ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽനിന്ന് അന്താരാഷ്ട്ര യാത്രക്കാർ വാങ്ങുന്ന സാധനങ്ങൾക്കു ജിഎസ്ടി ഈടാക്കേണ്ടതില്ല. ഇതു സംബന്ധിച്ച വിശദീകരണം ഉടൻ പുറത്തിറക്കുമെന്നു ധനമന്ത്രാലയം അറിയിച്ചു. മാർച്ചിൽ അഥോറിറ്റി ഫോർ അഡ്വാൻസ് റൂളിംഗ് (എഎആർ) ജിഎസ്ടി ഈടാക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. ജിഎസ്ടി വരും മുന്പ് വിമാനത്താവങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ വില്പനയ്ക്കു കസ്റ്റംസ് ഡ്യൂട്ടി ഇല്ലായിരുന്നു. അവ കയറ്റുമതി ആയാണു പരിഗണിച്ചുവന്നത്. എഎആർ ഉത്തരവ് ആ നില മാറ്റി. ഇതു തിരുത്തി വിജ്ഞാപനം ഇറക്കും.
Read MoreCategory: Business
നയങ്ങളും കാലാവസ്ഥയും മാറുന്നു, വിളകൾ പരുങ്ങലിൽ
വിപണി വിശേഷം / കെ.ബി. ഉദയഭാനു ശ്രീലങ്കൻ കുരുമുളകുവരവ് കണ്ട് ആഭ്യന്തര വാങ്ങലുകാർ ചരക്കുസംഭരണം കുറച്ചു. ഏലക്ക വരവ് ചുരുങ്ങിയിട്ടും ഉത്പന്നത്തിന് മുന്നേറാനായില്ല. ലഭ്യത കനത്ത തക്കത്തിന് ജാതിക്കവില ഇടിക്കാൻ വാങ്ങലുകാർ ശ്രമം ശക്തമാക്കി. ഇറക്കുമതി പാചകയെണ്ണകളുടെ വിലയിടിവ് വെളിച്ചെണ്ണയെ തളർത്തി. റബർ ഇറക്കുമതി നയത്തിൽ കേന്ദ്രം കത്തിവയ്ക്കാൻ ഒരുങ്ങുന്നു. വാങ്ങലുകാർക്ക് പവന്റെ വില ആകർഷകമായി. കുരുമുളക് കുരുമുളക് ഓഫ് സീസണിലെ വിലക്കയറ്റത്തിന് ഒരുങ്ങവേ വ്യവസായികൾ ശ്രീലങ്കൻ ചരക്ക് എത്തിക്കാനുള്ള നീക്കം കാർഷികമേഖലയ്ക്ക് കനത്ത പ്രഹരമാവും. ഇന്ത്യ- ശ്രീലങ്ക വാണിജ്യ ഉടന്പടിപ്രകാരം പ്രതിവർഷം 2,500 ടണ് കുരുമുളക് ഇന്ത്യയിലേക്ക് അവർ കയറ്റുമതി നടത്തും. ഈ ചരക്കിനെ ഇറക്കുമതി ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയതിനാൽ ഉത്പന്നം എത്തിക്കാൻ ഇറക്കുമതി ലോബി മത്സരിക്കും. കഴിഞ്ഞ ദിവസമാണ് 78 കന്പനികൾക്ക് വാണിജ്യമന്ത്രാലയം ലൈസൻസ് അനുവദിച്ചത്. ഹൈറേഞ്ച് മുളകിനെ അപേക്ഷിച്ച് ശ്രീലങ്കൻ വില കുറവായതിനാൽ ഈ…
Read Moreപലിശ വർധിപ്പിച്ചു; ഇഎംഐ കൂടും
മുംബൈ: രാജ്യത്തു പലിശനിരക്ക് കൂടുന്നു. ഭവനവായ്പകളുടെയും മറ്റും പ്രതിമാസ അടവ് (ഇഎംഐ) വർധിക്കുകയോ വായ്പാ കാലാവധി നീളുകയോ ചെയ്യും. ഈയിടെ പല ബാങ്കുകളും സ്ഥിരനിക്ഷേപ പലിശ കൂട്ടിയിരുന്നു. അതു ചൂണ്ടിക്കാട്ടിയാണു വായ്പാപലിശ വർധിപ്പിച്ചിട്ടുള്ളത്. നാളെ റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി ത്രിദിന യോഗം തുടങ്ങും. ബുധനാഴ്ചയേ യോഗതീരുമാനം പ്രഖ്യാപിക്കൂ. ജനുവരി-മാർച്ച് ത്രൈമാസത്തിൽ 7.7 ശതമാനം സാന്പത്തികവളർച്ച ഉണ്ടായതും പണപ്പെരുപ്പ പ്രവണത തിരിച്ചുവന്നതും കണക്കിലെടുത്ത് പലിശ കൂട്ടാൻ റിസർവ് ബാങ്ക് തീരുമാനിക്കുമെന്നു പലരും കരുതുന്നു. എന്നാൽ, തത്കാലം റിപ്പോ നിരക്ക് (ആറുശതമാനം) മാറ്റാതെ പലിശകൂട്ടൽ ഓഗസ്റ്റിലേക്കു നീട്ടുമെന്നു കരുതുന്നവരുമുണ്ട്. അമേരിക്കയിലെ ഫെഡറൽ റിസർവും പലിശ കൂട്ടൽ മെല്ലെയാണു നടത്തുന്നത്. അതുകൊണ്ട് ഇവിടെയും നിരക്കുകൂട്ടൽ മെല്ലെയാക്കാം. എന്തായാലും പലിശകൾ ഇനിയും മേലോട്ടാണ് എന്നതിൽ സംശയമില്ല. എസ്ബിഐയുടെ നേതൃത്വത്തിൽ വിവിധ ബാങ്കുകൽ ഒന്നാം തീയതിയാണു പലിശ കൂട്ടിയത്. എല്ലാ കാലാവധികളിലും 0.10…
Read Moreഇ-വേ ബിൽ ലളിതമാക്കാൻ ടാലി സോഫ്റ്റ്വെയർ
തൃശൂർ: ഇ-വേ ബിൽ നടപടി ലളിതവും അനായാസവുമാക്കാൻ ബിസിനസ് സോഫ്റ്റ്വെയർ സേവനദാതാക്കളായ ടാലി സൊലൂഷൻസ് പുതിയ സോഫ്റ്റ്വെയർ ടാലി ഇആർപി 9 റിലീസ് 6.4 അവതരിപ്പിച്ചു. നികുതിവെട്ടിപ്പ് തടയാനും അന്തർസംസ്ഥാന ചരക്കുനീക്കം സുഗമമാക്കാനും ചെക്കുപോസ്റ്റുകളിലെ സമയം ലാഭിക്കാനും ഏപ്രിൽ ഒന്നു മുതലാണ് ഇ-വേ ബിൽ നടപ്പാക്കിയത്.ഇ-വേ ബിൽ ജനറേറ്റ് ചെയ്യാനും കൈകാര്യം ചെയ്യാനും കൃത്യമായ ഇൻവോയിസുകൾ സൂക്ഷിക്കാനും ടാലിയുടെ പുതിയ സോഫ്റ്റ്വെയർ വ്യാപാരികളെ സഹായിക്കുന്നു. നന്പറോടുകൂടിയ ഇ-വേ ബില്ലുകൾ ഉണ്ടാക്കി ഇൻവോയിസുകൾ അച്ചടിച്ചു ലഭ്യമാക്കുന്നതാണു പുതിയ സോഫ്റ്റ്വെയർ. ഇൻവോയ്സിന്റെ എക്സൽ പ്രിന്റും എടുക്കാം. രജിസ്റ്റർ ചെയ്യാത്ത വ്യാപാരികളിൽനിന്നു സാധനം വാങ്ങുന്പോൾ അവരുടെ പേരിലും ഇ-വേ ബിൽ ഉണ്ടാക്കാം. ഏതു ബിസിനസിനും അനുയോജ്യമായ രൂപകല്പനയാണെന്ന് ടാലി സൊലൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ തേജസ് ഗോയങ്ക പറഞ്ഞു.സിംഗിൾ യൂസർ പതിപ്പിന് 18,000 രൂപയും മൾട്ടി യൂസർ പതിപ്പിന് 54,000 രൂപയുമാണ് വില.…
Read Moreജിഎസ്ടി പിരിവ് വീണ്ടും കുറഞ്ഞു; 94,016 കോടി മാത്രം
ന്യൂഡൽഹി: ഇലക്ട്രോണിക് വേ ബിൽ നടപ്പാക്കിയിട്ടും ഏപ്രിൽ മാസത്തെ വ്യാപാരത്തിനുള്ള ചരക്കുസേവന നികുതി (ജിഎസ്ടി) പിരിവ് കുറവായി. ഏപ്രിലിൽ 1.03 ലക്ഷം കോടി ലഭിച്ച സ്ഥാനത്ത് മേയിൽ കിട്ടിയത് 94,016 കോടി രൂപ മാത്രം. തലേമാസത്തെ ആഭ്യന്തര വില്പനയുടെയും തന്മാസത്തെ ഇറക്കുമതിയുടെയും നികുതിയാണ് ഓരോ മാസത്തെയും കണക്കിലുള്ളത്. മേയിലെ തുക കഴിഞ്ഞ ധനകാര്യവർഷത്തെ പ്രതിമാസ ശരാശരിയായ 89,885 കോടിയേക്കാൾ ഗണ്യമായി കൂടുതലാണെന്നു ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധ്യ പറഞ്ഞു. പ്രതിമാസം ഒരുലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി കിട്ടുമെന്നു ബജറ്റിൽ പ്രതീക്ഷ വച്ചിരിക്കുന്നത്. മേയ് മാസത്തിൽ സിജിഎസ്ടി 15,866 കോടി, എസ്ജിഎസ്ടി 21,691 കോടി, ഐജിഎസ്ടി 49,120 കോടി, സെസ് 7,339 കോടി എന്നിങ്ങനെയാണു പിരിവ്.
Read Moreഡിജിറ്റൽ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുതിക്കുന്നു
മുംബൈ: ഇന്ത്യൻ ബാങ്കിംഗ് ഉപയോക്താക്കൾ ഡിജിറ്റൽ ബാങ്കിംഗിനെ പൂർണമനസോടെ അംഗീകരിച്ചെന്ന് ഗ്ലോബൽ ബാങ്കിംഗ്, പേമെന്റ് ടെക്നോളജി സേവനദാതാക്കളായ ഫിസ്. ഇന്ത്യയിലെ ഡിജിറ്റൽ ഉപയോഗം ഉയരുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഡിജിറ്റൽ ശേഷി മികച്ചതാക്കാൻ ബാങ്കുകളുടെ ഭാഗത്തുനിന്ന് ഉൗർജിത ശ്രമമുണ്ടായി. ഫിസിന്റെ പഠനമനുസരിച്ച് 86 ശതമാനം ഇന്ത്യൻ ബാങ്കിംഗ് ഉപയോക്താക്കളും അക്കൗണ്ടുകൾ പരിശോധിക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. 82 ശതമാനം ഇന്ത്യൻ ഉപയോക്താക്കളും അവരുടെ പ്രാഥമിക ബാങ്ക് നല്കുന്ന സേവനങ്ങളിൽ തൃപ്തരാണ്. സ്വകാര്യ ബാങ്കുകളുടെ ഉപയോക്താക്കൾ പൊതുമേഖലാ ബാങ്കുകളുടെ ഉപയോക്താക്കളേക്കാൾ തൃപ്തരാണെന്നും സർവേ വ്യക്തമാക്കുന്നു.
Read Moreഎയർ ഇന്ത്യയെ ആർക്കും വേണ്ട, വേറെ വഴി നോക്കുമെന്നു സർക്കാർ
ന്യൂഡൽഹി: ടെൻഡൻ സമർപ്പിക്കാനുള്ള അവസാനദിവസം ഇന്നലെയാണെന്നിരിക്കേ നഷ്ടക്കയത്തിലുള്ള എയർ എന്ത്യയെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ആരും എത്തിയില്ല. ഇന്നലെ വൈകുന്നേരം അഞ്ചു വരെയായിരുന്നു താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന സമയം. അതുവരെ ആരും താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നില്ലെങ്കിലും താത്പര്യപത്രം സമർപ്പിക്കാനുള്ള സമയം നീട്ടില്ലെന്ന് ഏവിയേഷൻ സെക്രട്ടറി ആർ.എൻ. ചൗബേ. ഈ മാസം 14 വരെയായിരുന്നു താത്പര്യപത്രം സമർപ്പിക്കാനുള്ള സമയം അനുവദിച്ചിരുന്നതെങ്കിലും പിന്നീട് മാസാവസാനം വരെ നീട്ടുകയായിരുന്നു. പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ഇതുവരെ ആരും എത്താത്ത സാഹചര്യത്തിൽ ബദൽ സംവിധാനം കണ്ടെത്താനാണ് ഏവിയേഷൻ മന്ത്രാലയത്തിന്റെ തീരുമാനം. ഇത് കേന്ദ്ര ധനമന്ത്രി അധ്യക്ഷനായ മന്ത്രിമാരുടെ സമിതി കണ്ടെത്തും. സർക്കാർ ഉദ്ദേശിക്കുന്ന ശരിയായ വില ലഭിക്കാതെ എയർ ഇന്ത്യ എന്ന മഹാരാജയെ വിൽക്കില്ലെന്നു ചൗബേ നേരത്തേ വെളിപ്പെടുത്തിയിരുന്നു. 50,000 കോടി രൂപയിലധികം കടബാധ്യതയുള്ള എയർ ഇന്ത്യയെ…
Read Moreരൂപയ്ക്കും ഓഹരിക്കും ഇടിവ്
മുംബൈ: മൂന്നു ദിവസത്തെ രൂപയുടെ കയറ്റത്തിനു വിരാമം. രൂപ വീണ്ടും താഴോട്ട്. ഡോളറിന് ആവശ്യക്കാർ കൂടിയതോടെ ഡോളർ നിരക്ക് 43 പൈസ കയറി. ഇന്നലെ 67.86 രൂപയിലാണു ഡോളർ നിരക്ക് ക്ലോസ് ചെയ്തത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില പ്രതീക്ഷിച്ചതുപോലെ താഴാത്തതു രൂപയ്ക്കു തിരിച്ചടിയായി. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 75.85 ഡോളർ വരെ കയറി. സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 1306 ഡോളറിലേക്കു കൂടി.ഇന്നലെ ഡോളർ 68 രൂപവരെ കയറിയിരുന്നു. ഒരാഴ്ച മുന്പ് 68.42 വരെ കൂടിയിട്ട് 67.43 വരെ താണതാണ്. യൂറോപ്യൻ യൂണിയൻ വെല്ലുവിളികൾ നേരിടുകയാണെന്നും പുതിയൊരു ധനകാര്യ പ്രതിസന്ധി ഉരുണ്ടുകൂടുന്നുണ്ടെന്നും നിക്ഷേപവിദഗ്ധൻ ജോർജ് സോറോസ് പ്രവചിച്ചത് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ കറൻസികൾക്കു തിരിച്ചടിയായി. ഇന്ത്യൻ ഓഹരികളും ഇന്നലെ താഴോട്ടുപോയി. സെൻസെക്സും നിഫ്റ്റിയും മുക്കാൽ ശതമാനം വീതം ഇടിഞ്ഞു. ബാങ്ക്…
Read Moreകൃഷിക്കും പാട്ടത്തിനും ജിഎസ്ടി ഇല്ല
ന്യൂഡൽഹി: കൃഷിഭൂമി പാട്ടത്തിനോ കരാർ കൃഷിക്കോ നല്കിയാൽ 18 ശതമാനം ജിഎസ്ടി നല്കണം എന്ന പ്രചാരണം ശരിയല്ലെന്നു കേന്ദ്രം. ജൂൺ ഒന്നു മുതൽ പാട്ടവരുമാനത്തിനു ജിഎസ്ടി ബാധകമാകുമെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം റിപ്പോർട്ടുകൾ പ്രതിപക്ഷ നുണപ്രചാരണമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ബാഗ്പെട്ടിലെ പ്രസംഗത്തിൽ പറയുകയുണ്ടായി. കൃഷി, മത്സ്യബന്ധനം, കാലിവളർത്തൽ എന്നിവ ജിഎസ്ടിയിൽനിന്ന് ഒഴിവാണെന്ന് അധികൃതർ വിശദീകരിച്ചു. കൃഷി എന്നാൽ നേരിട്ടോ കുടുംബാംഗങ്ങൾ വഴിയോ ജോലിക്കാരെ ഉപയോഗിച്ചോ മറ്റാർക്കെങ്കിലും വേതനം നല്കിയോ ചെയ്യുന്നത് എന്ന വിശാലമായ നിർവചനവും നിയമത്തിൽ നല്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ ഒന്നിനു നിലവിൽവന്ന നിയമത്തിലെ ഈ വ്യവസ്ഥകളിലൊന്നും മാറ്റംവരുത്തിയിട്ടില്ലെന്നും കേന്ദ്രം വിശദീകരിച്ചു.
Read Moreകമ്പോള മൂല്യത്തിൽ പുതിയ റിക്കാർഡുമായി ടിസിഎസ്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി സർവീസസ് കന്പനി ഒരു നാഴികക്കല്ലുകൂടി പിന്നിട്ടു. കന്പോളമൂല്യം ഏഴു ലക്ഷം കോടി രൂപ കടക്കുന്ന ആദ്യ ഇന്ത്യൻ കന്പനിയായി ടിസിഎസ്. ഒരുമാസം മുൻപാണ് പതിനായിരം കോടി (നൂറു ബില്യൺ) ഡോളർ കന്പോളമൂല്യമുള്ള കന്പനിയായി ടിസിഎസ് ഉയർന്നത്. ഇന്നലെ ടിസിഎസ് ഓഹരികൾ 1.9 ശതമാനം കുതിച്ച് 3674 രൂപയിൽ എത്തിയിരുന്നു. ആ വിലയിൽ കന്പനിയുടെ കന്പോളമൂല്യം (മുഴുവൻ ഷെയറുകളുടെയും കൂടിയ വില) 7,03,117 കോടി രൂപ ആയിരുന്നു. ഏറെക്കാലം ഇന്ത്യയിലെ ഏറ്റവും വിലപ്പെട്ട കന്പനി എന്ന പേരു റിലയൻസ് ഇൻഡസ്ട്രീസിനായിരുന്നു. ഇപ്പോൾ റിലയൻസ് രണ്ടാം സ്ഥാനത്തുണ്ടെങ്കിലും വളരെ പിന്നിലാണ്. 5,80,361 കോടിയാണു റിലയൻസിന്റെ ഇന്നലത്തെ കന്പോളമൂല്യം. കന്പോളമൂല്യത്തിൽ മൂന്നു മുതൽ 10 വരെ സ്ഥാനങ്ങളിലുള്ള കന്പനികൾ (തുക കോടി രൂപയിൽ) എച്ച്ഡിഎഫ്സി ബാങ്ക് 5,15,733 ഹിന്ദുസ്ഥാൻ യൂണിലിവർ 3,38,024 ഐടിസി 3,35,374…
Read More