കോഴിക്കോട്: കർഷകരെ തീരാദുഃഖത്തിലാഴ്ത്തി ഉത്പന്നവില കൂപ്പുകുത്തുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാളികേരത്തിനും കുരുമുളകിനും വില മൂന്നിലൊന്ന് കുറഞ്ഞിട്ടും അധികൃതർ അറിഞ്ഞമട്ട് പ്രകടിപ്പിക്കുന്നില്ല. പണിക്കൂലി, വിവിധയിനം നികുതികൾ കുത്തനേ വർധിച്ചതു തുടങ്ങി ചെലവ് ക്രമാതീതമായി ഉയരുമ്പോഴാണ് കർഷകർക്ക് ഇരുട്ടടിയായി ഉത്പന്നവിലകൾ തകർന്നടിയുന്നത്. വൻകിട കമ്പനികളുടെ ഒത്തുകളിയും ഇന്തോനേഷ്യയിൽനിന്നുള്ള കൊപ്ര-നാളികേര ഇറക്കുമതിയുമാണു നാളികേരത്തിന്റെ വിലയിടിവിനുകാരണമായി പറയുന്നത്. റബറിനു പണ്ടേ വിലയില്ല. മറ്റ് ഉത്പന്നങ്ങളുടെ പെട്ടെന്നുള്ള വിലയിടിവുംകൂടിയായപ്പോൾ കർഷക കുടുംബങ്ങൾ വറുതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. എടുത്തപടി, റാസ്, ദിൽപസന്ത്, രാജാപുർ, ഉണ്ട തുടങ്ങി വിവിധയിനം കൊപ്രയ്ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ക്വിന്റലിന് 2500 രൂപയോളം കുറഞ്ഞു. നാളികേരം വെട്ടിതൂക്കത്തിന് കിലോയ്ക്ക് 56 രൂപയുണ്ടായിരുന്നത് 40 ആയും വെള്ളതൂക്കം കിലോയ്ക്ക് 46ൽ നിന്ന് 31 ആയും ഇടിഞ്ഞു. വർഷത്തിൽ 5000 നാളികേരം ലഭിച്ചിരുന്ന തോട്ടങ്ങളിൽ ഇപ്പോൾ 1500 പോലും ലഭിക്കുന്നില്ല. വിലയില്ലാത്തതിനാൽ വളം ചെയ്യാത്തതും രോഗബാധയും ഉത്പാദനം…
Read MoreCategory: Business
തിരിച്ചടിക്കു യൂറോപ്പ്
ന്യൂയോർക്ക്/ബ്രസൽസ്: വാണിജ്യയുദ്ധം ഉറപ്പായി. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറക്കുമതിക്കു ചുങ്കം ചുമത്തിയാൽ അമേരിക്കൻ ഉത്പന്നങ്ങൾക്കു ചുങ്കം ചുമത്താൻ യൂറോപ്യൻ യൂണിയൻ (ഇയു) ഒരുങ്ങുന്നു. ഷർട്ട്, ജീൻസ്, കോസ്മെറ്റിക് സാമഗ്രികൾ, മോട്ടോർ സൈക്കിൾ, ഉല്ലാസനൗക, ഓറഞ്ച് ജ്യൂസ്, ബൂർബൺ വിസ്കി, ചോളം, സ്റ്റീൽ തുടങ്ങിയ സാധനങ്ങൾക്ക് 25 ശതമാനം ചുങ്കം ചുമത്താനാണ് ഇയു ഒരുങ്ങുന്നത്. തിങ്കളാഴ്ച ഇതെപ്പറ്റി ഇയു പ്രതിനിധികൾ ബ്രസൽസിൽ ചർച്ച നടത്തി. 350 കോടി ഡോളർ (22,750 കോടി രൂപ) വിലയ്ക്കുള്ള ഇറക്കുമതിക്കാണ് ഇയു ഇപ്പോൾ ചുങ്കം ആലോചിക്കുന്നത്. ഇന്ന് ഇതേപ്പറ്റി ഔപചാരിക തീരുമാനം ഉണ്ടായേക്കും.ഉരുക്കിന് 25ഉം അലുമിനിയത്തിനു പത്തും ശതമാനം ചുങ്കമാണു ട്രംപ് നിർദേശിച്ചത്. അതിനുള്ള ഉത്തരവ് ഈയാഴ്ച ഇറങ്ങും. ചുങ്കം അമേരിക്കയുടെ അയൽക്കാരായ കാനഡയെയും മെക്സിക്കോയെയുമാണ് ഏറെ ബാധിക്കുക. അമേരിക്കയുടെ സ്റ്റീൽ ഇറക്കുമതിയിൽ 16 ശതമാനം കാനഡയിൽനിന്നാണ്. ചൈനയിൽനിന്നുള്ളതു രണ്ടു ശതമാനമേ…
Read Moreബാങ്കുകളെപ്പറ്റി ആശങ്ക; സൂചികകൾ ഇടിഞ്ഞു
മുംബൈ: ബാങ്കിംഗ് മേഖലയിൽനിന്നു കൂടുതൽ മോശപ്പെട്ട വാർത്തകൾ വരുമെന്ന ആശങ്ക ഓഹരികന്പോളത്തെ വീണ്ടും താഴ്ത്തി. സെൻസെക്സും നിഫ്റ്റിയും മൂന്നു മാസത്തിനുള്ളിലെ ഏറ്റവും താണ നിലവാരത്തിലെത്തി. ഇന്നലെ തുടക്കത്തിൽ ഗണ്യമായി ഉയർന്നശേഷമായിരുന്നു തകർച്ച. അവസാനത്തേ ഒരു മണിക്കൂറിൽ സെൻസെക്സ് നാനൂറു പോയിന്റ് നഷ്ടപ്പെടുത്തി. ഏഷ്യൻ- യൂറോപ്യൻ വിപണികളിൽ കണ്ട ഉണർവ് ഇന്ത്യൻ വിപണിക്കു നിലനിർത്താനായില്ല. ബാങ്കുകളെപ്പറ്റിയായിരുന്നു പ്രധാന ആശങ്ക. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ബാങ്കുകളെ ഒരേ പോലെ വിറ്റൊഴിയുകയാണു നിക്ഷേപകർ. ബാങ്ക് ഓഹരികൾ മൂന്നു ശതമാനം വരെ താണു.സെൻസെക്സ് ഇന്നലെ 429.58 പോയിന്റ് (1.27 ശതമാനം) താണ് 33,317.20ൽ ക്ലോസ് ചെയ്തു. അഞ്ചു ദിവസം കൊണ്ടു സെൻസെക്സ് 1,129 പോയിന്റ് നഷ്ടപ്പെടുത്തി.നിഫ്റ്റി 109.6 പോയിന്റ് (1.06 ശതമാനം) താണ് 10,249.25ൽ ക്ലോസ് ചെയ്തു.
Read Moreകമ്പോളങ്ങളിൽ ഇടിവു തുടരുന്നു
മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട വാണിജ്യയുദ്ധം എന്ന ശരത്തിന്റെ മൂർച്ചയിൽ ആഗോള കമ്പോളങ്ങളിൽ ഉലച്ചിൽ തുടരുന്നു. ഇന്ത്യൻ ഓഹരിസൂചികകളായ സെൻസെക്സിലും നിഫ്റ്റിയിലും ഇന്നലെയും ഇടിവു തുടർന്നു. സെൻസെക്സ് 300.16 പോയിന്റ് ഇടിഞ്ഞ് 33,746.78ലും നിഫ്റ്റി 99.50 പോയിന്റ് ഇടിഞ്ഞ് 10,358.85ലും വ്യാപാരം അവസാനിപ്പിച്ചു. ബോംബെ ഓഹരിസൂചിക രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ. ഡോണൾഡ് ട്രംപ് സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് നികുതി ഉയർത്തിയതാണ് ആഗോളവ്യാപകമായി കമ്പോളങ്ങളിൽ പ്രതിഫലിച്ചത്. കൂടാതെ ഇന്ത്യയിലെ സേവനമേഖലയിലെ വളർച്ച ഫെബ്രുവരിയിൽ കുറഞ്ഞതും നിക്ഷേപകരെ വില്പനക്കാരാക്കി. നിക്കീ ഇന്ത്യ സർവീസസ് ബിസിനസ് ആക്ടിവിറ്റി ഇൻഡക്സ് ജനുവരിയിൽ 51.7 ശതമാനമുണ്ടായിരുന്നത് ഫെബ്രുവരി 47.8 ശതമാനത്തിലേക്കു താഴ്ന്നു. 2017 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സൂചിക ഇപ്പോൾ. മെറ്റൽ സ്ഥാപനങ്ങളുടെ ഓഹരികൾക്കാണ് ഇടിവു നേരിട്ടത്. എൻഎംഡിസി 5.85 ശതമാനം, നാഷണൽ അലുമിനിയം 4.98…
Read Moreചൈനയുടെ വളർച്ചാലക്ഷ്യം 6.5 ശതമാനം
ബെയ്ജിംഗ്: 2018 സാന്പത്തികവർഷത്തെ വളർച്ചാലക്ഷ്യം ചൈന പ്രഖ്യാപിച്ചു. ബെയ്ജിംഗിൽ നടന്നുവരുന്ന പതിമ്മൂന്നാമത് നാഷണൽ പീപ്പിൾസ് കോൺഗ്രസിലാണ് സർക്കാരിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചത്. 6.5 ശതമാനമാണ് ഈ വർഷത്തെ വളർച്ചാലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാന്പത്തികശക്തിയായ ചൈനയുടെ 2017ലെ വളർച്ച 6.9 ശതമാനമായിരുന്നു. സാന്പത്തിക പ്രതിസന്ധി മൂലം ഈ വർഷം 6.5 ശതമാനമാക്കി താഴ്ത്തി നിശ്ചയിക്കുകയായിരുന്നു. ജിഡിപി കൂടാതെ ചൈനയുടെ ഉപഭോക്തൃ വിലസൂചിക മൂന്നു ശതമാനമാക്കി നിർത്താനും നഗരങ്ങളിൽ 1.1 കോടി തൊഴിലുകൾ സൃഷ്ടിച്ച് ഉയർന്നുവരുന്ന തൊഴിലില്ലായ്മ പിടിച്ചുനിർത്താനും ലക്ഷ്യമുണ്ട്.
Read Moreവിലക്കുറവിന്റെ ദൈന്യത്തിൽ കുരുമുളകും നാളികേരവും
വിപണി വിശേഷം / കെ.ബി. ഉദയഭാനു കുരുമുളക് ഇറക്കുമതിക്ക് ഇടയിൽ രഹസ്യമായി വെള്ള കുരുമുളകും (വൈറ്റ് പെപ്പർ) വ്യവസായികൾ ഇറക്കുമതി നടത്തി. ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയർന്നത് നാളികേരോത്പന്നങ്ങളുടെ വില ത്തകർച്ചയ്ക്ക് കാരണമായി. സീസണ് അവസാനിക്കും മുന്പേ ഏലക്ക കൊത്തിപ്പെറുക്കാൻ കയറ്റുമതിക്കാർ രംഗത്ത്. യെന്നിന്റെ മൂല്യം ഉയർന്നത് ടോക്കോമിൽ റബറിന്റെ മുന്നേറ്റത്തിനു തടസമായി. ആഭരണകേന്ദ്രങ്ങളിൽ സ്വർണ വില ചാഞ്ചാടി. കുരുമുളക് ഇന്ത്യൻ കുരുമുളകുവിപണിയുടെ തലയിലെഴുത്തുമാറി മാറിയുകയാണ്. കർഷകരുടെയും കയറ്റുമതിക്കാരുടെയും നിയന്ത്രണത്തിൽ കാലാകാലങ്ങളായി നീങ്ങിയിരുന്ന വിപണിയെ ഇറക്കുമതി ലോബി അവരുടെ വരുതിയിലാക്കി. വിളവെടുപ്പുവേളയിൽ കയറ്റുമതിക്കാരുടെയും ഓഫ് സീസണിൽ കർഷകരുടെയും നിയന്ത്രണത്തിലായിരുന്ന ഇന്ത്യൻ കുരുമുളകു വിപണിയുടെ ദിശയിപ്പോൾ നിശ്ചയിക്കുന്നത് ഇറക്കുമതിലോബിയാണ്. വിദേശ കുരുമുളകു മൂല്യം വർധിത ഉത്പ്ന്നമാക്കാൻ എത്തിച്ച ശേഷം പലരും ചരക്ക് ആഭ്യന്തര മാർക്കറ്റിൽ മറിച്ചുവില്പന നടത്തുകയാണെന്ന ആക്ഷേപങ്ങൾ ശരിവയ്ക്കും വിധം ഉത്പന്നവില ആടി യുലയുകയാണ്. ഇറക്കുമതി ചരക്ക് 120…
Read Moreമുന്നേറ്റം കൊതിച്ച് ഓഹരിവിപണി
ഓഹരി അവലോകനം/ സോണിയ ഭാനു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലത്തിന്റെ പ്രതിഫലനം ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഓഹരി വിപണി. അനുകൂല വാർത്തകൾ ഫണ്ടുകളെ വിപണിയിലേക്കടുപ്പിച്ചാൽ സെൻസെക്സും നിഫ്റ്റിയും ഒരു കുതിച്ചു ചാട്ടം നടത്താമെങ്കിലും മുന്നേറ്റം താത്കാലികമായിരിക്കുമെന്ന നിലപാടിലാണ് ഉൗഹക്കച്ചവടക്കാർ. ബോംബെ സെൻസെക്സ് 95 പോയിന്റും നിഫ്റ്റി 32 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. വിദേശ ഫണ്ടുകൾ വില്പനയ്ക്കു കാണിക്കുന്ന ഉത്സാഹം തുടരുകയാണ്. അതേസമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപ താത്പര്യം ഇരട്ടിപ്പിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഹോളി പ്രമാണിച്ച് ഇടപാടുകൾ നാലുദിവസങ്ങളിലേക്ക് ഒതുങ്ങിയിട്ടും ആഭ്യന്തര ഫണ്ടുകൾ 4049.72 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശഫണ്ടുകൾ 2534.2 കോടി രൂപയുടെ വില്പന നടത്തി. ഇന്ത്യൻ മാർക്കറ്റിലെ നിക്ഷേപ മനോഭാവത്തിൽ വിദേശ ഓപ്പറേറ്റർമാർ മാറ്റം വരുത്തുന്നതായി വേണം വിലയിരുത്താൻ. ഫണ്ടുകൾ നിക്ഷേപം തിരിച്ചുപിടിക്കാൻ നടത്തിയ നീക്കം ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കുമേൽ സമ്മർദമുളവാക്കി.…
Read Moreവാണിജ്യയുദ്ധം തുടങ്ങി
വാഷിംഗ്ടൺ/ടോക്കിയോ/സിഡ്നി: വാണിജ്യയുദ്ധം ആരംഭിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധത്തിലെ ആദ്യ വെടി പൊട്ടിച്ചു. സ്റ്റീൽ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഇറക്കുമതിക്ക് 10 ശതമാനവും ചുങ്കം ചുമത്തുമെന്നു ട്രംപ് പ്രഖ്യാപിച്ചു. ഉത്തരവ് അടുത്തയാഴ്ച പുറത്തിറക്കും. ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നു വ്യാഴാഴ്ച അമേരിക്കൻ ഓഹരി വിപണി കുത്തനേ ഇടിഞ്ഞു. വെള്ളിയാഴ്ച ചൈന ഒഴികെയുള്ള ഏഷ്യൻ കന്പോളങ്ങളിലും ഇടിവായിരുന്നു. ഡോളറിന്റെ നിരക്കും താണു. ഇന്ത്യൻ കന്പോളങ്ങൾ അവധിയായിരുന്നു. എങ്കിലും സിംഗപ്പൂരിൽ ഇന്ത്യയുടെ നിഫ്റ്റിയുടെ അവധിവ്യാപാരം നടന്നത് വ്യാഴാഴ്ചത്തെ നിഫ്റ്റി ക്ലോസിംഗിലും 170 പോയിന്റ് താഴെയാണ്. ഇന്നലെ യൂറോപ്യൻ വിപണികളും രണ്ടു ശതമാനം വരെ താണു. ക്രൂഡ് ഓയിൽ വിലയിലും ഗണ്യമായ ഇടിവുണ്ടായി. ആശങ്ക എങ്ങും അമേരിക്കൻ നടപടി വാണിജ്യയുദ്ധത്തിന്റെ കാഹളമായി. ഇതിനു മറുപടിയായി മറ്റു രാജ്യങ്ങൾ അമേരിക്കൻ സാധനങ്ങളുടെ ഇറക്കുമതിക്കു ചുങ്കം ചുമത്തുകയോ ഉള്ള ചുങ്കം കൂട്ടുകയോ ചെയ്യും.…
Read Moreഇ-വാലറ്റുകളിലെ കെവൈസി; കലിപ്പടക്കാനാവാതെ ജനം
ഇന്ത്യയിലെ ഡിജിറ്റൽ വാലറ്റ് ഉപയോക്താക്കളുടെ കലിപ്പ് തീരണില്ല. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപേക്ഷിക്കുകയാണെന്ന ഭീഷണിയിലാണ് ഉപയോക്താക്കളിൽ പലരും. ഫെബ്രുവരിയിലെ അവസാന ദിവസത്തിനു മുകളിൽ ഡിജിറ്റൽ വാലറ്റുകളിൽ കെവൈസി വിവരങ്ങൾ നല്കണമെന്നായിരുന്നു റിസർവ് ബാങ്കിന്റെ നിർദേശം. അത് പാലിക്കാത്തവർക്കാണ് ഈ മാസം ഒന്നു മുതൽ തങ്ങളുടെ വാലറ്റുകൾ ഉപയോഗിക്കാൻ കഴിയാതെവന്നത്. പേടിഎം, മൊബിക്വിക്ക്, ഒല മണി, ഫ്രീ ചാർജ് തുടങ്ങി പ്രമുഖ ഡിജിറ്റൽ പേമെന്റ് അഥവാ പ്രീപെയ്ഡ് വാലറ്റുകളിലെല്ലാം കെവൈസി (നോ യുവർ കസ്റ്റമർ) വിവരങ്ങൾ നല്കാത്തവർക്ക് ഉപയോഗിക്കാനുള്ള അനുമതിയില്ല. റിസേർച്ചർമാരുടെ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് ഡിജിറ്റൽ പേമെന്റ് സംവിധാനം ഉപയോഗിക്കുന്നവരിൽ പത്തിൽ എട്ടു പേരും കെവൈസി വിവരങ്ങൾ നല്കിയിട്ടില്ല. ഏതാനും മാസങ്ങളായി രാജ്യത്തെ ഡിജിറ്റൽ പേമെന്റ് ഇടപാടുകളുടെ മൂല്യവും എണ്ണവും ഏറിവരുന്ന പ്രവണതയായിരുന്നു. 2017 ഡിസംബറിൽ 12,568 കോടി രൂപയുടെ ഇടപാടുകൾ ഡിജിറ്റൽ പേമെന്റ് സംവിധാനത്തിലൂടെ നടന്നിട്ടുണ്ട്. അതേസമയം, കെവൈസി…
Read Moreഇന്ത്യൻ ശതകോടീശ്വരർ
ശതകോടീശ്വരരുടെ ഹാരുൺ പട്ടികയിൽ ഇടം നേടിയ പത്ത് ഇന്ത്യക്കാർ. ഇന്ത്യൻ റാങ്ക് (ബ്രാക്കറ്റിൽ ആഗോള റാങ്ക്), പേര്, അറ്റസന്പത്ത് കോടി രൂപയിൽ, മുഖ്യ കന്പനി എന്ന ക്രമത്തിൽ 1 (19) മുകേഷ് അംബാനി 2,86,600 റിലയൻസ് 2 (65) ലക്ഷ്മി മിത്തൽ 1,17,600 ആർസെലോർ മിത്തൽ 3 (87) ദിലീപ് ഷംഗ്വി 96,200 സൺ ഫാർമ 4 (98) ശിവ് നാടാർ 89,600 എച്ച്സിഎൽ 5 (98) ഗൗതം അഡാനി 89,600 അഡാനി എന്റർപ്രൈസസ് 6 (127) സൈറസ് പൂനവാല 76,800 സിറം 7 (127) അസിം പ്രേംജി 76,800 വിപ്രോ 8 (127) ആചാര്യ ബാലകൃഷ്ണ 76,800 പതഞ്ജലി ആയൂർവേദ 9 (150) ഉദയ് കൊട്ടക് 70,400 കൊട്ടക് മഹീന്ദ്ര 10 (150) സാവിത്രി ജിൻഡലും കുടുംബവും 70,400 ജെഎസ്ഡബ്ല്യു സ്റ്റീൽ നൂറുകോടി ഡോളറിലേറെ സന്പത്തുള്ള…
Read More