ക​​മ്പോ​​ള​​ങ്ങ​​ളി​​ൽ ഇ​​ടി​​വു തു​​ട​​രു​​ന്നു

മും​​ബൈ: അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് തൊ​​ടു​​ത്തു​​വി​​ട്ട വാ​​ണി​​ജ്യ​​യു​​ദ്ധം എ​​ന്ന ശ​​ര​​ത്തി​​ന്‍റെ മൂ​​ർ​​ച്ച​​യി​​ൽ ആ​​ഗോ​​ള ക​​മ്പോ​​ള​​ങ്ങ​​ളി​​ൽ ഉ​​ല​​ച്ചി​​ൽ തു​​ട​​രു​​ന്നു. ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സി​​ലും നി​​ഫ്റ്റി​​യി​​ലും ഇ​​ന്ന​​ലെ​​യും ഇ​​ടി​​വു തു​​ട​​ർ​​ന്നു. സെ​​ൻ​​സെ​​ക്സ് 300.16 പോ​​യി​​ന്‍റ് ഇ​​ടി​​ഞ്ഞ് 33,746.78ലും ​​നി​​ഫ്റ്റി 99.50 പോ​​യി​​ന്‍റ് ഇ​​ടി​​ഞ്ഞ് 10,358.85ലും ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

ബോം​​ബെ ഓ​​ഹ​​രിസൂ​​ചി​​ക ര​​ണ്ടാ​​ഴ്ച​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​വാ​​ര​​ത്തി​​ലാ​​ണ് ഇ​​പ്പോ​​ൾ. ഡോ​​ണ​​ൾ​​ഡ് ട്രം​​പ് സ്റ്റീ​​ൽ, അ​​ലു​​മി​​നി​​യം ഇ​​റ​​ക്കു​​മ​​തി​​ക്ക് നി​​കു​​തി ഉ​​യ​​ർ​​ത്തി​​യ​​താ​​ണ് ആ​​ഗോ​​ള​​വ്യാ​​പ​​ക​​മാ​​യി ക​​മ്പോ​​ള​​ങ്ങ​​ളി​​ൽ പ്ര​​തി​​ഫ​​ലി​​ച്ച​​ത്.

കൂ​​ടാ​​തെ ഇ​​ന്ത്യ​​യി​​ലെ സേ​​വ​​ന​​മേ​​ഖ​​ല​​യി​​ലെ വ​​ള​​ർ​​ച്ച ഫെ​​ബ്രു​​വ​​രി​​യി​​ൽ കു​​റ​​ഞ്ഞ​​തും നി​​ക്ഷേ​​പ​​ക​​രെ വി​​ല്പ​​ന​​ക്കാ​​രാ​​ക്കി. നി​​ക്കീ ഇ​​ന്ത്യ സ​​ർ​​വീ​​സ​​സ് ബി​​സി​​ന​​സ് ആ​​ക്ടി​​വി​​റ്റി ഇ​​ൻ​​ഡ​​ക്സ് ജ​​നു​​വ​​രി​​യി​​ൽ 51.7 ശ​​ത​​മാ​​ന​​മു​​ണ്ടാ​​യി​​രു​​ന്ന​​ത് ഫെ​​ബ്രു​​വ​​രി 47.8 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു താ​​ഴ്ന്നു. 2017 ഓ​​ഗ​​സ്റ്റി​​നു ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലാ​​ണ് സൂ​​ചി​​ക ഇ​​പ്പോ​​ൾ.

മെ​​റ്റ​​ൽ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ​​ക്കാ​​ണ് ഇ​​ടി​​വു നേ​​രി​​ട്ട​​ത്. എ​​ൻ​​എം​​ഡി​​സി 5.85 ശ​​ത​​മാ​​നം, നാ​​ഷ​​ണ​​ൽ അ​​ലു​​മി​​നി​​യം 4.98 ശ​​ത​​മാ​​നം, എ​​എ​​സ്ഡ​​ബ്ല്യു സ്റ്റീ​​ൽ 4.68 ശ​​ത​​മാ​​നം, ജി​​ൻ​​ഡ​​ൽ സ്റ്റീ​​ൽ 4.32 ശ​​ത​​മാ​​നം, ഹി​​ൻ​​ഡാ​​ൽ​​കോ 4.29 ശ​​ത​​മാ​​നം, സെ​​യ്ൽ 3.58 ശ​​ത​​മാ​​നം, ടാ​​റ്റാ സ്റ്റീ​​ൽ 2.95 ശ​​ത​​മാ​​നം, വേ​​ദാ​​ന്ത 2.51 ശ​​ത​​മാ​​നം, ഹി​​ന്ദു​​സ്ഥാ​​ൻ സി​​ങ്ക് 0.71 ശ​​ത​​മാ​​നം താ​​ഴ്ന്നു.

ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ്, ഓ​​ട്ടോ, എ​​ഫ്എം​​സി​​ജി, പി​​എ​​സ്‌​​യു, കാ​​പി​​റ്റ​​ൽ ഗു​​ഡ്സ്, ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ, പ​​വ​​ർ, റി​​യ​​ൽ​​റ്റി, ഹെ​​ൽ​​ത്ത്കെ​​യ​​ർ, ബാ​​ങ്കിം​​ഗ് ഓ​​ഹ​​രി​​ക​​ൾ 1.81 ശ​​ത​​മാ​​നം വ​​രെ താ​​ഴ്ന്നു. അ​​ന്താ​​രാ​​ഷ്‌​​ട്ര മാ​​ർ​​ക്ക​​റ്റി​​ൽ ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാ​​ങ് സെ​​ങ്ക് സൂ​​ചി​​ക 2.28 ശ​​ത​​മാ​​ന​​വും ജ​​പ്പാ​​ന്‍റെ നി​​ക്കീ 0.66 ശ​​ത​​മാ​​ന​​വും താ​​ഴ്ന്ന​​പ്പോ​​ൾ യൂ​​റോ​​പ്യ​​ൻ ഓ​​ഹ​​രി​​ക​​ൾ​​ക്ക് നേ​​രി​​യ നേ​​ട്ട​​മു​​ണ്ടാ​​യി.

Related posts