തുറവൂർ(ആലപ്പുഴ): തുറവൂർ-തൈക്കാട്ടുശേരി റോഡിൽ നിർത്തിയിട്ട മാരുതി ഇഗ്നിസ് കാറിന് തീപിടിച്ചു. വാഹനത്തിൽനിന്നും കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമില്ല. കുത്തിയതോട് 12ാം വാർഡ് ചള്ളിയിൽ അനന്തു അശോകിന്റേതാണ് കത്തിയകാർ. ആറ് മാസം മുന്‍പാണ് അനന്തു മാരുതി ഇഗ്നിസ് കാർ വാങ്ങിച്ചത്. പാണാവള്ളിയിൽ ഒരു മരണവീട്ടിൽ പോയി മടങ്ങുകയായിരുന്നു തുറവൂർ വെസ്റ്റ് യുപി സ്കൂൾ അധ്യാപകനായ അനന്തുവും അച്ഛൻ അശോകനും അമ്മ പുഷ്പലതയും. അനന്തുവായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എംഎൻ കവലയ്ക്ക് സമീപം കാർ നിർത്തിയട്ടപ്പോഴാണ് സംഭവം. കാറിന്റെ മുൻഭാഗത്താണ് തീപിടിച്ചത്. വാഹനത്തിൽനിന്നു തീ കണ്ടതോടെ ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് തീ അണച്ചത്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്നാണ് അഗ്നിരക്ഷാസേന പറയുന്നത്.
Read MoreCategory: Alappuzha
പ്ലസ്ടു വിദ്യാർഥിയെ മൂന്നംഗസംഘം മർദിച്ചതായി പരാതി; പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാത്തതിൽ ദുരൂഹത
പൂച്ചാക്കൽ:ഫുട്ബോൾ കളിക്കാനെത്തിയ പ്ലസ്ടു വിദ്യാർഥിയെ മൂന്നംഗസംഘം മർദിച്ചതായി പരാതി. മർദനത്തിനിടയിൽ ഒന്നര പവൻ സ്വർണമാലയും നഷ്ടപ്പെട്ടു. പാണാവള്ളി എൻഎസ്എസ് എച്ച്എസ്എസിലെ വിദ്യാർഥി പള്ളിപ്പുറം പണിക്കശേരിൽ ബിജുമോന്റെ മകൻ ഹെവൻ തോമസിനാണ് (17) മർദനമേറ്റത്. കഴിഞ്ഞ ഏഴിന് വൈകിട്ടായിരുന്നു സംഭവം. തൈക്കാട്ടുശേരിയിൽ എസ്എംഎസ്ജെ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹെവൻ. ഹെവനും സുഹൃത്ത് അമലും ചേർന്ന് ഗ്രൗണ്ടിനുസമീപം നിൽക്കുമ്പോഴാണ് മൂന്നംഗ സംഘം അസഭ്യം വിളിക്കുകയും മർദിക്കുകയും കരിങ്കല്ലിന് ഇടിക്കുകയും കഴുത്തിൽ കിടന്നിരുന്ന സ്വർണമാല പൊട്ടിക്കുകയും ചെയ്തത്. സ്വർണമാലയുടെ കുറച്ചുഭാഗമാണ് ഹെവന്‍ ലഭിച്ചത്. സംഭവം അറിഞ്ഞെത്തിയവർ ഉടനെ ഹെവനെ തുറവൂർ താലൂക്ക് ആശുപ്രതിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹെവന്റെ താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. താടിയെല്ലിന് ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ഹെവന്റെ മറ്റൊരു സുഹൃത്തും മൂന്നംഗ സംഘത്തിലെ ഒരാളും തമ്മിൽ ആറ് മാസം മുൻപുണ്ടായ തർക്കത്തിൽ ഇടപെട്ടതിന്റെ വൈരാഗ്യമാണ്…
Read Moreകേസ് അട്ടിമറിക്കാൻ ശ്രമം; അഭിഭാഷകന് ഉൾപ്പെട്ട പോക്സോ കേസ് അന്വേഷണം ഇനി സംസ്ഥാന ക്രൈംബ്രാഞ്ചിന്
പത്തനംതിട്ട: അഭിഭാഷകന് കുറ്റാരോപിതനായ പോക്സോ കേസിന്റെ തുടരന്വേഷണം സംസ്ഥാന ക്രൈംബ്രാpocനു കൈമാറി.പതിനാറുകാരിയെ മദ്യം കൊടുത്ത് മയക്കി ലൈംഗിക വൈകൃതങ്ങള്‍ക്കും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി ബലാല്‍സംഗം ചെയ്ത കേസാണ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചത്. കേസ് അട്ടിമറിക്കാനും കുറ്റാരോപിതനായ അഭിഭാഷകനെ രക്ഷിക്കാനും തുടർ ശ്രമങ്ങൾ നടന്നുവെന്ന ആരോപണങ്ങളുടെ പേരിലാണ് അന്വേഷണം കൈമാറിയത്. കേസിൽ വീഴ്ച വരുത്തിയെന്ന പേരിൽ കോന്നി ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ സസ്പെൻഷനിലാണ്. കേസിൽ കോന്നി സ്വദേശിയായ ബിൻസിയെ (41) മാത്രമാണ് ഇതേവരെ അറസ്റ്റു ചെയ്തത്.ഇവര്‍ കേസില്‍ രണ്ടാം പ്രതിയാണ്. അഭിഭാഷകനായ ഒന്നാം പ്രതിക്ക്, ബലാല്‍സംഗത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും കുട്ടിയെ വിധേയമാക്കാൻ സഹായിയായി നിന്നുവെന്നതാണ് ബിൻസിക്കെതിരേയുള്ള കുറ്റം. ഒന്നാം പ്രതി നൗഷാദ് (46) ഒളിവിലാണ്. ഹൈക്കോടതിയിൽ ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനേ തുടർ്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.കോഴഞ്ചേരി ഹോട്ടല്‍ പാര്‍ക്ക്, പത്തനംതിട്ട കുമ്പഴയിലെ ഹോട്ടല്‍ ഹില്‍പാര്‍ക്ക് എന്നിവിടങ്ങളിലെത്തിച്ചായിരുന്നു പീഡനം…
Read Moreപെരുമഴക്കാലം… കിഴക്കന്‍ വെള്ളത്തിന്റെ വരും ശക്തമായ മഴയും; കുട്ടനാട് വീണ്ടും വെള്ളത്തില്‍ മുങ്ങുന്നു
എടത്വ: കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട് വീണ്ടും വെള്ളത്തില്‍ മുങ്ങുന്നു. മഴ ശക്തി പ്രാപിക്കുകയും കിഴക്കന്‍ വെള്ളം എത്തുകയും ചെയ്തതോടെ അപ്പര്‍ കുട്ടനാട്ടുകാര്‍ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥയാണ്. പമ്പ, മണിമല ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. പ്രദേശങ്ങളിലെ കനത്ത മഴയും വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ജൂണിലെ ആദ്യദിനങ്ങളില്‍ പെയ്ത ശക്തമായ മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ വരവിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് ക്യാമ്പുകളില്‍ അഭയം തേടിയ ദുരിതബാധിതര്‍ മടങ്ങിയെത്തി ദിവസങ്ങള്‍ കഴിയുമ്പോഴാണ് അടുത്ത മഴ എത്തിയത്. ഏതാനും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തെങ്കിലും ജലനിരപ്പിന് കാര്യമായ മാറ്റം സംഭവിച്ചിരുന്നില്ല. പതിവുപോലെ തലവടി പഞ്ചായത്തിലാണ് വെള്ളം ആദ്യം എത്തിയത്. പ്രദേശത്തെ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. തലവടി പത്താം വാര്‍ഡിലുള്ളവരുടെ വീട്ടുമുറ്റത്ത് ഒരടിയിലേറെ വെള്ളം ഉയര്‍ന്നിട്ടുണ്ട്.മഴ തുടരുകയും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിക്കുകയും ചെയ്താല്‍ ഇന്നു വൈകിട്ടോടെ വീടുകളില്‍ വെള്ളം…
Read Moreഅമേരിക്ക കണ്ണുരുട്ടിയാല്‍ മൂത്രമൊഴിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് ബിനോയ് വിശ്വം
ചേര്‍ത്തല: അമേരിക്ക കണ്ണുരുട്ടിയാല്‍ മൂത്രമൊഴിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ചേര്‍ത്തല മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണിക്കുള്ളില്നിന്നുള്ള സിപിഐ വിമര്‍ശനങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുളളതു മാത്രമാണ്. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന നാണംകെട്ട നിഷ്പക്ഷതയാണ് പാലസ്തീന് വിഷയത്തില്‍ രാജ്യം സ്വീകരിക്കുന്നത്. ഇസ്രയേലിനും അമേരിക്കയ്ക്കും പക്ഷംപിടിക്കുന്ന നയം രാജ്യത്തിന്റെ പാരമ്പര്യം മറന്നുള്ളതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മുതിര്‍ന്ന നേതാവ് കെ.കെ.സിദ്ധാര്ത്ഥന് പതാക ഉയര്‍ത്തി. സിപിഐ ജില്ലാ കൗൺസിൽ അംഗം എ.പി. പ്രകാശന് അധ്യക്ഷത വഹിച്ചു.
Read Moreസ്വർണച്ചേന തട്ടിപ്പ്: 10 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ
കായംകുളം: സ്വർണച്ചേന തട്ടിപ്പുകേസിൽ 10 വർഷമായി ഒളിവിൽക്കഴിഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു .കായംകുളം ഏവൂർ തെക്ക് രതീഷ് ഭവനം വീട്ടിൽ ഗിരീഷിനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. കരീലകുളങ്ങര പോലീസ് സ്റ്റേഷനിൽ അഞ്ചോളം കേസിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. സ്വർണച്ചേന കൈവശം ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അയൽവാസികളിൽനിന്നു സ്വർണവും പണവും വാങ്ങി കബളിപ്പിച്ചതിനും അയൽവാസിയായ സ്ത്രീയോട് അപമാര്യദയായി പെരുമാറിയതിനുമാണ് ഇയാൾക്കെതിരെ കേസുകൾ. അന്വേഷണവുമായി സഹകരിക്കാതെ ഇയാൾ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഒടുവിൽ കോടതി പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചു. എറണാകുളത്ത് ഒളിവിൽ കഴിയുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേത്യത്വത്തിൽ കരീലകുളങ്ങര പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, വിഷ്ണു എന്നിവർ എറണാകുളം കാക്ക നാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…
Read Moreഅമ്പലപ്പുഴ പാൽപ്പായസത്തിന് വില കൂടും; ലിറ്ററിന് 260 രൂപയായി വർധന; ഓൺലൈൻ ബുക്കിംഗ് സൗകര്യവും
അമ്പലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ തീരുമാനം. നിലവിൽ ലിറ്ററിന് 160 രൂപ എന്നുള്ളത് 260 രൂപയാക്കി വർധിപ്പിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്. വിശേഷ ദിവസങ്ങളിൽ 350ഉം മറ്റു ദിവസങ്ങളിൽ 300ഉം ലിറ്റർ പായസം തയാറാക്കാനും ബോർഡ് അംഗീകാരം നൽകി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വെളിയിൽ വീട്ടിൽ സുരേഷ് കുമാർ ഭക്തവൽസലൻ നൽകിയ പരാതിയെത്തുടർന്നാണ് പുതിയ തീരുമാനങ്ങൾ ബോർഡ് സ്വീകരിച്ചത്. നിലവിൽ 225 ലിറ്റർ പായസമാണ് പ്രതിദിനം തയാറാക്കുന്നത്. ഇത് 300 ലിറ്ററും വ്യാഴം, ഞായർ മറ്റു വിശേഷ ദിവസങ്ങളിലും 350 ലിറ്ററുമാക്കണമെന്ന തന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് പായസം നിർമിക്കുന്നതിന്റെ അളവ് വർധിപ്പിച്ചത്. പത്തു വർഷത്തിനു മുൻപാണ് അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില 160 രൂപയാക്കി ഉയർത്തിയത്. ഈ നിരക്ക് കാലോചിതമായി വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനിച്ചതോടെയാണ് ലിറ്ററിന് 100 രൂപ വർധിപ്പിച്ച് 260 രൂപയാക്കിയത്. 160…
Read Moreതുറവൂരിൽ വെള്ളക്കെട്ടിൽ പൊറുതിമുട്ടി സ്പെഷൽ സ്കൂൾ; തിരിഞ്ഞു നോക്കാതെ അധികൃതർ
തുറവൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തുറവൂർ സെന്റ് ജോസഫ് പള്ളിയോടു ചേർന്നുള്ള സാൻജോ സദൻ സ്പെഷൽ സ്കൂളിന്റെ മുമ്പിൽ വെള്ളക്കെട്ട്. ഒരു മഴ പെയ്താൽ മതി, സ്കൂളിന് മുമ്പിലെ റോഡിലാകെ വെള്ളം നിറയും. ദിവസേന ഭിന്നശേഷിക്കാരായ കുട്ടികൾ വന്നു പോകുന്ന സ്കൂളിനുമുന്നിലാണ് ഈ ദുർഘടാവസ്ഥ. സ്കൂൾ അധികൃതരും കുട്ടികളുടെ മാതാപിതാക്കളും സാധിക്കുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്നാണ് പരാതി. ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ മാതാപിതാക്കൾ സ്കൂളിൽ എത്തിക്കാൻ ബദ്ധപെടുകയാണ്. കൂടാതെ പള്ളിയിലേക്കും അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലേക്കും നിരവധി യാത്രക്കാർ പോകുന്ന സ്ഥലവുമാണത്. നിരന്തരം വെള്ളക്കെട്ട് കൊണ്ട് പൊറുതിമുട്ടുന്ന ഇവിടെ എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreട്രോളിംഗ് നിരോധനത്തിനിടെ ആശ്വാസത്തിന്റെ ചാകര; തോട്ടപ്പള്ളിയിൽ വള്ളങ്ങൾക്ക് വലിയ മത്തി കിട്ടിത്തുടങ്ങി
അമ്പലപ്പുഴ: ട്രോളിംഗ് നിരോധനത്തിനിടെ വള്ളക്കാർക്ക് ആശ്വാസമായി ചാകര തെളിഞ്ഞു. തോട്ടപ്പള്ളിയിൽ വള്ളങ്ങൾക്ക് വലിയ മത്തി കിട്ടിത്തുടങ്ങി. തോട്ടപ്പള്ളിക്കും പുറക്കാടിനും ഇടയിൽ തീരം ഉത്സവലഹരിയിലാണ്.ചാകര തെളിഞ്ഞ ആദ്യദിനം ചെമ്മീനും വേളൂരിയും കരിനന്തനുമാണ് ലഭിച്ചിരുന്നതെങ്കിൽ ഇന്നലെ മുതലാണ് വളർച്ചയെത്തിയ മത്തി ലഭിച്ചുതുടങ്ങിയത്. തുടക്കത്തിൽ തോട്ടപ്പള്ളി ഹാർബറിൽ 240 രൂപയായിരുന്നു മത്തി വിലയെങ്കിൽ പിന്നീടത് 120 രൂപയായി ഇടിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി വളർച്ച മുരടിച്ച ചെറിയ മത്തിയാണ് ലഭിച്ചിരുന്നതെ ങ്കിൽ മത്തി വളർച്ച എത്തിയതോടെ ആവശ്യക്കാരും ഏറി. തീൻ മേശയിലെ രുചി വിഭവമായിരുന്ന ചെമ്മീനെക്കാൾ പ്രിയം മത്തിയോടായി മാറി. നീട്ടുവല ജില്ലയുടെ നാനാഭാഗത്തുനിന്നു നൂറുകണക്കിനു ചെറുതും വലുതുമായ വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാർബറിൽ നങ്കൂരമിട്ട് മത്സ്യബന്ധനം നടത്തുന്നത്. നീട്ടുവല വിഭാഗത്തിൽപ്പെട്ട വള്ളങ്ങൾക്കാണ് കൂടുതലായും മത്തി ലഭിച്ചത്. പുന്നപ്ര, പറവൂർ തീരങ്ങളുടെ പടിഞ്ഞാറ് കടലിലാണ് വല നീട്ടുന്നത്. ഒരാൾ തുഴയുന്ന പൊന്തുവള്ളങ്ങൾ പുറക്കാട്…
Read Moreഅരൂര്‍-തുറവൂര്‍ ദേശീയപാതയിൽ വീണ്ടും അപകടം; വെള്ളക്കെട്ടിൽ വീണ് സ്കൂൾ വിദ്യാര്‍ഥിക്ക് പരിക്ക്
തുറവൂര്‍: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണമേഖലയില്‍ വീണ്ടും അപകടം. ദേശീയപാതയിലെ വെള്ളക്കെട്ടില്‍ സ്കൂള്‍ വിദ്യാര്‍ഥി വീണു. ദേശീയപാതയില്‍ ചന്തിരൂരിലാണ് വിദ്യാര്‍ഥി റോഡിലെ വെള്ളക്കെട്ടില്‍ വീണത്. അമ്മയുടെ കൂടെ സ്കൂളിലേക്കു പോകുമ്പോഴാണ് അപകടം. വെള്ളക്കെട്ടില്‍ പാതിയോളം മുങ്ങിയ കുട്ടിയെ അമ്മ പിടിച്ചുകയറ്റി. നിലവില്‍ 50ലധികം ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്. രാത്രികാലങ്ങളില്‍ ദേശീയപാതയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ദേശീയപാത മരണപാതയായി മാറിയിരിക്കുകയാണ്.
Read More