വൈപ്പിൻ: മീൻ നൽകാത്ത വിരോധം മൂലം മത്സ്യക്കച്ചവടക്കാരനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി. മുനമ്പം മിനി ഫിഷിംഗ് ഹാർബറിലെ മത്സ്യ കച്ചവടക്കാരനായ മുനമ്പം കടുങ്ങി വീട്ടിൽ ജനാർദ്ദനന്റെ മകൻ ബാബു (57) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുനമ്പം സ്വദേശി പ്രവീൺ എന്നയാളെ നാട്ടുകാർ പിടികൂടി മുനമ്പം പോലീസിൽ എൽപ്പിച്ചു. ഇന്ന് രാവിലെ 9.45 നാണ് സംഭവം. ഹാർബറിൽ നിത്യവുമെത്തി ബോട്ടുകളിൽനിന്നും മറ്റും കറിക്ക് എന്ന പേരിൽ മീൻ വാരിയെടുക്കുന്ന പ്രതി ഇന്ന് രാവിലെയും മിനി ഹാർബറിൽ മീൻ വാരിയെടുക്കാൻ എത്തിയിരുന്നത്രേ. ഇതിനിടെ ബാബു വാങ്ങിയിട്ടിരുന്ന മീൻ കൂട്ടത്തിൽനിന്നു പ്രതി മീൻ എടുക്കാൻ തുനിഞ്ഞത് ബാബു തടയുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തതായി ദൃസാക്ഷികൾ പറയുന്നു. തുടർന്ന് കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോയ ബാബുവിന്റെ വീട്ടിലെത്തി പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വീടിനകത്ത് നിന്നിരുന്ന ബാബുവിന്റെ കഴുത്തിനു കുത്തുകയുമായിരുന്നുവെന്നു പറയുന്നു.…
Read MoreCategory: Kochi
മൂവാറ്റുപുഴയിൽ ബന്ധുക്കള്‍ തമ്മിൽ തര്‍ക്കം; വെടിവയ്പിൽ ഒരാൾക്കു പരിക്ക്; കരള്‍ തുളച്ച് വെടിയുണ്ട പുറത്തുവന്നതായി പോലീസ്
മൂവാറ്റുപുഴ: കടാതിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വെടിവയ്പ്. വെടിയേറ്റയാളുടെ നില ഗുരുതരം. കടാതി സംഗമംപടിയില്‍ ഇന്നലെ രാത്രി 12.30ഓടെയാണ് വെടിവയ്പ് ഉണ്ടായത്. കടാതി മംഗലത്ത് ജുഗന് കിഷോര്‍(48)ആണ് അയൽവാസിയും മാതൃസഹോദരി പുത്രനുമായ മംഗലത്ത് നവീനിനെ (28) വെടിവച്ചത്. ഇരുവരും തമ്മിലുള്ള തർക്കത്തെത്തുടർന്ന് വീടിനു സമീപം വച്ച് കിഷോർ തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു. ഇവർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നു നാട്ടുകാർ പറയുന്നു. നവീനും കിഷോറിനുമൊപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം മറ്റുള്ളവരെ അറിയിക്കുകയും നവീനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. ഗുരുതരാവസ്ഥയിലായ നവീനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നവീനിന്റെ കരള്‍ തുളച്ച് വെടിയുണ്ട പുറത്തുവന്നതായി പോലീസ് പറഞ്ഞു. ലൈസന്‍സുള്ള കൈതോക്കില്‍ നിന്നാണ് ജുഗന് കിഷോര്‍ നിറയൊഴിച്ചത്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതി ജുഗന് കിഷോറിനെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreവയനാട് ദുരന്തം; മായയുടെയും മര്‍ഫിയുടെയും മടക്കം 24 മൃതദേഹങ്ങള്‍ കണ്ടെത്തിയശേഷം
കൊച്ചി: “ആ കാണുന്ന സ്ഥലത്തായിരുന്നു എന്റെ വീട്. ഉരുള്‍പ്പൊട്ടലിനു ശേഷം എന്റെ ഭാര്യയെയും രണ്ടുമക്കളെയും അമ്മയേയും കാണാനില്ല. ആ കെട്ടിടത്തിനടിയില്‍ ഒന്നു നോക്കാമോ’- കഴിഞ്ഞ 31 ന് വയനാട് ദുരന്തഭൂമിയിലേക്ക് തെരച്ചിലിനെത്തിയ കൊച്ചി സിറ്റി പോലീസ് ഡോഗ് സ്ക്വാഡിലെ നായ്ക്കളായ മായയുടെയും മര്‍ഫിയുടെയും ഹാന്ഡ്ലര്മാരോട് മുണ്ടക്കൈ സ്വദേശിയായ സുജിത്തിന്റെ ദയനീയമായ അപേക്ഷയായിരുന്നു ഇത്. ഒരു സ്റ്റെയര്‍ കേസ് മാത്രമായിരുന്നു അവിടെ ബാക്കി ഉണ്ടായിരുന്നത്. ഉടന്‍തന്നെ ഹാന്‍ഡ്ലര്‍മാരായ പി. പ്രഭാതും മാനേഷും മായ എന്ന പോലീസ് നായയെ തകര്‍ന്ന് കിടക്കുന്ന കെട്ടിടത്തിനു സമീപത്തെത്തിച്ചു. അല്പനേരം സ്ഥലത്ത് മണം പിടിച്ച ശേഷം മണ്ണിലേക്ക് നോക്കി നിര്‍ത്താതെ കുരച്ച് മായ ശരീരം വിറപ്പിച്ചു. ആ ഭാഗത്ത് കുഴിച്ചു നോക്കാനായി പ്രഭാത് അവിടെയുള്ളവരോട് നിര്‍ദേശിച്ചു. തുടര്‍ന്ന് മൂന്നര വയസുള്ള ഒരു പെണ്‍കുഞ്ഞിന്റെ ചേതനയറ്റ ശരീരമാണ് അവിടെനിന്ന് കണ്ടെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മായയും മര്‍ഫിയും…
Read Moreരാജ്യത്തെ നടുക്കിയ ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് ; വിചാരണ നടപടികള്‍ അടുത്തമാസം മുതല്‍; പ്രതി ഷാരൂഖ് സെയ്ഫിമാത്രം
കൊച്ചി: രാജ്യത്തെ നടുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ വിചാരണ നടപടികള്‍ക്ക് അടുത്തമാസം തുടക്കമാകും. അടുത്തമാസം ആദ്യം കൊച്ചി എന്‍ഐഎ കോടതിയില്‍ പ്രതി ഷാരൂഖ് സെയ്ഫിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതി. തന്നെ തിരിച്ചറിയാതിരിക്കാനാണ് ഷാറൂഖ് സെയ്ഫ് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതെന്നും ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കിയ ശേഷം തിരികെ മടങ്ങുകയായിരുന്നു ഉദ്ദേശമെന്നും കുറ്റപത്രത്തില്‍ പറയുന്നു. എലത്തൂരില്‍ നടന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും സമൂഹ മാധ്യമങ്ങളിലൂടെയാണ് സെയ്ഫി ഇതില്‍ ആകൃഷ്ടനായതെന്നും കുറ്റപത്രത്തിലുണ്ട്. കേസില്‍ യുഎപിഎക്ക് പുറമെ റെയില്‍വേ ആക്ടും, പൊതു മുതല്‍ നശിപ്പിച്ചതിനുളള വകുപ്പുമാണ് ചുമത്തിയിട്ടുളളത്. 2023 ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി വണ്‍ കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ ഷാരൂഖ് സെയ്ഫി പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ ഒരു കുട്ടി അടക്കം മൂന്ന് പേര്‍ക്ക് ജീവന്…
Read Moreപീഡനക്കേസിൽ യുവാവിന് 35 വർഷം കഠിന തടവ്
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ആലങ്ങാട് കൊടുവഴങ്ങ കൊട്ടുപുരയ്ക്കൽ ശ്രീജിത്തിന് (ബേബി-29) യെ 35 വർഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പറവൂർ അതിവേഗ സ്പഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ്കുമാറാണ് ശിക്ഷ വിധിച്ചത്. 2021 നവംബർ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിലാണ് സംഭവം. പെൺകുട്ടിയുമായി പരിചയത്തിലായ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിൽ പലതവണ എത്തി പീഡിപ്പിച്ചെന്നുമാണ് കേസ്. ബിനാനിപുരം പോലീസ് ഇൻസ്പെക്ടറായിരുന്ന വി. ആർ. സുനിലാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരു വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.
Read Moreകച്ചവടക്കാർക്കിടയിലെ ഇക്ക… 20.73 ഗ്രാം എംഡിഎംഎയുമായിമെഹന്ദി അജ്മല്‍ അറസ്റ്റില്‍; ഹോട്ടൽ പൂട്ടി ലഹരിക്കച്ചവടത്തിനിറങ്ങിയത് വേഗത്തിൽ സമ്പന്നനാകാൻ
കൊച്ചി: വില്പനയ്ക്കെത്തിച്ച 20.73 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ മുച്ചേത്ത് വീട്ടില്‍ അജ്മല്‍ (മെഹന്ദി അജ്മല്‍ -35)നെയാണ് ഡാന്‍സാഫ് എസ്ഐ എന്‍. ആഷിഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കളമശേരിയിലെ ലോഡ്ജില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. നിരവധി എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയാണ്. ലഹരി മരുന്ന് വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ഇയാള്‍ ആര്‍ഭാട ജീവിതം നയിച്ചുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുമ്പ് പുക്കാട്ടുപടിയില്‍ മെഹന്ദി എന്ന പേരില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന പ്രതി പിന്നീട് ലഹരി വില്പനയിലേക്ക് തിരിയുകയായിരുന്നു. എളമക്കര പോലീസ് എന്‍ഡിപിഎസ് കേസില്‍ അറസ്റ്റു ചെയ്ത അല്‍ക്ക ബോണിയുടെ ഡയറിയില്‍ പരാമര്‍ശിച്ചിരുന്ന “ഇക്ക’ എന്നയാള്‍ അജ്മലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡാന്‍സാഫ് ടീം അജ്മലിനെ കളമശേരി പോലീസിനു കൈമാറി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreനല്ലവരായ കച്ചവടക്കാർ… മൂന്നുവയസുകാരി വീട്ടുകാരറിയാതെ രാത്രി റോഡിലെത്തി; കുട്ടിയെ കടക്കാർ പോലീസിലേൽപ്പിച്ചു; രേഖകളുമായെത്തിയ അച്ഛന് കുട്ടിയെ കൈമാറി
കൊച്ചി: വീട്ടുകാരറിയാതെ രാത്രി റോഡിലെത്തിയ മൂന്നു വയസുകാരിക്ക് പോലീസ് രക്ഷകരായി. കറുകപ്പിള്ളിയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശികളുടെ മൂന്നു വയസുളള പെണ്‍കുട്ടിയാണ് ഇന്നലെ രാത്രി വീട്ടില്‍ നിന്നിറങ്ങി പൊറ്റക്കുഴി ഭാഗത്തേക്കുള്ള റോഡില്‍ എത്തിയത്. രാത്രി ഏഴരയോടെ തിരക്കുള്ള റോഡിലൂടെ പെണ്‍കുഞ്ഞ് നടന്നു പോകുന്നതു കണ്ട സമീപത്തെ കടക്കാരാണ് എളമക്കര പോലീസില്‍ വിവരം അറിയിച്ചത്. കടക്കാര് മിഠായി നല്കിയ ശേഷം കുഞ്ഞിനെ സമീപത്തെ കടയിലിരുത്തിയിരിക്കുകയായിരുന്നു. ഉടന്‍ തന്നെ എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കടയിലെത്തി. തുടര്‍ന്ന് കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഈ സമയം കുട്ടിയെ കാണാതെ വീട്ടുകാരും അന്വേഷണത്തിലായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുഞ്ഞ് പോലീസ് സ്റ്റേഷനില്‍ ഉണ്ടെന്ന് അറിഞ്ഞ് രാത്രി ഒൻപതോടെ രക്ഷിതാക്കള്‍ അവിടേയ്ക്കെത്തിയത്. തുടര്‍ന്ന് ആധാര്‍ രേഖകള്‍ പരിശോധിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ ബീഹാര്‍ സ്വദേശികള്‍ തന്നെയാണെന്ന്…
Read Moreപിറവത്ത് സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം കൈയേറ്റം ചെയ്തു; കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു
പിറവം: സ്വകാര്യബസ് ഡ്രൈവറെ കാറിലെത്തിയ സംഘം കൈയേറ്റം ചെയ്തതായി പരാതി. പിറവത്ത് പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് കൈയേറ്റ സംഭവമുണ്ടായത്. കഴിഞ്ഞ എട്ടിന് രാത്രിയാണ് എറണാകുളം-പിറവം-കൂത്താട്ടുകുളം റൂട്ടിലോടുന്ന അഷ്റിക ബസിന്റെ ഡ്രൈവർ ലിനേഷിനെ ആക്രമിച്ചത്. മുളന്തുരുത്തിക്കടുത്ത് വെട്ടിക്കുളത്തുവച്ച് ബസ്, ഒരു സ്വിഫ്റ്റ് കാറിനെ ഓവർടേക്ക് ചെയ്തിരുന്നു. കാറിലുണ്ടായിരുന്നവർ പിന്നാലെയെത്തി തോട്ടപ്പടിയിൽവച്ച് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറേയും അസഭ്യം പറഞ്ഞിരുന്നുവത്രെ. തുടർന്ന് പിറവത്ത് ഇന്ത്യൻ ഓയിൽ പമ്പിൽ ഇന്ധനം നിറച്ചു കൊണ്ടിരക്കെ വീണ്ടും കാറിലെത്തിയ സംഘം ഡ്രൈവറെ കൈയേറ്റം ചെയ്യുകയായിരുന്നു. സ്ത്രീകളടക്കമുള്ളവർ കാറിലുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഏറെ വിവാദമായിത്തീർന്നിരിക്കുകയാണ്. പ്രശ്നത്തിൽ ബസ് തൊഴിലാളി യൂണിയൻ-സിഐടിയു ഇടപെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം കാറിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
Read Moreഓണ്‍ലൈന്‍ തട്ടിപ്പിനായി മനുഷ്യക്കടത്ത്; ഇടനിലക്കാരന് ലാവോസില്‍; തട്ടിപ്പ് സംഘത്തെ തേടി പോലീസ്
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് ചൈനീസ് കമ്പനിക്ക് കൊച്ചിയില്‍ നിന്നും ആളുകളെ വിറ്റ കേസില്‍ മലയാളിയായ ഇടനിലക്കാരന് ലാവോസില്‍ തുടരുന്നത് കേസ് അന്വേഷണത്തിന് പ്രതിസന്ധി തീര്‍ക്കുന്നു. സമാന രീതിയില്‍ തട്ടിപ്പ് ഇരയായി നൂറുകണക്കിന് ആളുകള്‍ ലാവോസില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇക്കാര്യങ്ങളിലടക്കം വ്യക്തത വരുത്താന്‍ പോലീസിന് ഇടനിലക്കാരന് എന്ന് സംശയിക്കുന്ന ആളിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് മനസിലാക്കിയതോടെ ഇയാള്‍ ലാവോസില്‍ തുടരുകയാണ്. അതിനിടെ കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ടുവരാന്‍ എംബസിയെ വിവരം അറിയിക്കാനുള്ള നടപടികള്‍ പോലീസ് ആരഭിച്ചു. ഇതിനായി പോലീസ് റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ച് അവിടെനിന്ന് സംസ്ഥാന സര്‍ക്കാര്‍ വഴി വിദേശകാര്യ മന്ത്രാലയത്തെ കാര്യങ്ങള്‍ ബോധിപ്പിക്കാനാകും നീക്കം.കൊച്ചിയില്‍ നിന്നും ലാവോസിലേക്ക് പോയ സംഘത്തെ ഇവിടെ എത്തിച്ചതിലടക്കം ഇടനിലനിന്ന മലയാളിയായ ഇടനിലക്കാരനായുള്ള അന്വേഷണത്തിന്റെ ഭാഗമായി ജോലി തട്ടിപ്പിനിരയായ കംബോഡിയയില്‍ നിന്നും കഴിഞ്ഞദിവസം നാട്ടില്‍ തിരിച്ചെത്തിയവരില്‍ നിന്നും…
Read Moreലാവോസിലേക്ക് ഓണ്‍ലൈന്‍ തട്ടിപ്പിനായി മനുഷ്യക്കടത്ത്; പിന്നില്‍ വന്‍ റാക്കറ്റെന്നു നിഗമനം
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് കൊച്ചിയില്‍നിന്നും ലാവോസിലെ ചൈനീസ് കമ്പനിക്ക് ആളുകളെ വിറ്റ കേസില്‍ വന്‍ റാക്കറ്റെന്നു നിഗമനം. പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതി കേസില്‍ അറസ്റ്റിലായ പള്ളുരുത്തി സ്വദേശി അഫ്സര്‍ അഷറഫ് (34) നെ തോപ്പുംപടി പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാളില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. കൊച്ചിയില്‍നിന്ന് 25ലധികം പേര് തട്ടിപ്പിന് ഇരയായതായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. മറ്റ് ആരുടെയെങ്കിലും കൈയില്‍നിന്ന് ജോലിക്കായി പ്രതി പണം വാങ്ങിയിട്ടുണ്ടോ, സമാന രീതിയില്‍ മറ്റ് ആളുകളെ പ്രതി ജോലിക്ക് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടോ, കമ്മീഷന് തുക എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് വ്യക്തത വരുത്തും. എറണാകുളം പനമ്പിള്ളി നഗറില്‍ ബിഎസ്എന്എല്ക്വാര്ട്ടേഴ്സില് ഇപ്പോള്‍ തോപ്പുംപടി പോളക്കണ്ടം മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ഷുഹൈബ് ഹസന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More