നയങ്ങളിൽ ഇളവുകളുമായി എസ്ബിഐ ജനറൽ ഇൻഷ്വറൻസ്

കൊ​ച്ചി: എ​സ്ബി​ഐ ജ​ന​റ​ൻ ഇ​ൻ​ഷ്വ​റ​ൻ​സി​ന് കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തി​നു ശേ​ഷം ല​ഭി​ച്ച​ത് 1500 ക്ലെ​യിം അ​പേ​ക്ഷ​ക​ൾ. ഇ​ടു​ക്കി, വ​യ​നാ​ട്, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ട്ട​യം, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നാ​ണ് ക്ലെ​യിം അ​പേ​ക്ഷ​ക​ൾ എ​ത്തി​യ​ത്.

ദു​രി​ത​ബാ​ധി​ത​രോ​ടൊ​പ്പം നി​ന്നാ​ണ് പോ​ളി​സി​യു​ട​മ​ക​ളു​ടെ ന​ഷ്ട​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് എ​സ്ബി​ഐ ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് എം​ഡി​യും സി​ഇ​ഒ​യു​മാ​യ പു​ഷാ​ൻ മ​ഹാ​പാ​ത്ര പ​റ​ഞ്ഞു. ഏ​റ്റ​വും ല​ഘു​വാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ലെ​ന്പാ​ടു​മാ​യി ക്ലെ​യിം സെ​റ്റി​ൽ​മെ​ന്‍റ് ഡെ​സ്കു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വാ​ണി​ജ്യ, പ്രോ​പ്പ​ർ​ട്ടി ക്ലെ​യി​മു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സീ​നി​യ​ർ ക്ലെ​യിം മാ​നേ​ജ​ർ​മാ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള പ്ര​ത്യേ​ക ശാ​ഖ​യും പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. 10 ല​ക്ഷം രൂ​പ വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ളി​ൽ ഉ​ട​ന​ടി തീ​രു​മാ​ന​മെ​ടു​ക്കാ​നും ഈ ​ശാ​ഖ​യ്ക്കു സാ​ധി​ക്കും.

ബി​എ​സ്എ​ൻ​എ​ൽ വ​രി​ക്കാ​ർ​ക്ക് 1800 22 1111 എ​ന്ന ന​മ്പ​റി​ലും മ​റ്റു ക​മ്പ​നി​ക​ളു​ടെ വ​രി​ക്കാ​ർ​ക്ക് 1800 102 1111 എ​ന്ന ന​മ്പ​റി​ലും ക്ലെ​യിം ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാം.

Related posts