ഹ​ർ​ത്താ​ൽ: ക​ണ്ടെ​യ്ന​ർ മേ​ഖ​ല​യ്ക്കു ക​ഴി​ഞ്ഞവ​ർ​ഷം ന​ഷ്ടം `111 കോ​ടി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തി​​ന്‍റെ പ്ര​​​ധാ​​​ന വ​​​രു​​​മാ​​​ന സ്രോ​​​ത​​​സു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ ക​​​ണ്ടെ​​​യ്ന​​​ർ ക​​​ട​​​ത്തു മേ​​​ഖ​​​ല​​​യി​​​ൽ ഹ​​​ർ​​​ത്താ​​​ലും പ​​​ണി​​​മു​​​ട​​​ക്കും മൂ​​​ലം ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​മു​​ണ്ടാ​​​യ​​​തു 111.60 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ 93 പ്ര​​​വൃ​​​ത്തി ദി​​​ന​​​ങ്ങ​​​ൾ ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി​​​യ ഹ​​​ർ​​​ത്താ​​​ലു​​​ക​​​ൾ പ്ര​​​ള​​​യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന ഈ ​​​മേ​​​ഖ​​​ല​​​യു​​​ടെ ഉ​​​യ​​​ർ​​​ത്തെ​​​ഴു​​​ന്നേ​​​ൽ​​​പ്പി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

ക​​​ണ്ടെ​​​യ്ന​​​ർ ക​​​യ​​​റ്റി​​​യി​​​റ​​​ക്ക് മേ​​​ഖ​​​ല​​​യി​​​ൽ 50 കോ​​​ടി​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ൾ തൊ​​​ഴി​​​ൽ​​​വേ​​​ത​​​നം വാ​​​ട​​​ക തു​​​ട​​​ങ്ങി​​​യ ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണു ശേ​​​ഷി​​​ക്കു​​​ന്ന ന​​​ഷ്ടം. തി​​​ട്ട​​​പ്പെ​​​ടു​​​ത്താ​​​നാ​​​കാ​​​ത്ത ക​​​ണ​​​ക്കു​​​ക​​​ൾ കൂ​​​ടി ചേ​​​ർ​​​ത്താ​​​ൽ ന​​​ഷ്ടം ഇ​​​തി​​​ലും ഏ​​​റെ​​​യാ​​​കു​​​മെ​​​ന്നു കൊ​​​ച്ചി​​​ൻ സ്റ്റീ​​​മ​​​ർ എ​​​ജ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​കാ​​​ശ് ഐ​​​യ്യ​​​ർ പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന ക​​​ണ്ടെ​​​യ്ന​​​ർ ക​​​ട​​​ത്തു മേ​​​ഖ​​​ല​​​യാ​​​യ വ​​​ല്ലാ​​​ർ​​​പാ​​​ടംവ​​​ഴി ഒ​​രു വ​​ർ​​ഷം 4000 ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ളാ​​​ണു ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. ഹ​​​ർ​​​ത്താ​​​ൽ ദി​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ണ്ടെ​​​യ്നറു​​​ക​​​ൾ എ​​​ത്തി​​​ച്ചേ​​​രാ​​​ത്ത​​​തു​​​മൂ​​​ലം ക​​​പ്പ​​​ലു​​​ക​​​ൾ കാ​​​ലി​​​യാ​​​യി തി​​​രി​​​ച്ച​​​യ​​യ്ക്കേ​​​ണ്ടി വ​​​ന്ന​​​തി​​​ലൂ​​​ടെ​ കോ​​​ടി​​​ക​​​ളു​​​ടെ ന​​​ഷ്ട​​മു​​ണ്ടാ​​യി. ച​​​ര​​​ക്കു​​​ക​​​ൾ ക​​​യ​​​റ്റാ​​​തെ ഒ​​​രു ക​​​പ്പ​​​ൽ തി​​​രി​​​ച്ച​​​യ്ക്കേ​​​ണ്ടി വ​​​രു​​​ന്പോ​​​ൾ 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ന​​​ഷ്ടമു​​​ണ്ടാ​​​കും.

ഇ​​​തി​​​നു പു​​​റ​​​മേ​​​യാ​​​ണു വാ​​​ട​​​ക ഇ​​​ന​​​ത്തി​​​ലും വേ​​​ത​​​ന ഇ​​​ന​​​ത്തി​​​ലു​​മു​​​ണ്ടാ​​​യ ന​​​ഷ്ടം. മാ​​​സ​​​വേ​​​ത​​​ന അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഇ​​​വി​​​ടെ ജോ​​​ലി​​​യെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ഹ​​​ർ​​​ത്താ​​​ൽ, പ​​​ണി​​​മു​​​ട​​​ക്ക് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ഇ​​​ല്ലെ​​​ങ്ക​​​ിൽ പോ​​​ലും ആ ​​​ദി​​​വ​​​സ​​​ത്തെ വേ​​​ത​​​നം ന​​​ല്​​​കേ​​​ണ്ടി​​​വ​​​രും. ഹ​​​ർ​​​ത്താ​​​ലി​​​ൽ ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ളു​​​മാ​​​യി ലോ​​​റി​​​ക​​​ൾ പ​​​ല​​​യി​​​ട​​​ങ്ങ​​ളി​​ലാ​​യി കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കും. ഇ​​​ങ്ങ​​​നെ വൈ​​​കു​​​ന്ന ഓ​​​രോ മ​​​ണി​​​ക്കൂ​​​റി​​നും വ​​ൻ​​തു​​ക പി​​​ഴ അ​​​ട​​​യ്ക്കേ​​​ണ്ടി വ​​​രും.

അ​​​നി​​​ൽ തോ​​​മ​​​സ്

Related posts