തുറവൂര്‍: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണമേഖലയില്‍ വീണ്ടും അപകടം. ദേശീയപാതയിലെ വെള്ളക്കെട്ടില്‍ സ്കൂള്‍ വിദ്യാര്‍ഥി വീണു. ദേശീയപാതയില്‍ ചന്തിരൂരിലാണ് വിദ്യാര്‍ഥി റോഡിലെ വെള്ളക്കെട്ടില്‍ വീണത്. അമ്മയുടെ കൂടെ സ്കൂളിലേക്കു പോകുമ്പോഴാണ് അപകടം. വെള്ളക്കെട്ടില്‍ പാതിയോളം മുങ്ങിയ കുട്ടിയെ അമ്മ പിടിച്ചുകയറ്റി. നിലവില്‍ 50ലധികം ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്. രാത്രികാലങ്ങളില്‍ ദേശീയപാതയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ദേശീയപാത മരണപാതയായി മാറിയിരിക്കുകയാണ്.
Read MoreCategory: Alappuzha
കുളവാഴ ഇല്ലാതാക്കാൻ പ്രാണികളെ വളർത്തി പരീക്ഷണം; ഗവേഷണ കേന്ദ്രത്തിൽ നടക്കുന്നത് 13 കോടിയുടെ പ്രവർത്തനങ്ങൾ
ആലപ്പുഴ: ജലാശയങ്ങളുടെ സ്വാഭാവികത നശിപ്പിക്കുന്ന കുളവാഴയെ ഇല്ലാതാക്കാൻ ഇവയെ ഭക്ഷണമാക്കുന്ന പ്രാണികളെ വളർത്തിയുള്ള പരീക്ഷണം പുരോഗമിക്കുന്നു.കുട്ടനാട് രാജ്യാന്തര കായൽ കൃഷി ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുളവാഴയുടെ ജൈവനിയന്ത്രണത്തിനു പ്രാദേശികമായി കണ്ടെത്തിയിട്ടുള്ള നെയോകെറ്റിന വണ്ടുകളെ വ്യാപകമായി തുറന്നുവിടുന്ന പരീക്ഷണമാണു പുരോഗമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തിയ കുളവാഴ നിയന്ത്രണ പദ്ധതി പ്രകാരം ജൈവികരീതിയിൽ കുളവാഴകളെ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള 13 കോടിയുടെ പ്രവർത്തനങ്ങളാണു ഗവേഷണ കേന്ദ്രത്തിൽ നടക്കുന്നത്. കുളവാഴയിൽനിന്നു മീൻതീറ്റ നിർമിക്കുന്നതിന്റെ പരീക്ഷണവും പുരോഗമിക്കുകയാണ്. ഇതിനു പുറമേ കുളവാഴയിൽനിന്നു സെല്ലുലോസ് ഉത്പാദനം, കുളവാഴ കൂട്ടമാക്കി ഒഴുകുന്ന കൃഷിയിടം സജ്ജമാക്കൽ തുടങ്ങി 9 ആശയങ്ങളിലാണു പഠനം നടക്കുന്നത്. വേമ്പനാട്ടു കായലിലെ നീരൊഴുക്കു സുഗമമാക്കി വെള്ളത്തിൽ സസ്യമൂലകങ്ങളുടെ അളവ് നിയന്ത്രിക്കുകയാണു കുളവാഴയ്ക്കു തടയിടാനുള്ള ആത്യന്തിക വഴിയെന്നു ഗവേഷണ കേന്ദ്രം. കുളവാഴ ഇല്ലാതാകുന്നതോടെ കായലിലെ ഒഴുക്കു മെച്ചപ്പെടുകയും മാലിന്യത്തിന്റെ യും ഉപ്പിന്റെയും അളവ്…
Read Moreമതപഠനത്തിനുവന്ന ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന് അറസ്റ്റിൽ
തുറവൂര്‍: മദ്രസ അധ്യാപകന് പോക്സോ കേസില്‍ പോലീസ് പിടിയില്‍. പത്തു വയസുകാരനെ പീഡിപ്പിച്ച് കടന്നുകളഞ്ഞ മദ്രസ അധ്യാപകന് പാലക്കാട് കുമാരനെല്ലൂര്‍ കൊടിക്കാകുന്ന് മൊഴിയാത്ത് വീട്ടില്‍ ഉമ്മര്‍ (45) ആണ് പിടിയിലായത്. മതപഠനത്തിനുവന്ന ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പാലക്കാട് തൃത്താല പോലീസ് സ്റ്റേഷനില്‍ 2023ല്‍ രജിസ്റ്റര്‍ ചെയ്ത സമാനമായ മറ്റൊരു കേസില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreഇടതുപക്ഷമെന്ന് മേനിനടിക്കുന്നവർ ആശാ വർക്കർമാരുടെ സമരം കണ്ടില്ലെന്ന് നടിക്കുന്നത് വിചിത്രമെന്ന് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
മാവേലിക്കര: ഇടതുപക്ഷമെന്ന് മേനിനടിക്കുന്ന ഒരു സര്‍ക്കാര്‍ അധ്വാനവര്‍ഗമായ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് വിചിത്രമാണെന്ന് കേരള മദ്യവിരുദ്ധ മുന്നണി ചെയര്മാന് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. സെക്രട്ടേറിയറ്റിനു മുന്പില് നൂറ്റി ഇരുപത്തിയഞ്ച് ദിവസത്തിലേറെയായി നടക്കുന്ന ആശമാരുടെ രാപകല്‍ സമരം ഇന്ന് ഒരു അന്താരാഷ്ട്ര മാനം കൈവരിച്ചിരിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡ്നിന്ന് ആരംഭിച്ച ആശ മാരുടെ രാപകല്‍ സമര യാത്രയ്ക്ക് മാവേലിക്കരയില്‍ നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി വൈസ് പ്രസിഡന്റ് കെ.ആര്. മുരളീധരന് അധ്യക്ഷത വഹിച്ചു. വിവധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കള്‍ ജാഥാ ക്യാപ്റ്റന്‍ എം.എ ബിന്ദുവിന് സ്വീകരണം നല്കി. മാവേലിക്കര മുനിസിപ്പല്‍ ചെയര്മാന് നൈനാന് സി. കുറ്റിശേരില്‍ മുഖ്യപ്രഭാഷണം നടത്തി. തോമസ് സി. കുറ്റിശേരില്‍, അഡ്വ. കെ. സണ്ണിക്കുട്ടി, ചുനക്കര ഹനീഫ, എം.എസ്. ഉണ്ണിത്താന്, കെ. കൃഷ്ണകുമാരി, ആര്. പാര്‍ഥസാരഥി…
Read Moreചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണം; പുനരന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണം
പത്തനംതിട്ട: വനം വകുപ്പ് കസറ്റഡിയിലിരിക്കേ ചിറ്റാര്‍ സ്വദേശി പി.പി. മത്തായി മരിച്ച സംഭവത്തില്‍ തുടരന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്. മത്തായിയുടെ ഭാര്യ ഷീബ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് പുനരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. 2020 ജൂലൈ 20 നാണ് മത്തായിയുടെ മൃതദേഹം ഇദ്ദേഹത്തിന്റെ കുടുംബവീടായ കുടപ്പനക്കുളത്തെ കിണറ്റില്‍ കാണപ്പെട്ടത്. അന്നേദിവസം വൈകുന്നേരം മത്തായിയെ താമസസ്ഥലമായ അരീക്കക്കാവിലെ വീട്ടില്‍ നിന്നു വനപാലകസംഘം വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. കുടപ്പനക്കുളം ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മത്തായിയെ വനത്തിലെത്തിച്ച് അന്വേഷണം നടത്തിയിരുന്നു. കാമറയുടെ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ മത്തായി കിണറ്റിലേക്കു ചാടിയെന്നാണ് വനപാലകര്‍ പറഞ്ഞത്.സംഭവം വിവാദമായതോടെ മത്തായിയുടെ മൃതദേഹം സംസ്കാരിക്കാതെ 40 ദിവസത്തോളം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ട് സിബിഐ…
Read Moreദേശീയപാത നിർമാണം നടക്കുന്ന കായംകുളത്ത് രണ്ട് അപകടം; ഒരു മരണം, 3 പേർക്കു പരിക്ക്
കായംകുളം: ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്ന കായംകുളത്ത് ഇന്നലെ രാത്രി ഉണ്ടായത് രണ്ട് അപകടങ്ങൾ. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ദേശീയപാതയിൽ കെപിഎസി ജംഗ്ഷനും കല്ലുംമൂടിനും ഇടയിൽ സർവീസ് റോഡിന് കുറുകെ നിര്‍മിച്ചുകൊണ്ടിരുന്ന ഓടയിൽ വീണാണു സ്കൂട്ടർ യാത്രികന്റെ മരണം. കായംകുളം നിറയിൽ മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന നൂറനാട് പാലമേൽ എരുമക്കുഴി ബാലൻപറമ്പിൽ മഹേഷിന്റെ മകൻ ആരോമൽ (23) ആണ് മരിച്ചത്. അമ്മ: ബിന്ദു.ഇന്നലെ രാത്രി 10 ഓടെ ആരോമലും മറ്റു രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടർ കുഴിയിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ആരോമലിനെ വണ്ടാനം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരിച്ചു.രാത്രി 11 മണിയോടെയായിരുന്നു രണ്ടാമത്തെ അപകടം. കായംകുളം കെഎസ്ആർടിസിക്ക് സമീപം കമലാലയം…
Read Moreഎംഎല്‍എയുടെ മകനുള്‍പ്പെടെയുള്ള ഏഴുപേരെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കി; പോലീസ് സമർപിച്ച കുറ്റപത്രത്തിൽ രണ്ടു പ്രതികൾ മാത്രം
ആലപ്പുഴ: കഞ്ചാവ് കേസില്‍ യു. പ്രതിഭ എംഎല്‍എയുടെ മകനുള്‍പ്പെടെ ഏഴു പേരെ ഒഴിവാക്കി എക്സൈസ് നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് കുറ്റപത്രം സമര്‍പ്പിച്ചു. അമ്പലപ്പുഴ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതോടെ കേസില്‍ രണ്ടു പ്രതികള്‍ മാത്രമായി. എംഎല്‍എയുടെ മകന് കനിവിനെ അടക്കം പ്രതിയാക്കി എഫ്ഐആര്‍ ഇട്ട കേസിലാണ് മാറ്റം. തെളിവുകളുടെ അഭാവത്തില്‍ ഏഴുപേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി നേരത്തെ എക്സൈസ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം.മൂന്നു ഗ്രാം കഞ്ചാവുമായി കനിവുള്പ്പെടെ ഒൻപതു പേരെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഒമ്പതാം പ്രതിയായിരുന്നു കനിവ്. ഒന്നാം പ്രതിയില്‍നിന്ന് കഞ്ചാവും രണ്ടാം പ്രതിയില്‍നിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണവും കണ്ടെത്തി. മറ്റുള്ളവര്‍ കഞ്ചാവ് ഉപയോഗിച്ചെന്നായിരുന്നു മഹസറിലുണ്ടായിരുന്നു. പിന്നീട് പ്രതികളെ ജാമ്യത്തില്‍ വിട്ടു. കുട്ടനാട് എക്സൈസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് മകനെതിരേ കേസെടുത്തില്ലെന്ന് പറഞ്ഞ് യു.പ്രതിഭ എംഎല്‍എ രംഗത്തെത്തിയത്. സംഭവം…
Read Moreജലശാപമേറ്റ് കുട്ടനാട്; വെള്ളംകൊണ്ടു പൊറുതിമുട്ടുമ്പോഴും കുടിക്കാനൊരു തുള്ളി ശുദ്ധജലം കിട്ടാനില്ലാതെ കുട്ടനാട്ടുകാർ
മങ്കൊമ്പ്: നെല്ലറയെന്നു പേരുകേട്ട കുട്ടനാട് ഇന്ന് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്ന പ്രദേശമായി മാറിക്കഴിഞ്ഞു. ജലസമൃദ്ധിക്കു പേരുകേട്ട കുട്ടനാടിന് ശാപവും ഇതേ ജലം തന്നെയാണ്. ശുദ്ധജലത്തടാകങ്ങളും ആറുകളും അനുഗ്രഹമായിരുന്ന കുട്ടനാടിന് ഇവയാണ് ഇന്നു ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്നതും. ജലാശയങ്ങളിലെ ജലം മുഴുവന്‍ മലിനമായിരിക്കുന്നു. മാരകമായ പല രോഗങ്ങളും കുട്ടനാട്ടുകാര്‍ക്കു സമ്മാനിക്കുന്നത് മലിനജലവാഹിനികളായ ജലാശയങ്ങള്‍ തന്നെയാണ്. കൃഷിയാവശ്യത്തിനുള്ള മാരകമായ കീടനാശിനികള്‍, ഹൗസ്ബോട്ടുകള്‍ പോലെയുള്ള ടൂറിസയാനങ്ങള് വെള്ളത്തില്‍ കലര്‍ത്തുന്ന മാലിന്യങ്ങള്‍ ഇവയെല്ലാം കുട്ടനാടിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഒരു കാലത്ത് കുട്ടനാടിന്റെ ജീവനാഡികളെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ചെറുതോടുകളുടെ നാശം കുട്ടനാടിന്റെ പരിസ്ഥിയെ തകിടം മറിച്ചു. റോഡ് സൗകര്യങ്ങള്‍ വന്നതോടെ യാത്രകള്‍ക്കും ചരക്കുനീക്കങ്ങള്‍ക്കും കുട്ടനാട്ടുകാര്‍ ആശ്രയിച്ചിരുന്ന തോടുകള്‍ വിസ്മൃതിയിലായി. തോടുകള്‍ പലതും നികത്തി റോഡുകളാക്കിയപ്പോള് നാട്ടുകാര്‍ക്കും നഷ്ടങ്ങളൊന്നുമുണ്ടായില്ല. ഗതാഗത പ്രാധാന്യം കുറഞ്ഞതോടെ വീടിനു സമീപത്തുകൂടി ഒഴുകിയിരുന്ന ചെറുതോടുകള്‍ പലതും നികത്തി, സമീപത്തെ പുരയിടങ്ങളുടെ…
Read Moreഅടൂര്‍ ബൈപാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; നാല് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
അടൂര്‍: അടൂര്‍ ബൈപാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പന്തളം സ്വദേശികളായ നാല് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. പന്തളം സ്വദേശികളായ സബിന്‍, വിഷ്ണു, ആദര്‍ശ്, സൂരജ് എന്നിവര്‍ക്കാണ പരിക്കേറ്റത്. പരിക്കേറ്റ വിഷ്ണു, സൂരജ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ 3.45ന് ബൈപാസില്‍ ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ കെആര്‍എസ് പാഴ്സല്‍ ലോറിയും കൊട്ടാരക്കരയില്‍ നിന്നു കോട്ടയത്തേക്ക് പോയ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ പാഴ്സല്‍ ലോറി റോഡിനു കുറുകെ മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ക്ക് പരിക്കുകളില്ല. കാര്‍ അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു.ക്രെയിന്‍ കൊണ്ടുവന്ന് ലോറി മാറ്റിയ ശേഷമാണ് ബൈപാസില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. അടൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ വിനോദ് കുമാര്‍, സീനിയര്‍ റെസ്ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫ് എന്നിവരുടെ…
Read Moreകസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവം: കോയിപ്രം എസ്എച്ച്ഒയ്ക്ക് സസ്പെന്ഷന്
പത്തനംതിട്ട: കഞ്ചാവു ബീഡി വലിച്ചതിനു കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിക്കുകയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മാരകക്ഷതമുണ്ടെന്നു കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ കോയിപ്രം എസ്എച്ച്ഒയ്ക്കു സസ്പെന്ഷന്.പോലീസ് കസ്റ്റഡിയില്‍ മര്‍ദനമുണ്ടായെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് കോയിപ്രം എസ്എച്ച്ഒ ജി. സുരേഷ് കുമാറിനെ സംസ്ഥാന പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. ദക്ഷിണമേഖ ഡിഐജിയുടെ ശിപാര്‍ശ പ്രകാരമാണു നടപടി. കഞ്ചാവ് ബീഡി വലിച്ചതിനു കഴിഞ്ഞ മാര്‍ച്ചില്‍ കസ്റ്റഡിയിലെടുത്തു വിട്ടയച്ച വരയന്നൂര്‍ സ്വദേശി കെ.എം. സുരേഷിനെ പിന്നീടു കോന്നിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീട് സ്റ്റേഷന് ജാമ്യം നല്കി സുരേഷിനെ വിട്ടയച്ചു എന്നാണ് പോലീസ് വിശദീകരണം. എന്നാല്‍, മാര്‍ച്ച് 22ന് സുരേഷിനെ കോന്നി ഇളകൊള്ളൂരിനു സമീപമുള്ള ഒരു തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പോസ്റ്റ്മോര്‍ട്ടത്തില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിനു സമാനമായ…
Read More