മുംബൈ: രൂപയെ പിടിച്ചുനിർത്താനുള്ള കേന്ദ്രസർക്കാർ നടപടികളെ കന്പോളം തള്ളി. രൂപ വീണ്ടും ഇടിഞ്ഞു. വിദേശനിക്ഷേപകർ രാജ്യം വിടുന്നതിന്റെ ഭീതിയിൽ ഓഹരികളും തകർന്നു. 1.15 ലക്ഷം കോടി രൂപയാണ് ഓഹരി നിക്ഷേപകർക്ക് ഇന്നലെ ഉണ്ടായ നഷ്ടം. സർക്കാർ നടപടികൾ അപര്യാപ്തമെന്നു കന്പോളം വിലയിരുത്തി. ഡോളർ ഇന്നലെ തുടക്കത്തിൽ 81 പൈസയുടെ നേട്ടം കാണിച്ച് 72.67 രൂപയിലെത്തി. പിന്നീട് റിസർവ് ബാങ്ക് പലവട്ടം വലിയ അളവിൽ ഡോളർ വിറ്റഴിച്ചു. ഡോളർ വില്ക്കുന്പോൾ ഡോളർ താഴും; വീണ്ടും ഉയരും; വീണ്ടും ഡോളർ വില്ക്കും – ഇങ്ങനെ വ്യാപാരം ക്ലോസ് ചെയ്യും വരെ മത്സരമായിരുന്നു. ഒടുവിൽ രൂപ നേട്ടമുണ്ടാക്കാനാവാതെ ക്ലോസ് ചെയ്തു. 72.51 രൂപയിലാണു ഡോളറിന്റെ ക്ലോസിംഗ്. 67 പൈസയാണ് യുഎസ് കറൻസി നേടിയത്. രൂപയുടെ നഷ്ടം 0.93 ശതമാനം. സമാന്തരമായി ഓഹരികളും ഇടിഞ്ഞു. ഇടയ്ക്ക് ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾ വാങ്ങിയപ്പോൾ മാത്രം…
Read MoreCategory: Business
കാഷ് ഇടപാടുകൾ നടത്തുന്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക…
കാഷ് ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ നിരവധി സംവിധാനങ്ങൾ കൊണ്ടു വരുന്നുണ്ടെങ്കിൽ കൂടിയും ഇന്ത്യക്കാരുടെ ഇടയിൽ ഇത് ഇപ്പോഴും വളരെ സജീവമാണ്. അടുത്തയിടെ വന്ന കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തെക്കാൾ 22 ശതമാനം വർധനയാണ് കാഷ് ഇടപാടുകളിലുണ്ടായിട്ടുള്ളത്. ഇത് വ്യക്തമാക്കുന്നത് വ്യക്തികളും ബിസിനസുകാരുമെല്ലാം ഇപ്പോഴും ഉയർന്ന തോതിൽ കാഷ് ഉപയോഗിച്ചുള്ള പണമിടപാടുകൾ തന്നെയാണ് നടത്തുന്നത്. സർക്കാർ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്(യുപിഐ), 2000 രൂപയ്ക്കു താഴെയുള്ള മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്(എംഡിആർ) തുടങ്ങിയ ഡിജിറ്റൽ പേമെന്റ് രീതികളെല്ലാം ലഭ്യമാക്കിയിട്ടും ഡിജിറ്റൽ ഇടപാടുകൾ വലിയതോതിലൊന്നും വർധിപ്പിക്കാനായിട്ടില്ല. കാഷ് ഇടപാടുകൾക്കുള്ള പരിധി 2017-18 ലെ ബജറ്റിൽ ധനമന്ത്രി അരുണ് ജയ്റ്റ് ലി മൂന്നു ലക്ഷം രൂപ വരെയായി നിജപ്പെടുത്തി. പിന്നീട് 2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷം രൂപവരെയാക്കി ഇതിന്റെ പരിധി കുറച്ചു. ഇതു സംബന്ധിച്ച നിബന്ധന ധനകാര്യ ബില്ലിൽ ഉൾപ്പെടുത്തി പാർലമെന്റിൽ…
Read Moreവിദേശനാണ്യശേഖരം 40,000 കോടി ഡോളറിനു താഴെ
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം 40,000 കോടി ഡോളറിനു താഴെയായി. കഴിഞ്ഞ ഡിസംബറിനു ശേഷം ഇതാദ്യമാണ്.സെപ്റ്റംബർ എട്ടിന് അവസാനിച്ച ആഴ്ച മൊത്തം വിദേശനാണ്യശേഖരം 39,928.24 കോടി ഡോളറാണ്. തലേ ആഴ്ചയിലേതിൽനിന്ന് 81.95 കോടി ഡോളർ കുറഞ്ഞു. വിദേശകറൻസി ആസ്തികൾ, സ്വർണം, ഐഎംഎഫിലെ റിസർവ്, ഇന്ത്യയുടെ കൈയിലുള്ള എസ്ഡിആർ (ഐഎംഎഫ് കൈമാറ്റത്തിന് ഉപയോഗിക്കുന്ന സ്പെഷൽ ഡ്രോയിംഗ് റൈറ്റ് എന്ന കറൻസി) എന്നിവ ചേർത്താണ് വിദേശനാണ്യശേഖരം. വിദേശ കറൻസി ആസ്തികളിൽ വിദേശ കറൻസിയും വിദേശരാജ്യങ്ങളുടെ കടപത്രങ്ങളും പെടുന്നു. വിദേശ കറൻസി ആസ്തി 40,000 കോടി ഡോളറിനു താഴെയായിട്ട് ഒരുമാസമായി.ഏപ്രിൽ 13ന് 42,608.2 കോടി ഡോളർ ശേഖരത്തിലുണ്ടായിരുന്നു. 2680 കോടി ഡോളറാണ് ഇതുവരെ കുറഞ്ഞത്.
Read Moreസംയുക്ത ഔഷധങ്ങളുടെ വിലക്ക് 328 എണ്ണത്തിന്
ന്യൂഡൽഹി: സാരിഡോൺ അടക്കം 328 ഔഷധബ്രാൻഡുകൾക്കു വിലക്ക്. നേരത്തേ 344 ഇനങ്ങൾക്കുണ്ടായിരുന്ന വിലക്കാണ് ഇപ്പോൾ പരിഷ്കരിച്ചത്. ഒന്നിലേറെ ഔഷധങ്ങൾ അടങ്ങിയവയാണു നിരോധിക്കപ്പെട്ടത്. 2016ൽ 350 എണ്ണം നിരോധിച്ചിരുന്നു. വേദനസംഹാരി സാരിഡോൺ, ചർമസംരക്ഷണത്തിനുള്ള പാൻഡേം, ബാക്ടീരിയ പ്രതിരോധത്തിനുള്ള ടാക്സിം എസെഡ് എന്നിവ നിരോധിക്കപ്പെട്ടു. മൊത്തം 1500 കോടി രൂപയുടെ വാർഷിക വിറ്റുവരവ് ഉള്ളവയാണു നിരോധിക്കപ്പെട്ട ഔഷധങ്ങൾ. രാജ്യത്ത് ഒരു വർഷം 1.2 ലക്ഷം കോടി രൂപയുടെ അലോപ്പതി ഔഷധങ്ങളാണു വിൽക്കുന്നത്. പ്രമേഹത്തിനുള്ള ട്രൈപ്രൈഡ്, ട്രൈബെറ്റ്, ഗ്ലൂക്കോനോം തുടങ്ങിയവയുടെ നിർമാണത്തിനും വില്പനയ്ക്കും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഒറ്റയ്ക്കൊറ്റയ്ക്ക് ഉപയോഗിക്കേണ്ട പല ഔഷധങ്ങൾ ഒന്നിച്ചുചേർത്തുണ്ടാക്കുന്ന ഫിക്സഡ് ഡോസ് കോന്പിനേഷൻ (എഫ്ഡിസി) ഔഷധങ്ങൾക്കാണു വിലക്ക്. ജലദോഷം, ചർമരോഗങ്ങൾ തുടങ്ങിയവയ്ക്കുള്ളവയാണ് ഇത്തരം കൂടുതൽ ഔഷധക്കൂട്ടുകൾ. വേദനസംഹാരികളും ഉണ്ട്.ഔഷധക്കൂട്ടുകളുടെ നിരോധനത്തെത്തുടർന്നുള്ള നിയമയുദ്ധം സുപ്രീംകോടതിവരെ എത്തിയിരുന്നു. സുപ്രീംകോടതി നിരോധനം ശരിവയ്ക്കുകയാണു ചെയ്തത്.
Read Moreജിഐസി റീ ലോകത്തു പത്താം സ്ഥാനത്ത്
മുംബൈ: ജിഐസി റീ ലോകത്തിലെ 40 വലിയ റീ ഇൻഷ്വറൻസ് കന്പനികളുടെ പട്ടികയിൽ പത്താം സ്ഥാനം നേടി. സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് ആണ് പട്ടിക തയാറാക്കിയത്. കഴിഞ്ഞ ധനകാര്യവർഷത്തെ പ്രീമിയം ആധാരമാക്കിയാണു പട്ടിക. ജിഐസി റീ കഴിഞ്ഞ വർഷം 41,799 കോടി രൂപയുടെ പ്രീമിയം നേടി. ഇതു തലേ വർഷത്തേക്കാൾ 24.5 ശതമാനം കൂടുതലായിരുന്നു. മലയാളിയായ ആലീസ് വൈദ്യനാണു ജിഐസി റീയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും. ജൂണിലവസാനിച്ച ത്രൈമാസം കന്പനി പ്രീമിയം വരുമാനത്തിൽ 9.3 ശതമാനം വളർച്ച കാണിച്ചു. 18,791.45 കോടിയാണു പ്രീമിയം വരുമാനം. അറ്റാദായം 390.11 കോടി രൂപയിൽ നിന്ന് 771.42 കോടി രൂപയായി വർധിച്ചു.
Read Moreആർബിഐ നിബന്ധനകൾ പാലിക്കാം; പക്ഷേ, സമയം വേണമെന്നു ഗൂഗിൾ
ന്യൂഡൽഹി: ഇന്ത്യയിലെ ഇ-പേമെന്റ് സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ത്യയിൽതന്നെ സൂക്ഷിക്കണമെന്ന റിസർവ് ബാങ്കിന്റെ നിബന്ധന പാലിക്കാൻ തയാറാണെന്ന് ഗൂഗിൾ. ഇതിനായി ഡിസംബർ വരെ സമയം അനുവദിക്കണമെന്നും ഗൂഗിൾ മേധാവി സുന്ദർ പിച്ചെ ആവശ്യപ്പെട്ടതായായാണ് റിപ്പോർട്ട്. കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് ഗൂഗിളിന്റെ കലിഫോർണിയയിലെ ആസ്ഥാനം സന്ദർശിച്ചപ്പോഴാണ് ഗൂഗിൾ അധികൃതർ തങ്ങളുടെ ഇ-പേമെന്റ് സംരംഭമായ ഗുഗിൾ പേയുടെ ഡാറ്റാ സെന്റർ ഇന്ത്യയിൽ സ്ഥാപിക്കാൻ സന്നദ്ധതയറിയിച്ചത്. ഇന്ത്യയിൽ ഇ-പേമെന്റ് സർവീസ് ആരംഭിക്കാനുദ്ദേശിക്കുന്ന വിദേശകന്പനികൾ ഇതുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ ഡാറ്റാ സെന്ററുകൾ ഇന്ത്യയിൽ സ്ഥാപിക്കണമെന്നുള്ള റിസർവ് ബാങ്കിന്റെ നിർദേശത്തോട് നേരത്തെ ഗൂഗിൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
Read Moreരൂപ എങ്ങോട്ട്?
ഡോളർ 72 രൂപയ്ക്കും മുകളിലായി. രൂപ ഇത്രയൊന്നും താഴോട്ടു പോകേണ്ടതില്ലെന്ന് ധനമന്ത്രാലയം ഇന്നലെ രാവിലെതന്നെ പറഞ്ഞു. ധനമന്ത്രാലയവും റിസർവ് ബാങ്കും പല കാര്യങ്ങളും ആലോചിക്കുന്നുണ്ടെന്നും പറഞ്ഞു. ധനമന്ത്രാലയത്തിലെ സാന്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ആണ് ഒരഭിമുഖത്തിൽ ഇതു വിശദീകരിച്ചത്. ഗാർഗ് നല്കിയ സന്ദേശം വ്യക്തമായിരുന്നു. രൂപ ഇത്രയും താഴേണ്ടതില്ല. ഡോളറിന് 70 രൂപ ആണു ഗവൺമെന്റ് ഉദ്ദേശിക്കുന്ന പരിധി എന്നും അദ്ദേഹം പറഞ്ഞു. കന്പോളം വിവേചിച്ചു സാധാരണ ഗതിയിൽ ഇത്തരമൊരു പ്രസ്താവന വന്നാൽ രൂപയുടെ വില അല്പം മെച്ചപ്പെടേണ്ടതാണ്. പക്ഷേ, ഇന്നലെ അതുണ്ടായില്ല. എന്നു മാത്രമല്ല, വെള്ളിയാഴ്ചത്തെ 71.73ൽനിന്ന് പൊടുന്നനെ 72.67 രൂപയിലേക്ക് ഡോളർ ഉയരുകയും ചെയ്തു. തുടർന്നു വീണ്ടും ധനമന്ത്രാലയ വക്താക്കൾ മാധ്യമങ്ങളോട് മന്ത്രാലയവും റിസർവ് ബാങ്കും കാര്യങ്ങൾ നിരീക്ഷിക്കുകയാണെന്ന് അറിയിച്ചു. റിസർവ് ബാങ്ക് ഗണ്യമായ തോതിൽ ഡോളർ വില്ക്കുകയും ചെയ്തു. പക്ഷേ,…
Read Moreകീറിയ കറൻസികൾ മാറിയെടുക്കാൻ പുതിയ വ്യവസ്ഥ
മുംബൈ: കീറിയതോ കേടുവന്നതോ ആയ കറൻസി നോട്ടുകൾ മാറി നൽകാനുള്ള നിബന്ധനകൾ പരിഷ്കരിച്ചു റിസർവ് ബാങ്ക്. റിസർവ് ബാങ്ക് ഓഫീസുകളിലും തെരഞ്ഞെടുക്കപ്പെട്ട വാണിജ്യബാങ്ക് ഓഫീസുകളിലുമാണ് ഇതിനുള്ള സൗകര്യം. 50 രൂപയിൽ താഴെ മൂല്യമുള്ള കറൻസികൾക്ക് മുഴുവൻ മൂല്യവും മടക്കിക്കിട്ടാൻ ഓരോ കറൻസിക്കും വേണ്ട നിശ്ചിത വലുപ്പം (ചതുരശ്ര സെന്റിമീറ്ററിൽ) താഴെപ്പറയുന്നു. ആദ്യം കറൻസിയുടെ വലുപ്പം, ബ്രാക്കറ്റിൽ മുഴുവൻ തുകയും തിരിച്ചുകിട്ടാൻ ഹാജരാക്കുന്ന കറൻസിയുടെ കഷണത്തിനു വേണ്ട വലുപ്പം. ഒരു രൂപ 61.11 (31), രണ്ടു രൂപ 67.41 (34), അഞ്ചു രൂപ 73.71 (37), 10 രൂപ (പഴയത്) 86.31 (44), 10 രൂപ (പുതിയത്) 77.49 (39), 20 രൂപ 92.61 (47), 20 രൂപ പുതിയത് 81.27 (41). 50 രൂപയും അതിനു മുകളിലുമുള്ള കറൻസികൾക്കു വലുപ്പമനുസരിച്ച് മുഴുവൻ തുകയും പകുതി തുകയും നല്കും. കറൻസിയുടെ…
Read Moreനയങ്ങളിൽ ഇളവുകളുമായി എസ്ബിഐ ജനറൽ ഇൻഷ്വറൻസ്
കൊച്ചി: എസ്ബിഐ ജനറൻ ഇൻഷ്വറൻസിന് കേരളത്തിലെ പ്രളയത്തിനു ശേഷം ലഭിച്ചത് 1500 ക്ലെയിം അപേക്ഷകൾ. ഇടുക്കി, വയനാട്, ആലപ്പുഴ, എറണാകുളം, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നാണ് ക്ലെയിം അപേക്ഷകൾ എത്തിയത്. ദുരിതബാധിതരോടൊപ്പം നിന്നാണ് പോളിസിയുടമകളുടെ നഷ്ടങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നതെന്ന് എസ്ബിഐ ജനറൽ ഇൻഷ്വറൻസ് എംഡിയും സിഇഒയുമായ പുഷാൻ മഹാപാത്ര പറഞ്ഞു. ഏറ്റവും ലഘുവായ നടപടിക്രമങ്ങളിലൂടെ എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെന്പാടുമായി ക്ലെയിം സെറ്റിൽമെന്റ് ഡെസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. വാണിജ്യ, പ്രോപ്പർട്ടി ക്ലെയിമുകൾ പരിഹരിക്കാൻ സീനിയർ ക്ലെയിം മാനേജർമാരെ ഉൾക്കൊള്ളിച്ചുള്ള പ്രത്യേക ശാഖയും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. 10 ലക്ഷം രൂപ വരെയുള്ള അപേക്ഷകളിൽ ഉടനടി തീരുമാനമെടുക്കാനും ഈ ശാഖയ്ക്കു സാധിക്കും. ബിഎസ്എൻഎൽ വരിക്കാർക്ക് 1800 22 1111 എന്ന നമ്പറിലും മറ്റു കമ്പനികളുടെ വരിക്കാർക്ക് 1800 102 1111 എന്ന നമ്പറിലും ക്ലെയിം ആവശ്യങ്ങൾക്ക്…
Read Moreവീടുകൾ നവീകരിക്കാൻ എസ്ബിഐ വായ്പ നല്കും
കൊച്ചി: പ്രളയത്തിൽ തകർന്ന സംസ്ഥാനത്തെ വീടുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനും നവീകരിക്കുന്നതിനും പ്രത്യേക വായ്പയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). 8.45 ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെ വായ്പ ഇത്തരത്തിൽ അനുവദിക്കും. വായ്പാ നടപടിക്രമങ്ങൾക്ക് പ്രോസസിംഗ് ഫീസ് ഈടാക്കില്ല. നവംബർ 30 വരെ അപേക്ഷ നല്കുന്നവർക്കാണ് ഈ ഇളവുകൾ ലഭിക്കുകയെന്ന് എസ്ബിഐ അധികൃതർ അറിയിച്ചു.
Read More