ജി​എ​സ്ടി പി​രി​വ് വീ​ണ്ടും കു​റ​ഞ്ഞു; 94,016 കോ​ടി മാ​ത്രം

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്‌​ട്രോ​ണി​ക് വേ ​ബി​ൽ ന​ട​പ്പാ​ക്കി​യി​ട്ടും ഏ​പ്രി​ൽ മാ​സ​ത്തെ വ്യാ​പാ​ര​ത്തി​നു​ള്ള ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) പി​രി​വ് കു​റ​വാ​യി. ഏ​പ്രി​ലി​ൽ 1.03 ല​ക്ഷം കോ​ടി ല​ഭി​ച്ച സ്ഥാ​ന​ത്ത് മേ​യി​ൽ കി​ട്ടി​യ​ത് 94,016 കോ​ടി രൂ​പ മാ​ത്രം.

ത​ലേ​മാ​സ​ത്തെ ആ​ഭ്യ​ന്ത​ര വി​ല്പ​ന​യു​ടെ​യും ത​ന്മാ​സ​ത്തെ ഇ​റ​ക്കു​മ​തി​യു​ടെ​യും നി​കു​തി​യാ​ണ് ഓ​രോ മാ​സ​ത്തെ​യും ക​ണ​ക്കി​ലു​ള്ള​ത്.

മേ​യി​ലെ തു​ക കഴി​ഞ്ഞ ധ​ന​കാ​ര്യ​വ​ർ​ഷ​ത്തെ പ്ര​തി​മാ​സ ശ​രാ​ശ​രി​യാ​യ 89,885 കോ​ടി​യേ​ക്കാ​ൾ ഗ​ണ്യ​മാ​യി കൂ​ടു​ത​ലാ​ണെ​ന്നു ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി ഹ​സ്മു​ഖ് അ​ധ്യ പ​റ​ഞ്ഞു. പ്ര​തി​മാ​സം ഒ​രു​ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ജി​എ​സ്ടി​യാ​യി കി​ട്ടു​മെ​ന്നു ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷ​ വ​ച്ചി​രി​ക്കു​ന്ന​ത്.

മേ​യ് മാ​സ​ത്തി​ൽ സി​ജി​എ​സ്ടി 15,866 കോ​ടി, എ​സ്ജി​എ​സ്ടി 21,691 കോ​ടി, ഐ​ജി​എ​സ്ടി 49,120 കോ​ടി, സെ​സ് 7,339 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണു പി​രി​വ്.

Related posts