സംയുക്ത ഔഷധങ്ങളുടെ വിലക്ക് 328 എണ്ണത്തിന്

ന്യൂ​​​ഡ​​​ൽ​​​ഹി: സാ​​​രി​​​ഡോ​​​ൺ അ​​​ട​​​ക്കം 328 ഔ​​​ഷ​​​ധ​​​ബ്രാ​​​ൻ​​​ഡു​​​ക​​​ൾ​​​ക്കു വി​​​ല​​​ക്ക്. നേ​​​ര​​​ത്തേ 344 ഇ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന വി​​​ല​​​ക്കാ​​​ണ് ഇ​​​പ്പോ​​​ൾ പ​​​രി​​​ഷ്ക​​​രി​​​ച്ച​​​ത്. ഒ​​​ന്നി​​​ലേ​​​റെ ഔ​​​ഷ​​​ധ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​ത്. 2016ൽ 350 ​​​എ​​​ണ്ണം നി​​​രോ​​​ധി​​​ച്ചി​​​രു​​​ന്നു.

വേ​​​ദ​​​ന​​​സം​​​ഹാ​​​രി സാ​​​രി​​​ഡോ​​​ൺ, ച​​​ർ​​​മ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു​​​ള്ള പാ​​​ൻ​​​ഡേം, ബാ​​​ക്ടീ​​​രി​​​യ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു​​​ള്ള ടാ​​​ക്സിം എ​​​സെ​​​ഡ് എ​​​ന്നി​​​വ നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ടു. മൊ​​​ത്തം 1500 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​ർ​​​ഷി​​​ക വി​​​റ്റു​​​വ​​​ര​​​വ് ഉ​​​ള്ള​​​വ​​​യാ​​​ണു നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ട ഔ​​​ഷ​​​ധ​​​ങ്ങ​​​ൾ. രാ​​​ജ്യ​​​ത്ത് ഒ​​​രു വ​​​ർ​​​ഷം 1.2 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ലോ​​​പ്പ​​​തി ഔ​​​ഷ​​​ധ​​​ങ്ങ​​​ളാ​​​ണു വി​​​ൽ​​​ക്കു​​​ന്ന​​​ത്.

പ്ര​​​മേ​​​ഹ​​​ത്തി​​​നു​​​ള്ള ട്രൈ​​​പ്രൈ​​​ഡ്, ട്രൈ​​​ബെ​​​റ്റ്, ഗ്ലൂ​​​ക്കോ​​​നോം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നും വി​​​ല്പ​​​ന​​​യ‌്ക്കും ചി​​​ല നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.ഒ​​​റ്റ​​​യ്ക്കൊ​​​റ്റ​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ട പ​​​ല ഔ​​​ഷ​​​ധ​​​ങ്ങ​​​ൾ ഒ​​​ന്നി​​​ച്ചു​​​ചേ​​​ർ​​​ത്തു​​​ണ്ടാ​​​ക്കു​​​ന്ന ഫി​​​ക്സ​​​ഡ് ഡോ​​​സ് കോ​​​ന്പി​​​നേ​​​ഷ​​​ൻ (എ​​​ഫ്ഡി​​​സി) ഔ​​​ഷ​​​ധ​​​ങ്ങ​​​ൾ​​​ക്കാ​​​ണു വി​​​ല​​​ക്ക്.

ജ​​​ല​​​ദോ​​​ഷം, ച​​​ർ​​​മ​​​രോ​​​ഗ​​​ങ്ങ​​​ൾ ‌തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു​​​ള്ള​​​വ​​​യാ​​​ണ് ഇ​​​ത്ത​​​രം കൂ​​​ടു​​​ത​​​ൽ ഔ​​​ഷ​​​ധ​​​ക്കൂ​​​ട്ടു​​​ക​​​ൾ. വേ​​​ദ​​​ന​​​സം​​​ഹാ​​​രി​​​ക​​​ളും ഉ​​​ണ്ട്.ഔ​​​ഷ​​​ധ​​​ക്കൂ​​​ട്ടു​​​ക​​​ളു​​​ടെ നി​​​രോ​​​ധ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള നി​​​യ​​​മ​​​യു​​​ദ്ധം ‌സു​​​പ്രീം​​​കോ​​​ട​​​തി​​​വ​​​രെ എ​​​ത്തി​​​യി​​​രു​​​ന്നു. സു​​​പ്രീം​​​കോ​​​ട​​​തി നി​​​രോ​​​ധ​​​നം ശ​​​രി​​​വ​​​യ്ക്കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്.

Related posts