രൂപയ്ക്കും ഓഹരിക്കും ഇടിവ്

മും​ബൈ: മൂ​ന്നു ദി​വ​സ​ത്തെ രൂ​പ​യു​ടെ ക​യ​റ്റ​ത്തി​നു വി​രാ​മം. രൂ​പ വീ​ണ്ടും താ​ഴോ​ട്ട്. ഡോ​ള​റി​ന് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തോ​ടെ ഡോ​ള​ർ നി​ര​ക്ക് 43 പൈ​സ ക​യ​റി. ഇ​ന്ന​ലെ 67.86 രൂ​പ​യി​ലാ​ണു ഡോ​ള​ർ നി​ര​ക്ക് ക്ലോ​സ് ചെ​യ്ത​ത്.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ താ​ഴാ​ത്ത​തു രൂ​പ​യ്ക്കു തി​രി​ച്ച​ടി​യാ​യി. ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് ഓ​യി​ൽ വീ​പ്പ​യ്ക്ക് 75.85 ഡോ​ള​ർ വ​രെ ക​യ​റി. സ്വ​ർ​ണ​വി​ല ട്രോ​യ് ഔ​ൺ​സി​ന് (31.1 ഗ്രാം) 1306 ​ഡോ​ള​റി​ലേ​ക്കു കൂ​ടി.ഇ​ന്ന​ലെ ഡോ​ള​ർ 68 രൂ​പ​വ​രെ ക​യ​റി​യി​രു​ന്നു. ഒ​രാ​ഴ്ച മു​ന്പ് 68.42 വ​രെ കൂ​ടി​യി​ട്ട് 67.43 വ​രെ താ​ണ​താ​ണ്.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ക​യാ​ണെ​ന്നും പു​തി​യൊ​രു ധ​ന​കാ​ര്യ പ്ര​തി​സ​ന്ധി ഉ​രു​ണ്ടു​കൂ​ടു​ന്നു​ണ്ടെ​ന്നും നി​ക്ഷേ​പ​വി​ദ​ഗ്ധ​ൻ ജോ​ർ​ജ് സോ​റോ​സ് പ്ര​വ​ചി​ച്ച​ത് ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യി. ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളും ഇ​ന്ന​ലെ താ​ഴോ​ട്ടു​പോ​യി. സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും മു​ക്കാ​ൽ ശ​ത​മാ​നം വീ​തം ഇ​ടി​ഞ്ഞു. ബാ​ങ്ക് ഓ​ഹ​രി​ക​ൾ​ക്കാ​യി​രു​ന്നു വ​ലി​യ ത​ള​ർ​ച്ച.

ഇ​റ്റ​ലി​യി​ലെ​യും സ്പെ​യി​നി​ലെ​യും രാ​ഷ്‌​ട്രീ​യ അ​നി​ശ്ചി​ത​ത്വം ഇ​ന്ന​ലെ യൂ​റോ​പ്യ​ൻ ഓ​ഹ​രി​വി​പ​ണി​ക​ളെ ഉ​ല​ച്ചു.

Related posts