വിലക്കുറവിന്‍റെ ദൈന്യത്തിൽ കുരുമുളകും നാളികേരവും

വിപണി വിശേഷം / കെ.ബി. ഉദയഭാനു

കു​​രു​​മു​​ള​​ക് ഇ​​റ​​ക്കു​​മ​​തി​​ക്ക് ഇ​​ട​​യി​​ൽ ര​​ഹ​​സ്യ​​മാ​​യി വെ​​ള്ള കു​​രു​​മു​​ള​​കും (വൈ​​റ്റ് പെ​​പ്പ​​ർ) വ്യ​​വ​​സാ​​യി​​ക​​ൾ ഇ​​റ​​ക്കു​​മ​​തി ന​​ട​​ത്തി. ഭ​​ക്ഷ്യ​​യെ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ഉ​​യ​​ർ​​ന്ന​​ത് നാ​​ളി​​കേ​​രോ​ത്പന്ന​​ങ്ങ​​ളു​​ടെ വി​​ല ത്തക​​ർ​​ച്ച​​യ്ക്ക് കാ​​ര​​ണ​​മാ​​യി. സീ​​സ​​ണ്‍ അ​​വ​​സാ​​നി​​ക്കും മു​​ന്പേ ഏ​​ല​​ക്ക കൊ​​ത്തി​​പ്പെറു​​ക്കാ​​ൻ ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ രം​​ഗ​​ത്ത്. യെ​​ന്നി​​ന്‍റെ മൂ​​ല്യം ഉ​​യ​​ർ​​ന്ന​​ത് ടോ​​ക്കോ​​മി​​ൽ റ​​ബ​​റി​​ന്‍റെ മു​​ന്നേ​​റ്റ​​ത്തി​​നു ത​​ട​​സ​​മാ​​യി. ആ​​ഭ​​ര​​ണകേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സ്വ​​ർ​​ണ വി​​ല ചാ​​ഞ്ചാ​​ടി.

കുരുമുളക്

ഇ​​ന്ത്യ​​ൻ കു​​രു​​മു​​ള​​കുവി​​പ​​ണി​​യു​​ടെ തലയി​ലെ​ഴു​ത്തുമാ​​റി മാ​​റി​​യു​​ക​​യാ​​ണ്. ക​​ർ​​ഷ​​ക​​രു​​ടെ​​യും ക​​യ​​റ്റു​​മ​​തി​​ക്കാ​​രു​​ടെ​​യും നി​​യ​​ന്ത്ര​​ണത്തി​​ൽ കാ​​ലാ​​കാ​​ല​​ങ്ങ​​ളാ​​യി നീ​​ങ്ങിയിരു​​ന്ന വി​​പ​​ണി​​യെ ഇ​​റ​​ക്കു​​മ​​തി ലോ​​ബി അ​​വ​​രു​​ടെ വ​​രു​​തി​​യി​​ലാ​​ക്കി.

വി​​ള​​വെ​​ടു​​പ്പുവേ​​ള​​യി​​ൽ ക​​യ​​റ്റു​​മ​​തി​​ക്കാ​​രു​​ടെ​​യും ഓ​​ഫ് സീ​​സ​​ണി​​ൽ ക​​ർ​​ഷ​​ക​​രു​​ടെ​​യും നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​യി​​രു​​ന്ന ഇ​​ന്ത്യ​​ൻ കു​​രു​​മു​​ള​​കു വി​​പ​​ണി​​യു​​ടെ ദി​​ശ​​യി​​പ്പോ​​ൾ നി​​ശ്ച​​യി​​ക്കു​​ന്ന​​ത് ഇ​​റ​​ക്കു​​മ​​തിലോ​​ബി​​യാ​​ണ്. വി​​ദേ​​ശ കു​​രു​​മു​​ള​​കു മൂ​​ല്യം വ​​ർ​​ധി​​ത ഉ​ത്​​പ്ന്ന​​മാ​​ക്കാ​​ൻ എ​​ത്തി​​ച്ച ശേ​​ഷം പ​​ല​​രും ച​​ര​​ക്ക് ആ​​ഭ്യ​​ന്ത​​ര മാ​​ർ​​ക്ക​​റ്റി​​ൽ മ​​റി​​ച്ചുവി​​ല്പ​ന ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന ആ​​ക്ഷേ​​പ​​ങ്ങ​​ൾ ശ​​രി​​വ​​യ്ക്കും വി​​ധ​​ം ഉ​ത്​​പ​ന്നവി​​ല ആ​​ടി യുല​​യു​​ക​​യാ​​ണ്.

ഇ​​റ​​ക്കു​​മ​​തി ച​​ര​​ക്ക് 120 ദി​​സ​​ത്തി​​നുശേ​​ഷം മൂ​​ല്യ വ​​ർ​​ധി​​ത ഉ​​ത്പ​ന്ന​​മാ​​ക്കി തി​​രി​​ച്ചു ഷി​​പ്മെ​​ന്‍റ ന​​ട​​ത്തി​​യാ​​ൽ മ​​തി. മെ​​യ്ക്ക് ഇ​​ൻ ഇ​​ന്ത്യ പ്ര​​കാ​​ര​​മാ​​വു​​ന്പോ​​ൾ അ​​ഞ്ച് ശ​​ത​​മാ​​നം പ്ര​​ത്യേ​​ക സാ​​ന്പ​​ത്തി​​ക സ​​ഹാ​​യ​​വും വ്യ​​വ​​സാ​​യി​​ക​​ൾ​​ക്ക് കേ​​ന്ദ്ര​​ത്തി​​ൽ​നി​​ന്നു ല​​ഭി​​ക്കും.

രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ൽ ഇ​​ന്ത്യ​​ൻ വി​​ല ട​​ണ്ണി​​ന് 6250-6500 ഡോ​​ള​​ർ. അ​​തേ സ​​മ​​യം പ​​ല രാ​​ജ്യ​​ങ്ങ​​ളും 3000-35000 ഡോ​​ള​​റി​​നുവ​​രെ ച​​ര​​ക്ക് ക​​യ​​റ്റു​​മ​​തി ന​​ട​​ത്തു​​ന്നു​​ണ്ട്. താ​​ഴ്ന്ന വി​​ല​​യ്ക്കു ല​​ഭി​​ക്കു​​ന്ന മു​​ള​​കെത്തി​​ച്ച് ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽ വി​​ല്​​പ​​ന ന​​ട​​ത്തു​​ക​​യും പി​​ന്നീ​​ട് റീ ​​ഷി​​പ്മെ​​ന്‍റ് ന​​ട​​ത്തി​​യു​​മാ​​ണ് ലാ​​ഭം ഇ​​ര​​ട്ടി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​തി​​നി​​ട​​യി​​ൽ ഞെ​​രി​​ഞ്ഞമ​​രു​​ന്ന​​ത് ന​​മ്മു​​ടെ ക​​ർ​​ഷ​​ക കുടും​​ബ​​ങ്ങ​​ളാ​​ണ്. വി​​ല​​ത്തക​​ർ​​ച്ച​​യി​​ൽ ഉ​​ത്പ​​ന്നം ആ​​ടിയുല​​യു​​ന്പോ​​ഴും വ്യ​​വ​​സാ​​യ ലോ​​ബി ഇ​​റ​​ക്കു​​മ​​തി യ​​ഥേഷ്ടം തു​​ട​​രു​​ക​​യാ​​ണ്.

ശ്രീ​​ല​​ങ്ക, വി​​യറ്റ്നാം എ​​ന്നീ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് പു​​റ​​മേ ബ്ര​​സീ​​ലി​​യ​​ൻ കു​​രു​​മു​​ള​​കും അ​​വ​​ർ ഇ​​ന്ത്യ​​യി​​ൽ എ​​ത്തി​​ച്ചു. ഒ​​ടു​​വി​​ൽ ബ്ര​​സീ​​ലി​​യ​​ൻ വൈ​​റ്റ് പെ​​പ്പ​​റും എ​​ത്തി​​ച്ച​​താ​​യാ​​ണ് ര​​ഹ​​സ്യവി​​വ​​രം. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ ഒ​​രു തു​​റ​​മു​​ഖ​​ത്ത് പ​​തി​​ന​​ഞ്ച് ക​​ണ്ടെ​​യ്ന​​ർ വെ​​ള്ള ക്കുരു​​മു​​ള​​ക് ഇ​​റ​​ക്കു​​മ​​തി ന​​ട​​ത്തി​​യാ​​യി അ​​റി​​യു​​ന്നു. ഇ​​തി​​ൽ പ​​കു​​തി ക്ലി​​യ​​റി​​ംഗ് ക​​ഴി​​ഞ്ഞ് തു​​റ​​മു​​ഖം വി​​ട്ട​​താ​​യും അ​​റി​​യു​​ന്നു.

വെ​​ള്ളക്കുരു​​മു​​ള​​ക് ഉ​​ത്​​പാ​​ദി​​പ്പി​​ക്കാ​​ൻ സ്പൈ​​സ​​സ് ബോ​​ർ​​ഡ് ഒ​​രു വ​​ശ​​ത്ത് ക​​ർ​​ഷ​​ക​​രെ പ്രോ​​ത്സാഹി​​പ്പി​​ക്കു​​ന്നു​​ണ്ട്. മ​​ഴ​​യു​​ടെ അ​​ഭാ​​വം മു​​ലം ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ൽ ഇ​​ക്കു​​റി ഉ​ത്​​പാ​​ദ​​നം നേ​​ര​​ത്തെ ക​​ണ​​ക്കാ​​ക്കി​​യ​​തി​​നേക്കാ​​ൾ കു​​റ​​യു​​മെ​​ന്നാ​​ണ് കാ​​ർ​​ഷി​​ക മേ​​ഖ​​ല​​ക​​ളി​​ൽനി​​ന്നു​​ള്ള വി​​വ​​രം. തെ​​ക്ക​​ൻ ജി​​ല്ല​​ക​​ളി​​ൽ​നി​​ന്ന് കൊ​​ച്ചി​​ലേ​​ക്ക് ഇ​​ക്കു​​റി കാ​​ര്യ​​മാ​​യി മു​​ള​​കെത്തി​​യി​​ല്ല. ഹൈ​​റേ​​ഞ്ചി​​ലും വ​​യ​​നാ​​ട്ടി​​ലും വി​​ള​​വെ​​ടു​​പ്പ് ഉൗ​​ർ​​ജി​​ത​​മാ​​യെ​​ങ്കി​​ലും വി​​ല്​​പ​ന സ​​മ്മ​​ർ​​ദ​മി​​ല്ല. ക​​ർ​​ണാ​​ട​​ക​​ത്തി​​ലും വി​​ള​​വെ​​ടു​​പ്പ് പു​​രോ​​ഗ​​മി​​ക്കു​​ന്നുണ്ട്. അ​​ണ്‍ ഗാ​​ർ​​ബി​​ൾ​​ഡ് കു​​രു​​മു​​ള​​ക് വി​​ല 39,000 രൂ​​പ​​യി​​ൽനി​​ന്ന് 37,400 ലേ​​ക്ക് ഇ​​ടി​​ഞ്ഞു. ഗാ​​ർ​​ബി​​ൾ​​ഡ് മു​​ള​​ക് വി​​ല 39,400 രൂ​​പ.

നാ​ളി​കേ​രം

നാ​​ളി​​കേ​​രോ​​ത്​​പന്ന​​ങ്ങ​​ൾ​​ക്കു പതർച്ച.റിക്കാ​​ർ​​ഡ് ത​​ല​​ത്തി​​ൽ ആ​​ഴ്ചക​​ളോ​​ളം നീ​​ങ്ങി​​യ വെ​​ളി​​ച്ചെ​​ണ്ണ​​യ്ക്ക് പെ​​ടു​​ന്ന​​നെ കാ​​ലി​​ട​​റി. വെ​​ളി​​ച്ചെ​​ണ്ണ വി​​ല ക്വി​​ന്‍റ​​ലി​​ന് 1300 രൂ​​പ ഇ​​ടി​​ഞ്ഞ​​ത് മി​​ല്ല​​കാ​​രെ കൊ​​പ്ര സം​​ഭ​​ര​​ണ​​ത്തി​​ൽനി​​ന്ന് പി​​ൻ​​തി​​രി​​പ്പി​​ച്ചു. വ്യ​​വ​​സാ​​യി​​ക​​ൾ കൊ​​പ്ര ശേ​​ഖ​​രി​​ക്കു​​ന്ന​​ത് നി​​യ​​ന്ത്രി​​ച്ച​​ത് കാ​​ർ​​ഷി​​കമേ​​ഖ​​ല​​യ്ക്കു തി​​രി​​ച്ച​​ടി​​യാ​​യി. ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ലും ന​​ഗ​​ര​​ങ്ങ​​ളി​​ലും നാ​​ളി​​കേ​​ര വി​​ള​​വെ​​ടു​​പ്പ് വ്യാ​​പ​​ക​​മാ​​യ​​തി​​നാ​​ൽ പ​​ച്ച​​ത്തേ​​ങ്ങ​​യും കൊ​​പ്ര​​യും ഇ​​പ്പോ​​ൾ വി​​ൽ​​പ്പ​​ന​​യ്ക്ക് ഇ​​റ​​ങ്ങു​​ന്നു​​ണ്ട്. കൊ​​പ്ര 12,650ൽനി​​ന്ന് 11,730 ലേ​​ക്ക് ഇ​​ടി​​ഞ്ഞു. വി​​ദേ​​ശ ഭ​​ക്ഷ്യ​​യെ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ഉ​​യ​​ർ​​ന്ന​​തും വെ​​ളി​​ച്ചെ​​ണ്ണയ്ക്ക് പ്ര​​ഹ​​ര​​മാ​​യി.

 

ഇ​​തി​​നി​​ടെ എ​​ണ്ണ ക്കു​​രു ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ശ്വാ​​സം പ​​ക​​രാ​​ൻ കേ​​ന്ദ്രം വാ​​രാ​​വ​​സാ​​നം പാം ​​ഓ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി ഡ്യു​​ട്ടി ഉ​​യ​​ർ​​ത്തി. ക്രൂ​​ഡ് പാമോയി​​ലി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി നി​​കു​​തി 30 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 44 ശ​​ത​​മാ​​നാ​​മാ​​ക്കി. ശു​​ദ്ധീ​​ക​​രി​​ച്ച പാം ​​ഓ​​യി​​ന്‍റെ തീ​​രു​​വ 40 ൽ ​​നി​​ന്ന് 54 ശ​​ത​​മാ​​ന​​മാ​​ക്കി. മ​​ലേ​​ഷ്യ ക​​യ​​റ്റു​​മ​​തി ഡ്യൂട്ടി കു​​റ​​ച്ച​​താ​​ണ് ജ​​നു​​വ​​രി-​​ഫെ​​ബ്രു​​വ​​രി​​യി​​ൽ ഭ​​ക്ഷ്യ​​യെ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ഉ​​യ​​രാ​​ൻ കാ​​ര​​ണം.

ഏ​ലം

പ​​ക​​ൽ താ​​പ​​നി​​ല ഉ​​യ​​ർ​​ന്ന​​തോ​​ടെ ഏ​​ല​​ത്തോ​​ട്ട​​ങ്ങ​​ളി​​ൽനി​​ന്ന് ഉ​​ത്പാ​​ദ​​ക​​ർ പി​​ന്നോ​​ക്കം വ​​ലി​​ഞ്ഞു. വേ​​ന​​ൽ മ​​ഴ അ​​നു​​ഭ​​വ​​പ്പെ​​ട്ടാ​​ൽ വി​​ള​​വെ​​ടു​​പ്പു തു​​ട​​രാ​​നാ​​വു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ഒ​​രു വി​​ഭാ​​ഗം ക​​ർ​​ഷ​​ക​​ർ. എ​​ന്നാ​​ൽ മ​​ഴ​​യു​​ടെ വ​​ര​​വ് ഏ​​പ്രി​​ൽ അ​​വ​​സാ​​ന​​ത്തി​​ലേ​​ക്കു നീ​​ളു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാവി​​ഭാ​​ഗ​​ത്തി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ.

ലേ​​ലകേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ച​​ര​​ക്ക് വ​​ര​​വ് ചു​​രു​​ങ്ങി​​യ​​ത് വാ​​ങ്ങ​​ലു​​ക​​രെ അ​​സ്വ​​സ്ഥരാ​​ക്കി. ഏ​​ല​​ക്ക​​യു​​ടെ ല​​ഭ്യ​​ത ഉ​​റ​​പ്പുവ​​രു​​ത്താ​​ൻ വി​​ല ഉ​​യ​​ർ​​ത്തി​​യും അ​​വ​​ർ ച​​ര​​ക്ക് സം​​ഭ​​രി​​ച്ചു. വാ​​രാ​​ന്ത്യം മി​​ക​​ച്ച​​യി​​ന​​ങ്ങ​​ൾ കി​​ലോ 1246 രൂ​​പ​​യി​​ലാ​​ണ്. വി​​ദേ​​ശവി​​പ​​ണി​​ക​​ളി​​ൽനി​​ന്നും ഏ​​ല​​ത്തി​​ന് അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളു​​ണ്ട്.

റ​ബ​ർ

ചൈ​​നീ​​സ് വ്യ​​വ​​സാ​​യി​​ക​​ൾ അ​​ന്താ​​രാ​​ഷ്‌ട്ര റ​​ബ​​ർ മാ​​ർ​​ക്ക​​റ്റി​​ൽ തി​​രി​​ച്ചെ​​ത്തി​​യെ​​ങ്കി​​ലും ഉ​​ത്പാ​​ദ​​നരാ​​ജ്യ​​ങ്ങ​​ളി​​ൽ ഷീ​​റ്റ്‌വി​​ല ഏ​​താ​​ണ്ട് സ്റ്റെ​​ഡി​​യാ​​ണ്. ചൈ​​ന​​യു​​ടെ തി​​രി​​ച്ചുവ​​ര​​വി​​നെ ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ൾ ഏ​​റെ പ്ര​​തീ​​ക്ഷ​​യോ​​ടെ​​യാ​​ണു വീ​​ക്ഷി​​ച്ച​​ത്. ഇ​​തി​​നി​​ടെ ജാ​​പ്പ​​നീ​​സ് നാ​​ണ​​യ​​മാ​​യ യെ​​ന്നി​​ന്‍റെ മു​​ല്യം വ​​ർ​​ധി​​ച്ച​​ത് നി​​ക്ഷേ​​പ​​ക​​രെ ടോ​​ക്കോ​​മി​​ൽനി​​ന്നു പി​​ൻ​​തി​​രി​​പ്പി​​ച്ചു. കി​​ലോ 190 യെ​​ന്നി​​ൽ നീ​​ങ്ങു​​ന്ന റ​​ബ​​റി​​ന് 200 ലെ ​​പ്ര​​തി​​രോ​​ധം ഇ​​നി​​യും മ​​റി​​ക​​ട​​ക്കാ​​നാ​​യി​​ട്ടി​​ല്ല. ഈ ​​മാ​​സം 214 യെ​​ന്നി​​ലേ​​യ്ക്ക് ഉ​​യ​​രാ​​ൻ ശ്ര​​മം ന​​ട​​ത്താം.

വ​​ര​​ണ്ട കാ​​ലാ​​വ​​സ്ഥ​​യെത്തുട​​ർ​​ന്ന് നി​​ർ​​ത്തി​​വച്ച റ​​ബ​​ർ ടാ​​പ്പി​​ംഗ് സം​​സ്ഥാ​​ന​​ത്ത് ഇ​​നി​​യും പു​​ന​​രാ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. വേ​​ന​​ൽ മ​​ഴ​​യു​​ടെ വ​​ര​​വ് ഏ​​പ്രി​​ൽ അ​​വ​​സാ​​ന​​ത്തി​​ലേ​​ക്ക് നീ​​ളു​​മെ​​ന്ന കാ​​ലാ​​വ​​സ്ഥാ സൂ​​ച​​ന​​ക​​ൾ ക​​ർ​​ഷ​​ക​​രെ നി​​രാ​​ശ​​രാ​​ക്കും. ഉ​​ത്ത​​രേ​​ന്ത്യ​​ൻ വ്യ​​വ​​സാ​​യി​​ക​​ളും ട​​യ​​ർ ക​​ന്പ​​നി​​ക​​ളും ഷീ​​റ്റി​​ൽ താ​​ത്പ​​ര്യം കാ​​ണി​​ച്ചു. നാ​​ലാം ഗ്രേ​​ഡ് റ​​ബ​​ർ ക്വി​​ന്‍റ​​ലി​​ന് 12,400 രൂ​​പ​​യി​​ൽനി​​ന്ന് 12,550 ലേ​​ക്കു ക​​യ​​റി. അ​​ഞ്ചാം ഗ്രേ​​ഡി​​ന് 200 രൂ​​പ വ​​ർ​​ധി​​ച്ച് 12,300 രൂ​​പ​​യാ​​യി.

മ​ഞ്ഞ​ൾ

മ​​ഞ്ഞ​​ളി​​ന്‍റെ വ​​ര​​വു ശ​​ക്ത​​മാ​​യ​​തോ​​ടെ നി​​ര​​ക്ക് ചെ​​റി​​യ​​തോ​​തി​​ൽ താ​​ഴ്ന്നു. കേ​​ര​​ള​​ത്തി​​ലെ​​യും ത​​മി​​ഴ്നാ​​ട്ടി​​ലെ​​യും വി​​പ​​ണി​​ക​​ളി​​ൽ പു​​തി​​യ മ​​ഞ്ഞ​​ൾ വ​​ര​​വ് ഉ​​യ​​രു​​മെ​​ന്നാ​​ണ് വ്യാ​​പാ​​രി​​ക​​ളു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ. ഉ​​ത്​​പാ​​ദ​​ക​​ർ ച​​ര​​ക്ക് നീ​​ക്കം നി​​യ​​ന്ത്രി​​ച്ചാ​​ൽ വി​​ല​​യി​​ലെ ചാ​​ഞ്ചാ​​ട്ടം പി​​ടി​​ച്ചുനി​​ർ​​ത്താ​​നാ​​വും. കൊ​​ച്ചി​​യി​​ൽ നാ​​ട​​ൻ മ​​ഞ്ഞ​​ൾ 11,500 രൂ​​പ​​യി​​ലും ഈ​​റോ​​ഡ്-​​സേ​​ലം മ​​ഞ്ഞ​​ൾ 8300-8700 രൂ​​പ​​യി​​ലു​​മാ​​ണ്.

സ്വ​ർ​ണം

സ്വ​​ർ​​ണവി​​ല​​യി​​ൽ വീ​​ണ്ടും ചാ​​ഞ്ചാ​​ട്ടം. സം​​സ്ഥാ​​ന​​ത്തെ ആ​​ഭ​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ 22,640 രൂ​​പ​​യി​​ൽ വി​​ൽ​​പ്പ​​ന​​യാ​​രം​​ഭി​​ച്ച പ​​വ​​ൻ തു​​ട​​ക്ക​​ത്തി​​ൽ 22,700 ലേ​​ക്ക് ഉ​​യ​​ർ​​ന്നെ​​ങ്കി​​ലും വാ​​ര​​മ​​ധ്യം പൊ​​ടു​​ന്ന​​നെ 22,520 ലേ​​യ്ക്കു ത​​ള​​ർ​​ന്നു. പി​​ന്നീ​​ട് നി​​ര​​ക്ക് അ​​ൽ​​പ്പം ഉ​​യ​​ർ​​ന്ന് 22,600 രൂ​​പ​​യാ​​യി. ന്യൂ​​യോ​​ർ​​ക്കി​​ൽ ട്രോ​​യ് ഒൗ​​ണ്‍​സ് സ്വ​​ർ​​ണം 1322 ഡോ​​ള​​റി​​ലാ​​ണ്.

Related posts