണ് സൂ​ചി​ക ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഈ ​വാ​രം നി​ഫ്റ്റി​യു​ടെ ആ​ദ്യതാ​ങ്ങ് 10,598 പോ​യി​ന്‍റി​ലാ​ണ്. മു​ന്നേ​റ്റ​ത്തി​നു തു​നി​ഞ്ഞാ​ൽ 10,885-11,043 ൽ ​പ്ര​തി​രോ​ധ​മു​ണ്ട്. ആ​ദ്യതാ​ങ്ങ് നി​ല​നി​ർ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ 10,469 റേ​ഞ്ചി​ലേ​ക്കു നീ​ങ്ങാം. ചൈ​നീ​സ് കേ​ന്ദ്ര ബാ​ങ്ക് ക​രു​ത​ൽ ധ​നാ​നു​പാ​തം കു​റ​ച്ച​ത് ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ളെ സ്വാ​ധീ​നി​ച്ചു. അ​മേ​രി​ക്ക – ചൈ​ന വ്യാ​പാ​ര ച​ർ​ച്ച​ക​ളു​ടെ പു​രോ​ഗ​തി ഈ ​ആ​ഴ്ച ഓ​ഹ​രി വി​പ​ണി​ക​ളി​ൽ ച​ല​ന​മു​ള​വാ​ക്കാം.

കോ​ർ​പ​റേ​റ്റ് മേ​ഖ​ല ഈ ​വാ​രം ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടും. ടി​സി​എ​സ്, ഇ​ൻ​ഫോ​സി​സ്, ഇ​ൻ​ഡ​സ്ഇ​ൻ​ഡ് ബാ​ങ്ക്, ബ​ജാ​ജ് തു​ട​ങ്ങി​യ വ​ന്പ​ന്മാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ സൂ​ചി​ക​യി​ൽ ചാ​ഞ്ചാ​ട്ടമു​ള​വാ​ക്കാം. ‌ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ രൂ​പ നേ​രി​യ തോ​തി​ൽ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. 69.81ൽ​നി​ന്ന് രൂ​പ 69.51ലേ​ക്ക് ക​യ​റി. രൂ​പ ഈ ​വാ​രം 68.96 70.60 റേ​ഞ്ചി​ൽ സ​ഞ്ച​രി​ക്കാം.

യു ​എ​സ്-​ചൈ​നീ​സ് ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ ഷാ​ങ്ഹാ​യ്, ഹാ​ൻ​സെ​ങ് ഓ​ഹ​രി സൂ​ചി​കക​ൾ​ക്കു തി​ള​ക്കം പ​ക​ർ​ന്നു. ഈ ​വാ​ർ​ത്ത ജാ​പ്പ​നീ​സ് സൂ​ചി​ക​യെ അ​ല്പം ത​ള​ർ​ത്തി. ചൈ​ന​യു​ടെ നീ​ക്കം യൂ​റോ​പ്യ​ൻ ഓ​ഹ​രി സൂ​ചി​ക​ക​ളി​ലും കു​തി​പ്പ് സൃ​ഷ്ടി​ച്ചു. ബെ​യ്ജിം​ഗു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ അ​മേ​രി​ക്ക​ൻ മാ​ർ​ക്ക​റ്റി​നെ സ​ജീ​വ​മാ​ക്കി. ഡൗ ​ജോ​ൺ​സ്, നാ​സ്ഡാ​ക്, എ​സ് ആ​ൻ​ഡ് പി 500 ​സൂ​ചി​ക​ക​ളി​ൽ വ​ൻ കു​തി​പ്പ് ദൃ​ശ്യ​മാ​യി.

രാ​ജ്യാ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ ക്രൂ​ഡ് ഓ​യി​ൽ വീ​ണ്ടും ചൂ​ടു​പി​ടി​ച്ചു. ബാ​ര​ലി​ന് 45.04 ഡോ​ള​റി​ൽ​നി​ന്ന് എ​ണ്ണ 48.23ലേ​ക്ക് ഉ​യ​ർ​ന്നു. 50.25 ഡോ​ള​റി​ൽ ത​ട​സം നേ​രി​ടാം.

Related posts