കൃഷിക്കും പാട്ടത്തിനും ജിഎസ്ടി ഇല്ല

ന്യൂ​ഡ​ൽ​ഹി: കൃ​ഷി​ഭൂ​മി പാ​ട്ട​ത്തി​നോ ക​രാ​ർ കൃ​ഷി​ക്കോ ന​ല്കി​യാ​ൽ 18 ശ​ത​മാ​നം ജി​എ​സ്ടി ന​ല്ക​ണം എ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്നു കേ​ന്ദ്രം.

ജൂ​ൺ ഒ​ന്നു മു​ത​ൽ പാ​ട്ട​വ​രു​മാ​ന​ത്തി​നു ജി​എ​സ്ടി ബാ​ധ​ക​മാ​കു​മെ​ന്നു ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​തി​പ​ക്ഷ നു​ണ​പ്ര​ചാ​ര​ണ​മാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ഴി​ഞ്ഞ ദി​വ​സം ബാ​ഗ്പെ​ട്ടി​ലെ പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ക​യു​ണ്ടാ​യി.

കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, കാ​ലി​വ​ള​ർ​ത്ത​ൽ എ​ന്നി​വ ജി​എ​സ്ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ണെ​ന്ന് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. കൃ​ഷി എ​ന്നാ​ൽ നേ​രി​ട്ടോ കു​ടും​ബാം​ഗ​ങ്ങ​ൾ വ​ഴി​യോ ജോ​ലി​ക്കാ​രെ ഉ​പ​യോ​ഗി​ച്ചോ മ​റ്റാ​ർ​ക്കെ​ങ്കി​ലും വേ​ത​നം ന​ല്കി​യോ ചെ​യ്യു​ന്ന​ത് എ​ന്ന വി​ശാ​ല​മാ​യ നി​ർ​വ​ച​ന​വും നി​യ​മ​ത്തി​ൽ ന​ല്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നി​നു നി​ല​വി​ൽവ​ന്ന നി​യ​മ​ത്തി​ലെ ഈ ​വ്യ​വ​സ്ഥ​ക​ളി​ലൊ​ന്നും മാ​റ്റം​വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രം വി​ശ​ദീ​ക​രി​ച്ചു.

Related posts