ചൈനയുടെ വളർച്ചാലക്ഷ്യം 6.5 ശതമാനം

ബെ​യ്ജിം​ഗ്: 2018 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ വ​ള​ർ​ച്ചാ​ല​ക്ഷ്യം ചൈ​ന പ്ര​ഖ്യാ​പി​ച്ചു. ബെ​യ്ജിം​ഗി​ൽ ന​ട​ന്നു​വ​രു​ന്ന പ​തി​മ്മൂന്നാ​മ​ത് നാ​ഷ​ണ​ൽ പീ​പ്പി​ൾസ് കോ​ൺ​ഗ്ര​സി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്. 6.5 ശ​ത​മാ​ന​മാ​ണ് ഈ ​വ​ർ​ഷ​ത്തെ വ​ള​ർ​ച്ചാ​ല​ക്ഷ്യം.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​യ ചൈ​ന​യു​ടെ 2017ലെ ​വ​ള​ർ​ച്ച 6.9 ശ​ത​മാ​ന​മാ​യി​രു​ന്നു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ഈ ​വ​ർ​ഷം 6.5 ശ​ത​മാ​ന​മാ​ക്കി താ​ഴ്ത്തി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു.

ജി​ഡി​പി കൂ​ടാ​തെ ചൈ​ന​യു​ടെ ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക മൂ​ന്നു ശ​ത​മാ​ന​മാ​ക്കി നി​ർ​ത്താ​നും ന​ഗ​ര​ങ്ങ​ളി​ൽ 1.1 കോ​ടി തൊ​ഴി​ലു​ക​ൾ സൃ​ഷ്ടി​ച്ച് ഉ​യ​ർ​ന്നു​വ​രു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ പി​ടി​ച്ചു​നി​ർ​ത്താ​നും ല​ക്ഷ്യ​മു​ണ്ട്.

Related posts